ഒരു വര്‍ഷത്തിലേറെ നീണ്ട അന്വേഷണത്തിനൊടുവിലാണ് സുധാകരനെ പ്രതിയാക്കി യുള്ള റിപോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്. നാളെ കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീ സില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് സിആര്‍പിസി 41 എ വകുപ്പ് പ്രകാരം നോ ട്ടീസ് നല്‍കിയത്
തിരുവനന്തപുരം: മോന്‍സണ്‍ മാവുങ്കലിന്റെ പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസില്‍ കെപിസിസി പ്ര സിഡന്റ് കെ സുധാകരനെതിരെ തെളിവുകളുണ്ടെന്ന് ക്രൈംബ്രാഞ്ച്.ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയ പശ്ചാത്തലത്തില്‍ അദ്ദേഹം മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുകയാണ്. മോന്‍സനില്‍ നിന്നും സുധാ കരന്‍ 10 ലക്ഷം രൂപ വാങ്ങിയതിന് ദൃക്സാക്ഷികളുണ്ടെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു.
ഒരു വര്‍ഷത്തിലേറെ നീണ്ട അന്വേഷണത്തിനൊടുവിലാണ് സുധാകരനെ പ്രതിയാക്കിയുള്ള റിപോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്. നാളെ കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീ സില്‍ ചോദ്യം ചെയ്യലിന് ഹാജരാകാ നാണ് സിആര്‍പിസി 41 എ വകുപ്പ് പ്രകാരം നോട്ടീസ് നല്‍കിയത്. സുധാകരനെ രണ്ടാം പ്രതിയാക്കി, എറ ണാകുളം എസിജെഎം കോ ടതിയില്‍ ക്രൈം ബ്രാഞ്ച് റിപോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാന ത്തിലാണ് ചോദ്യം ചെയ്യലിന് നോട്ടീസ് നല്‍കിയത്.
കെ സുധാകരന്റെ വാര്‍ത്താസമ്മേളനം
ഇന്ന് ആലുവയില്‍
കേസിനെ നിയമപരമായും രാഷ്ട്രീയമായും നേരിടാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. കെ സുധാ കരന്‍ ഇന്ന് ആലുവയില്‍ വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവിനെതിരെ കേസെ ടുത്തതിന് പിന്നാലെ കെപിസിസി പ്രസിഡന്റിനേയും കുടുക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ നീ ക്കമെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.
മോന്‍സന്‍ മാവുങ്കലിന്റെ മൂന്നു ജീവനക്കാരുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയിരുന്നു. സുധാകരന് 10 ല ക്ഷം എണ്ണി നല്‍കിയെന്നാണ് കോടതിയില്‍ മൊഴി നല്‍കിയിട്ടുള്ള ത്. സുധാകരന്‍ പണം കൈപ്പറ്റുമ്പോ ള്‍ ഇവര്‍ അവിടെ ഉണ്ടായിരുന്നുവെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. മോന്‍സന്‍ മാവുങ്കലിന്റെ പുരാവ സ്തു സാമ്പത്തിക തട്ടിപ്പ് കേ സില്‍ കെ സുധാകരനെ രണ്ടാം പ്രതിയായി ചേര്‍ത്താണ് ക്രൈംബ്രാഞ്ച് എറ ണാകുളം എസി ജെ എം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിരിക്കുന്നത്.സുധാകരന്റെ സാന്നിധ്യത്തിലാണ് പ രാതിക്കാരനായ അനൂപ് 25 ലക്ഷം രൂപ മോന്‍സന്‍ മാവുങ്കലിന് കൈമാറിയത്.
സുധാകരനെ ചോദ്യം ചെയ്താലേ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുകയുള്ളൂവെന്നും ക്രൈംബ്രാഞ്ച് വ്യ ക്തമാക്കുന്നു. സുധാകരന് എതിരായി ഉയര്‍ന്നു വന്നിട്ടുള്ള എല്ലാ ആരോപണങ്ങളും അന്വേഷിക്കുകയാ ണെന്നും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരേണ്ടതുണ്ടെന്നും ക്രൈംബ്രാഞ്ച് സൂചിപ്പിച്ചു. ചോദ്യം കേ സില്‍ സുധാകരനെതിരെ വഞ്ചനാക്കുറ്റമാണ് ചുമത്തിയിട്ടുള്ളത്. രണ്ടാം പ്രതിയാക്കിയതിന് പിന്നാലെ സുധാകരന്‍ നിയമോപദേശം തേടി. ഇന്ന് ഹൈക്കോടതിയില്‍ കെ സുധാകരന്‍ ഹര്‍ജി നല്‍കുമെന്നാണ് വിവരം.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.