Home

‘കെ സുധാകരന്‍ വിവരക്കേട് പറയുന്നു’; മാനനഷ്ടകേസ് കൊടുക്കുമെന്ന് സി കെ ശ്രീധരന്‍

ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സിപിഎം നേതാവ് പി മോഹനന്‍ ഒഴിവാക്കപ്പെട്ടത് സികെ ശ്രീധരന്റെ സിപിഎം ബന്ധം മൂലമെന്ന സുധാകരന്റെ ആരോപണത്തിനെ തിരെയാണ് സുധാകരനെതിരെ ക്രിമിനലും സിവിലുമായ നടപടി സ്വീകരിക്കുക

കാസര്‍കോട്: കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ മാനനഷ്ടകേസ് കൊടുക്കുമെന്ന് പാര്‍ട്ടി വിട്ട മുന്‍ കെ പി സി സി വൈസ് ചെയര്‍മാന്‍ സി കെ ശ്രീധരന്‍. ടി പി ചന്ദ്രശേഖരന്‍ വധക്കേ സില്‍ സിപിഎം നേതാവ് പി മോഹനന്‍ ഒഴിവാക്കപ്പെട്ടത് സികെ ശ്രീധരന്റെ സിപിഎം ബന്ധം മൂല മെന്ന സുധാകരന്റെ ആരോപണത്തിനെതിരെ യാണ് സുധാകരനെതിരെ ക്രിമിനലും സിവിലുമായ നടപടി സ്വീകരിക്കുക.

ഇന്നലെ കാസര്‍കോട് ചിറ്റാരിക്കാലില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു സുധാകരന്‍ ആരോപ ണം ഉന്നയിച്ചത്. സുധാകരന്‍ വിവരക്കേട് പറയുകയാണെന്ന് സികെ ശ്രീധര ന്‍ പറഞ്ഞു. സുധാകര ന്റെ പ്രസ്താവന അപകീര്‍ത്തികരവും സത്യവിരുദ്ധവും അബദ്ധവുമാണ്. പ്രസ്താവനയില്‍ കോടതി യലക്ഷ്യം ഉണ്ടോയെന്ന കാര്യവും പരിശോധിക്കും.

വലിയ മഴ പെയ്യുമ്പോള്‍ ചെറിയ തുള്ളി പോകുന്നത് പോലെയാണ് സികെ ശ്രീധരന്റെ പാര്‍ട്ടി മാറ്റ മെന്ന് കാസര്‍കോട് പാര്‍ട്ടി പരിപാടിയില്‍ കെ സുധാകരന്‍ പറഞ്ഞിരുന്നു. ടി പി ചന്ദ്രശേഖരന്‍ വധക്കേസിന്റെ കാലം മുതല്‍ സി കെ ശ്രീധരനും സി പി എമ്മും തമ്മില്‍ ബന്ധമുണ്ട്. ഇതിന്റെ ഭാ ഗമായാണ് പി മോഹനന്‍ കേസില്‍ പ്രതിയാകാതിരു ന്നത്. ഏറെക്കാലം കോണ്‍ഗ്രസില്‍ പ്രവര്‍ ത്തിച്ച അദ്ദേഹം പാര്‍ട്ടി വിട്ടപ്പോള്‍ ഒപ്പം പോകാന്‍ ആളില്ല. അധികാര സ്ഥാനങ്ങളില്‍ ഇരുന്നിട്ടും എന്തുകൊണ്ടാണ് അദ്ദേഹത്തോ ടൊപ്പം ഒരു പത്ത് പേര്‍ പോയില്ലെന്നകാര്യം സിപിഎമ്മുകാരും സികെ ശ്രീധരനും ആലോചിക്കണം.

ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ മോഹനന്‍ മാസ്റ്റര്‍ ഒഴിവാക്കപ്പെട്ടത് വെറുതെയല്ല. അതിന് അതിന്റേതായ കാരണങ്ങളുണ്ട്. ആ കാരണങ്ങളില്‍ ഒന്നിന്റെ പരിണിത ഫലമാ ണ് ഈ ചുവ ടുമാറ്റം എന്നായിരുന്നു കെ സുധാകരന്‍ പ്രസംഗിച്ചത്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.