തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിക്കായി കല്ലിടല്‍ കരാര്‍ ഏറ്റെടു ത്ത കമ്പനി പിന്മാറി. ജനകീയ പ്രതിഷേധം രൂക്ഷമായതോടെ നിശ്ചിത സമ യപരിധിക്കുള്ളില്‍ കല്ലിടല്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന് കാ ണിച്ചാണ് ചെന്നൈ ആസ്ഥാനമായ കമ്പനിയുടെ പിന്മാറ്റം. എന്നാല്‍ കമ്പനി പിന്മാറിയതല്ല, ഒഴിവാക്കിയതാണെന്നുള്ള വിശദീകരണവുമായി കെ റെയി ല്‍ അധികൃതര്‍ രംഗത്തെത്തി.
സില്‍വര്‍ ലൈന്‍ പദ്ധതിയുടെ സാമൂഹികാഘാത പഠനത്തിന്റെ ഭാഗമായുള്ള കല്ലിടലിനെതിരെ സം സ്ഥാനത്തൊട്ടാകെ വ്യാപക പ്രതിഷേധം തുടരുന്നതിനിടെയാണ് കല്ലുകള്‍ സ്ഥാപിക്കുന്നതിനായി കരാര്‍ നല്‍കിയ കമ്പനി പിന്‍മാറാന്‍ തീരുമാനിച്ചത്.
ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വെല്‍സിറ്റി കണ്‍സള്‍ട്ടിങ് എഞ്ചിനിയേഴ്സ് എന്ന സ്ഥാപന മാണ് കെ റെയില്‍ കരാറില്‍ നിന്ന് പിന്മാറിയത്. കല്ലിടലിന് എതി രായി ജനങ്ങളുടെ പ്രതിഷേധം തുടരു ന്നതിനാലാണ് പിന്മാറാന്‍ കമ്പനിയുടെ തീരുമാനിച്ചത്. പ്രതിഷേധം തുടര്‍ന്നാല്‍ നിശ്ചിത സമയപരിധി ക്കുള്ളില്‍ കല്ലുകള്‍ സ്ഥാപിക്കാനാകില്ല എന്നാണ് കമ്പനി അധികൃതര്‍ പറയുന്നത്. കോട്ടയം മുതല്‍ എറ ണാകുളം വരെയും തൃശൂര്‍ മുതല്‍ മലപ്പുറം വരെയുമുള്ള ഭാഗങ്ങളില്‍ കല്ലുകള്‍ സ്ഥാപിക്കു ന്നതിനാണ് കെ റെയിലുമായി കമ്പനി കരാറില്‍ ഏര്‍പ്പെട്ടത്.
കഴിഞ്ഞ മെയിലായിരുന്നു കമ്പനിയും കെ റെയിലും തമ്മില്‍ ഇത് സംബന്ധിച്ച കാരാര്‍ ഒപ്പുവച്ചത്. ആറ് മാസത്തിനകം കല്ലിടല്‍ പൂര്‍ത്തിയാക്കണമെന്നായിരുന്നു കരാര്‍. എന്നാല്‍ പ്രതിഷേധത്തെ തുടര്‍ന്ന് പല യിടത്തും കല്ലുകള്‍ സ്ഥാപിക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുളളത്.
മിക്കയിടത്തും സഥാപിച്ച കല്ലുകള്‍ പ്രതിഷേധക്കാര്‍ പിഴുതെറിയുകയും ചെയ്തു. കരാറില്‍ നിന്ന് പിന്‍മാ റുന്നതായി കണിച്ച് നേരത്തെ തന്നെ കമ്പനി കെ റെയിലിന് കത്ത് നല്‍കിയിരുന്നു. എന്നാല്‍ മോശം പ്ര കടനമായതിനാല്‍ കല്ലിടാനുളള കരാറില്‍ നിന്ന് കമ്പനിയെ ഒഴിവാക്കുകയായിരുന്നുവെന്നാണ് കെ റെ യില്‍ അധികൃതര്‍ പറയു ന്നത്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.