മാവേലിക്കര നിരണം സ്വദേശിയായ മറിയം സൂസന്‍ മാത്യുവാണ് മരിച്ചത്. 19 വയസായി രുന്നു. അലബാ മയിലെ മോണ്ട്‌ഗോമറിലായിരുന്നു സംഭവം.ഒരാഴ്ചക്കിടെ രണ്ടാമത്തെ മല യാളിയാണ് ഇവിടെ വെടിയേറ്റ് മരിക്കുന്നത്
അമേരിക്കയില്‍ മലയാളി പെണ്‍കുട്ടി വെടിയേറ്റ് മരിച്ചു.മാവേലിക്കര നിരണം സ്വദേശിയായ മറിയം സൂ സന്‍ മാത്യുവാണ് മരിച്ചത്. 19 വയസായിരുന്നു.അലബാമയിലെ മോണ്ട്‌ഗോമറിലായിരുന്നു സംഭവം.
ഉറങ്ങുകയായിരുന്ന പെണ്‍കുട്ടിയുടെ ദേഹത്ത് വീടിന്റെ സീലിംഗ് തുളച്ചെത്തിയ വെടിയുണ്ട യേല്‍ക്കു കയായിരുന്നു. ഇവര്‍ താമസിക്കുന്നതിന് മുകളിലത്തെ നിലയില്‍ താമസിക്കുന്ന വ്യക്തിയുടെ തോക്കില്‍ നിന്നുള്ള വെടിയുണ്ടയാണ് അപടകടത്തിന് ഇടയാക്കിയത്. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം നടത്തുകയാണ്.
നിരണം ഇടപ്പള്ളിപ്പറമ്പില്‍ ബോന്‍മാത്യൂ ബിന്‍സി ദമ്പതികളുടെ മകളാണ് മറിയം സൂസന്‍ മാത്യു. ബി മല്‍, ബേസില്‍ എന്നിവരാണ് സഹോദരങ്ങള്‍. പൊലീസിന്റെ നടപടികള്‍ക്ക് ശേഷം മൃതദേഹം അലബാ മയില്‍ പൊതു ദര്‍ശനത്തിന് വെക്കും. മൃതദേഹം കേരളത്തിലെത്തിക്കാനും ശ്രമം നടക്കുന്നുണ്ട്. നാല് മാസങ്ങള്‍ക്ക് മുമ്പാണ് മറിയം അമേരിക്കയില്‍ എത്തിയത്.
ഒരാഴ്ചക്കിടെ രണ്ടാമത്തെ മലയാളിയാണ് ഇവിടെ വെടിയേറ്റ് മരിക്കുന്നത്. അടുത്തിടെ ഡാലസില്‍ മോഷ ണത്തിനായി എത്തിയ അക്രമിയുടെ വെടിയേറ്റ് ബ്യൂട്ടി സപ്ലൈ സ്റ്റോര്‍ ഉടമയായിരുന്ന സാജന്‍ മാത്യൂസ് എന്ന സജി മരിച്ചു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.