കൊച്ചി: നടപ്പുസാമ്പത്തിവർഷത്തിലെ ആദ്യക്വാർട്ടറിൽ തൃശൂർ ആസ്ഥാനമായ സി.എസ്.ബി ബാങ്ക് 53.6 കോടി കോടി രൂപ അറ്റാദായം നേടി. മുൻവർഷം ഇതേ കാലയളവിൽ 19.5 കോടി രൂപയായിരുന്ന അറ്റാദായം.
ബാങ്കിന്റെ പ്രവർത്തനലാഭം മുൻവർഷത്തെ 40.1 കോടി രൂപയിൽ നിന്നു 221.85 ശതമാനം വർധനയോടെ 129.1 കോടി രൂപയിലെത്തി. അറ്റ പലിശവരുമാനം 2019-20 ആദ്യക്വാർട്ടറിലെ 132.5 കോടിയിൽൽ നിന്ന് 40 ശതമാനം വർധിച്ച് 185.3 കോടി രൂപയിലെത്തി. പലിശയിതര വരുമാനം മുൻവർഷമിതേ കാലയളവിലെ 30.2 കോടി രൂപയിൽനിന്ന് 74.3 കോടി രൂപയിലേക്ക് ഉയർന്നു. വർധന 146 ശതമാനം.
ബാങ്കിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ക്വാർട്ടർ അറ്റാദായമാണിതെന്ന് ബാങ്ക് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ സി.വി. ആർ രാജേന്ദ്രൻ പറഞ്ഞു. കോവിഡ് ആവശ്യങ്ങൾക്ക് 42.6 കോടി രൂപ നീക്കിവച്ചിരുന്നില്ലെങ്കിൽ അറ്റാദായത്തിൽ ഗണ്യമായ വർധനയുണ്ടാകുമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.