സില്‍വര്‍ലൈന്‍ പദ്ധതിയില്‍ സംശയങ്ങള്‍ ദുരീകരിക്കുക സര്‍ക്കാരിന്റെ ബാധ്യതയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വികസന പദ്ധതികളെ എ തിര്‍ക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു
തിരുവനന്തപുരം : സില്‍വര്‍ലൈന്‍ പദ്ധതിയില്‍ സംശയങ്ങള്‍ ദുരീകരിക്കുക സര്‍ക്കാരിന്റെ ബാധ്യത യെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വികസന പദ്ധതികളെ എതി ര്‍ക്കുന്നത് ദൗര്‍ഭാഗ്യകരമാണെ ന്നും മുഖ്യമന്ത്രി പറഞ്ഞു.പദ്ധതിയുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് പൗരപ്രമുഖരുടെ യോഗത്തി ല്‍ സംസാരിക്കുകയായിരുന്നു അദ്ദേ ഹം.
നമ്മുടെ നാടിന്റെ പശ്ചാത്തല സൗകര്യം വികസിക്കണം.സംസ്ഥാനത്തിന് ധനശേഷി കുറവാണ്. ഇത് പരി ഹരിക്കാനായി കിഫ്ബി പുനരുജ്ജീവിപ്പിച്ചു. നാടിന്റെ വികസനം ഉറപ്പ് വരുത്തേണ്ടത് സര്‍ക്കാരിന്റെ ബാ ധ്യതയാണ്. കേരളത്തിന്റെ ഗതാഗത സൗകര്യങ്ങള്‍ വികസിക്കണം. വികസനത്തിന് എതിരായി ആരെങ്കി ലും രംഗത്തെത്തി യാല്‍ അതിന് വഴിപ്പെടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പദ്ധതിക്കായി ജനങ്ങളെ ഉപദ്രവിക്കുന്നതല്ല സര്‍ക്കാര്‍ നയം.ഏറ്റവും കുറഞ്ഞ തോതില്‍ ആഘാതമുണ്ടാ ക്കുന്ന രീതിയിലാണ് പദ്ധതി. പരിസ്ഥിതിക്ക് ദോഷം വരുമെന്ന് ചിലര്‍ നേരത്തെ പ്രഖ്യാപിക്കുകയാണ്. പ രിസ്ഥിതി ലോല പ്രദേശത്ത് കൂടി പദ്ധതി കടന്ന് പോകുന്നില്ല.പദ്ധതി കേരളത്തെ രണ്ടാക്കുമെന്ന പ്രചാര ണം ശരിയല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഓരോ അഞ്ഞൂറു മീറ്ററിലും മുറിച്ചുകടക്കാന്‍ അടിപ്പാതയോ മേല്‍ പ്പാതയോ ഉണ്ടാവും.
പ്രകൃതിയെ മറന്നുകൊണ്ടുള്ള വികസനമല്ല അതിവേഗ റെയില്‍പ്പാത. കാര്‍ബണ്‍ ബഹിര്‍ഗമനം കുറയു ന്നതിനാല്‍ പ്രകൃതിക്കു നേട്ടമാവുകയാണ് ചെയ്യുക. ഇതു പ്രളയ ത്തിനു കാരണമാവും എന്നതെല്ലാം അ ടിസ്ഥാനമില്ലാത്ത പ്രചാരണമാണ്. നിലവിലെ റെയില്‍വേ ലൈന്‍ വികസിപ്പിച്ചാല്‍ സില്‍വര്‍ ലൈനിനു പകരമാവില്ലെന്നും മുഖ്യമ ന്ത്രി പറഞ്ഞു.
പുനരധിവാസ പാക്കേജിനായി 13,000 കോടി രൂപ
സില്‍വര്‍ ലൈനിന്റെ പുനരധിവാസ പാക്കേജിനായി 13,000 കോടി രൂപ ചെലവാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗ്രാമങ്ങളില്‍ വിപണി വിലയുടെ നാലിരട്ടിയും നഗര ങ്ങ ളില്‍ രണ്ടിരട്ടിയും നഷ്ടപരിഹാര തുകയായി നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരുവന ന്തപുരത്ത് സില്‍വര്‍ ലൈന്‍ ആശങ്ക പരിഹരിക്കാന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സം സാരിക്കുകയായിരുന്നു അദ്ദേഹം.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.