Breaking News

സി എം രവീന്ദ്രനെ നാളെ ചോദ്യം ചെയ്യും ; ഹാജരായില്ലങ്കില്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള കടുത്ത നടപടി

നാളെ രാവിലെ പതിനൊന്നിന് കൊച്ചി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറ്റേറ്റില്‍ ചോദ്യം ചെയ്യിലിന് ഹാജാരാകണമെന്നാണ് നോട്ടീസ് നല്‍കിയിരുന്നത്. ഇത്തവണ ചോ ദ്യം ചെയ്യലിന് ഹാജരായില്ലങ്കില്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള കനത്ത നടപടികളി ലേക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്് നീങ്ങുമെന്നാണ് സൂചന

കൊച്ചി: ലൈഫ് മിഷന്‍ കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നാളെ ചോദ്യം ചെയ്യും. നാളെ രാവിലെ പതിനൊന്നിന് കൊച്ചി എന്‍ഫോ ഴ്സ്മെന്റ് ഡയറക്ടറ്റേറ്റില്‍ ചോദ്യം ചെയ്യിലിന് ഹാജാരാകണമെന്നാണ് നോട്ടീസ് നല്‍കിയിരുന്നത്. ചോദ്യം ചെയ്യല്‍ മാറ്റിവയ്ക്കണം എന്ന് സി എം രവീന്ദ്രന്‍ ആവശ്യപ്പെടാത്ത സ്ഥിതിക്ക് നാളെ 11 ന് ചോദ്യം ചെയ്യലിന് ഹാജാരാകേണ്ടി വരുമെന്നാണ് എന്‍ഫോഴ്സ്മെന്റ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

ഇത്തവണ ചോദ്യം ചെയ്യലിന് ഹാജരായില്ലങ്കില്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള കനത്ത നടപടികളിലേക്ക് എന്‍ ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നീങ്ങുമെന്നാണ് സൂചന. സ്വപ്ന സുരേഷും ശിവശങ്കറും തമ്മില്‍ നടത്തിയ വാ ട്സ്ആപ്പ് ചാറ്റുകളില്‍ രവീന്ദ്രനെ കുറിച്ചുള്ള പരാമര്‍ശം ഉണ്ടായിരുന്നു. സ്വപ്ന സുരേഷ് രവീന്ദ്രനെതിരെ മൊഴി നല്‍കുകയും ചെയ്തിരുന്നു. ഇത് കൂടാതെ സ്വപ്നയും രവീന്ദ്രനും തമ്മിലുള്ള ചാറ്റിന്റെ ഭാഗങ്ങളും പു റത്തുവന്നു. ഈ സാഹചര്യത്തിലാണ് രവീന്ദ്രനെ വീണ്ടും ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്താന്‍ ഇഡി ആലോചിക്കുന്നത്.

കേസില്‍ കഴിഞ്ഞ ബുധനാഴ്ചയാണ് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ എന്‍ഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്തത്. സ്വപ്നയുടെ മൊഴിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

2 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.