Breaking News

സില്‍വര്‍ ലൈനില്‍ നിയമസഭയില്‍ ചര്‍ച്ച,അടയന്തിര പ്രമേയത്തിന് അനുമതി ; സഭ നിര്‍ത്തിവെച്ച് ചര്‍ച്ചചെയ്യും

സില്‍വര്‍ലൈന്‍ അര്‍ധഅതിവേഗ പാത സംബന്ധിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടി യന്തര പ്രമേയത്തിന് സ്പീക്കര്‍ എം ബി രാജേഷ് അനുമതി നല്‍കി. വിഷയത്തില്‍ സഭ നിര്‍ത്തിവെച്ച് ചര്‍ച്ചയ്ക്ക് തയ്യാറെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു

തിരുവനന്തപുരം: സില്‍വര്‍ലൈന്‍ അര്‍ധഅതിവേഗ പാത സംബന്ധിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അ ടിയന്തര പ്രമേയത്തിന് സ്പീക്കര്‍ എം ബി രാജേഷ് അനുമതി നല്‍കി. വിഷയത്തില്‍ സഭ നിര്‍ത്തി വെച്ച് ചര്‍ച്ചയ്ക്ക് തയ്യാറെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇതേത്തുടര്‍ന്ന് പ്രതിപക്ഷത്തിന്റെ അ ടയന്തര പ്രമേയ നോട്ടീസിന് സ്പീക്കര്‍ അനുമതി നല്‍കി.

സഭ നിര്‍ത്തിവെച്ച് ഉച്ചക്ക് ഒരു മണി മുതല്‍ രണ്ട് മണിക്കൂര്‍ ആ വിഷയത്തില്‍ ചര്‍ച്ച ചെയ്യും. രണ്ടാം പി ണറായി സര്‍ക്കാര്‍ അധികാരമേറ്റശേഷം സഭയില്‍ അടിയന്തര പ്രമേയത്തിന് അനുമതി നല്‍കുന്നത് ആദ്യമായാണ്. കെ റെയില്‍ കല്ലിടലുമായി ബന്ധപ്പെട്ട ജനങ്ങളുടെ പ്രതിഷേധം പൊലീസിനെ ഉപയോ ഗിച്ച് അടിച്ചമര്‍ത്തുന്നത് സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാണ് പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസില്‍ ആവശ്യപ്പെട്ടത്.

കോണ്‍ഗ്രസിലെ പി സി വിഷ്ണുനാഥ് ആണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. കെ റെയില്‍ പരിസ്ഥിതി നാശമുണ്ടാക്കുന്നതും സാമ്പത്തിക ഭാരം സൃഷ്ടിക്കുന്നതുമാണെന്നും പ്രതിപക്ഷം കുറ്റപ്പെടു ത്തി.എന്നാല്‍ സംസ്ഥാന വികസനത്തിലെ അത്യന്താപേക്ഷിതമായ പദ്ധതിയെന്നാണ് മുഖ്യമന്ത്രി കെ റെ യിലിനെ വിശേഷിപ്പിച്ച ത്. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ആദ്യമായാണ് അടിയന്തര പ്രമേയം സഭയില്‍ ചര്‍ച്ച ചെയ്യുന്നത്.

 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 week ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

2 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.