Kerala

സീറ്റിന് വേണ്ടി കോണ്‍ഗ്രസ് നടത്തുന്നത് വൃത്തികെട്ട കളികള്‍ ;

കണ്ണൂര്‍ : മലമ്പുഴയില്‍ ഇത്തവണ ബിജെപിയെ ജയിപ്പിക്കാനുള്ള നീക്കമാണ് കോണ്‍ഗ്രസ് നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ ആര്‍ക്കും അറിയാത്ത പാര്‍ട്ടിക്കാണ് മലമ്പുഴ സീറ്റ് കൊടുത്തത്. കഴിഞ്ഞ തവണ നേമത്ത് നടത്തിയത് ഇക്കുറി മലമ്പുഴയില്‍ ആവ ര്‍ത്തിക്കാനാണ് ധാരണയെന്നും മുഖ്യന്ത്രി പറഞ്ഞു. ധര്‍മ്മടത്തെ പര്യടനത്തിനിടെ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സീറ്റിനു വേണ്ടി കോണ്‍ഗ്രസ് വൃത്തികെട്ട കളികള്‍ കളിക്കുന്നു. മലമ്പുഴയിലേക്ക് കച്ചവടമാണെന്ന് കോണ്‍ഗ്രസ് നേതാവ് തന്നെയാണ് വെളിപ്പെ ടുത്തിയത്. കേരളത്തില്‍ ആര്‍ക്കും അറിയാത്ത പാര്‍ട്ടിക്കാണ് മലമ്പുഴ സീറ്റ് കൊടുത്തതെന്നും മുഖ്യമന്ത്രി ആരോപിച്ചു.
സീറ്റ് വിഭജന ചര്‍ച്ചകള്‍ക്ക് ശേഷം മലമ്പുഴ സീറ്റില്‍ ഭാരതീയ ജനതാദളിനെ മത്സരിപ്പിക്കാനായിരുന്നു യുഡിഎഫ് തീരുമാനം. കഴിഞ്ഞ നിയമ സഭാ തെരഞ്ഞെടുപ്പില്‍ ഇവിടെ കോണ്‍ഗ്രസാണ് മത്സരിച്ചിരുന്നത്. പക്ഷെ മൂന്നാം സ്ഥാനത്തായിരുന്നു കോണ്‍ഗ്രസ്. ബിജെപി രണ്ടാമത് എത്തി യപ്പോള്‍ സിപിഎം വിജയിച്ചു. ഈ സീറ്റില്‍ ഭാരതീയ ജനതാദളിനെ മത്സരിപ്പിക്കാനുള്ള തീരുമാനം ബിജെപിക്ക് സഹായകരമാകുമെന്ന ആരോ പണം ഉയര്‍ന്നിരുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരടക്കം ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നു. ഇതോടെ രമേശ് ചെന്നിത്തല ഭാരതീ യ ജനതാദളില്‍ നിന്ന് സീറ്റ് തിരികെ വാങ്ങി. എങ്കിലും ഈ വിവാദം ആയുധമാക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

15 hours ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

5 days ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.