സില്‍വര്‍ ലൈന്‍ പദ്ധതിക്കുവേണ്ടിയുള്ള വിവിധ പഠനങ്ങള്‍ പൂര്‍ത്തിയാകുന്നു. റിപ്പോര്‍ട്ടുകള്‍ ഏജന്‍ സികള്‍ ഉടന്‍ കെ റെയിലിന് കൈമാറും. റെയില്‍ മന്ത്രാലയത്തിനു കീഴിലെ റെയില്‍ ഇന്ത്യ ടെക്നിക്കല്‍ ആന്‍ഡ് ഇക്കണോമിക് സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡാ (റൈറ്റ്സ്)ണ് ഹൈഡ്രോളജിക്കല്‍ പഠനം നടത്തിയത്
തിരുവനന്തപുരം : സില്‍വര്‍ ലൈന്‍ പദ്ധതിക്കുവേണ്ടിയുള്ള വിവിധ പഠനങ്ങള്‍ പൂര്‍ത്തിയാകുന്നു. റിപ്പോര്‍ട്ടുകള്‍ ഏജന്‍സികള്‍ ഉടന്‍ കെ റെയിലിന് കൈമാറും. റെയില്‍ മന്ത്രാലയത്തിനു കീഴിലെ റെയില്‍ ഇന്ത്യ ടെക്നിക്കല്‍ ആന്‍ഡ് ഇക്കണോമിക് സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡാ (റൈറ്റ്സ്)ണ് ഹൈഡ്രോളജിക്കല്‍ പഠനം നടത്തിയത്. ലൈന്‍ കടന്നുപോകുന്ന മേഖലകളില്‍ മഴയുമായ ബന്ധപ്പെട്ട വിവരശേഖരണമായിരുന്നു പഠിച്ചത്. 100 കൊല്ലത്തില്‍ പെയ്ത മഴ, ഏറ്റവുമുയര്‍ന്ന അളവ് തുടങ്ങിയവ രേഖയാ ക്കി.
റെയില്‍വേ ബോര്‍ഡ് അനുമതിക്കുള്ള നടപടികള്‍
പദ്ധതിക്ക് റെയില്‍വേ ബോര്‍ഡിന്റെ അനുമതിക്ക് ആവശ്യമായ നടപടിയും സ്വീകരിച്ചിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ജൂണില്‍ സമര്‍പ്പിച്ച വിശദ പദ്ധതിരേഖ ബോര്‍ഡിന്റെ പരിഗണനയിലാണ്. ഇതില്‍ റെയില്‍വേക്ക് വിട്ടുനല്‍കിയ ഭൂമി സില്‍വര്‍ ലൈനിന് ഉപയോഗിച്ചാല്‍ തുടര്‍പ്രവര്‍ ത്തനങ്ങളെ ബാധിക്കുമോ എന്ന സംശയമുണ്ടായിരുന്നു. പരമാവധി ഭൂവിനിയോഗം കുറച്ചാണ് പദ്ധതി വിഭാവനം ചെയ്തതെന്ന് കെ- റെയില്‍ വിശദീകരിച്ചിട്ടുണ്ട്.
അനുമതിയായാല്‍ ടെന്‍ഡറിലേക്ക് കടക്കാനുള്ള രേഖകളും തയ്യാറാക്കുന്നു. നിര്‍മാണപ്രവ ര്‍ത്തനങ്ങള്‍ ആരംഭിക്കുകയാണ് ലക്ഷ്യം. എങ്കില്‍ അഞ്ചുവര്‍ഷത്തില്‍ പദ്ധതി പൂര്‍ത്തിയാ കും. അഞ്ചു റീച്ചായി തിരിച്ച്, എന്‍ജിനിയറിങ്, പ്രൊക്വയര്‍മെന്റ്, കണ്‍സ്ട്രക്ഷന്‍ (ഇപിസി) തലത്തിലാകും കരാര്‍ നല്‍കുക. ഇതിലൂടെ പദ്ധതിനടത്തിപ്പില്‍ വേഗതയും കാര്യക്ഷമതയും ഗുണനിലവാരവും ഉറപ്പുവരുത്താനാകും.
പരിസ്ഥിതി ആഘാതപഠനം ചെന്നൈയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ സസ്റ്റൈനബിള്‍ കോസ്റ്റല്‍ മാനേജ്മെന്റും നടത്തി. വായുമലിനീകരണ സാധ്യതയടക്കം പഠിച്ചു. അറുനൂറോളം ഇടങ്ങളില്‍ സില്‍വര്‍ ലൈന്‍ റോഡ് മുറിച്ചുപോകും. ഇവിടെയെല്ലാം മേല്‍പ്പാലമോ അടിപ്പാതയോ നിര്‍മിക്കാനു ള്ള എന്‍ജിനിയറിങ് രേഖകള്‍ തയ്യാറാക്കു ന്നു. ഭൂമി ഏറ്റെടുക്കലിന്റെ വിവരശേഖരണവും നിര്‍മിതി കളുടെ രേഖാചിത്ര റിപ്പോര്‍ട്ടുകളും ഒരുക്കുന്നു.തീരദേശ പരിപാലന മേഖലയിലും പഠനം പൂര്‍ത്തി യാകുന്നു. കണ്ടല്‍ക്കാട് പരിപാലനത്തിനുള്ള പദ്ധതി തയ്യാറാക്കലും അവസാനഘട്ടത്തിലാണ്.
പുനര്‍വിജ്ഞാപനം വന്നാലുടന്‍ സാമൂഹ്യാഘാത വിലയിരുത്തല്‍ പഠനം പുനരാരംഭിക്കാന്‍ തയ്യാ റെടുപ്പുനടത്തി. പുനര്‍വിജ്ഞാപന നടപടി സര്‍ക്കാര്‍ തത്വത്തില്‍ അംഗീ കരിച്ചു. സാമൂഹ്യാഘാത പഠനത്തിന് ജിയോ ടാഗിങുള്‍പ്പെടെ ഉപയോഗിച്ച് വീടുകള്‍, മരങ്ങള്‍, മതിലുകള്‍ മുതലായ ഇടങ്ങ ളില്‍ അതിര്‍ത്തിനിര്‍ണയം നടത്തും.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.