Breaking News

സുനിത വില്യംസും വിൽമോറും 2025 ഫെബ്രുവരിയിൽ,ബഹിരാകാശനിലയത്തിൽ നിന്നും മടങ്ങുമെന്ന് നാസ.!

വാഷിങ്ടൺ: അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ കുടുങ്ങിയ നാസ ശാസ്ത്രജ്ഞരായ സുനിത വില്യംസും ബുച്ച് വിൽമോറും സ്പേസ് എക്സിന്റെ പേടകത്തിൽ ഭൂമിയിലേക്ക് മടങ്ങും. 2025 ഫെബ്രുവരിയിലായിരിക്കും സ്പേസ് എക്സ് ഇരുവരുമായി ബഹിരാകാശനിലയത്തിൽ നിന്നും യാത്ര തിരിക്കുക. നാസ ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചു. നേരത്തെ തന്നെ സ്പേസ് എക്സിന്റെ പേടകത്തിലാവും ഇരുവരും മടങ്ങുകയെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നുവെങ്കിലും ഔദ്യോഗിക സ്ഥിരീകരണമായിരുന്നില്ല.
സ്റ്റാർലൈനറിലുള്ള യാത്ര അപകടം നിറഞ്ഞതാണെന്ന് നാസ അഡ്മിനിസ്ട്രേറ്റർ ബിൽ നെൽസൺ പറഞ്ഞു. സുരക്ഷക്കാണ് ഞങ്ങൾ ഏറ്റവും പ്രാധാന്യം നൽകുന്നത്. അതുകൊണ്ട് സുനിത വില്യംസിന്റേയും വിൽമോറിന്റേയും ദൗത്യം 2025 ഫെബ്രുവരി വരെ നീട്ടാൻ തീരുമാനിച്ചിരിക്കുകയാണ്. ഇതോടെ സ്പേസ് എക്സിന്റെ പേടകത്തിൽ ഇരുവർക്കും മടങ്ങാനാകുമെന്നും നാസ പ്രതീക്ഷ പ്രകടിപ്പിച്ചു.


ജൂൺ അഞ്ചിന് എട്ട് ദിവസത്തെ ദൗത്യത്തിനായാണ് സുനിത വില്യംസും വിൽമോറും ബഹിരാകാശനിലയത്തിലെത്തിയത്. തുടർന്ന് പേടകത്തിന്റെ തകരാർ മൂലം ഇരുവരും അവിടെ കുടുങ്ങുകയായിരുന്നു. ബഹിരാകാശനിലയത്തിലേക്കുള്ള യാത്രക്കിടയിൽ തന്നെ സ്റ്റാർലൈനിൽ തകരാറുകൾ കണ്ടെത്തിയിരുന്നു. ഹീലിയം ചോർച്ച ഉൾപ്പടെയുള്ള പ്രശ്നങ്ങളാണ് കണ്ടെത്തിയത്.
നാസയുമായുള്ള ദൗത്യത്തിന് ശതകോടികളുടെ കരാറിലാണ് ബോയിങ്ങും സ്പേസ് എക്സും ഒപ്പുവെച്ചിരിക്കുന്നത്. ഏകദേശം 4.2 ബില്യൺ ഡോളറിന്റെ കരാറിലാണ് നാസയും ബോയിങ്ങും തമ്മിൽ ഒപ്പുവെച്ചിരിക്കുന്നത്. ഇലോൺ മസ്കിന്റെ സ്പേസ് എക്സുമായി നാസക്ക് 2.6 ബില്യൺ ഡോളറിന്റെ കരാറാണുള്ളത്.നാസക്ക് വേണ്ടി ഒമ്പത് കൂ ഫ്ലൈറ്റുകൾ സ്പേസ് എക്സ് ബഹിരാകാശത്തേക്ക് അയച്ചിട്ടുണ്ട്. ബോയിങ്ങിന്റെ ആദ്യ ദൗത്യമാണിത്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.