സിബിഐക്ക് വേണ്ടി ഹാജരാകുന്ന അഡീഷണല്‍ സോളിസിസ്റ്റര്‍ ജനറല്‍ എസ് വി രാജുവിന്റെ അസൗകര്യം മൂലം കേസ് അടുത്തയാഴ്ച്ച പരിഗണിക്കണമെന്ന് സിബി ഐ കോടതിയോട് ആവശ്യപ്പെട്ടു. ഇതോടെയാണ് കേസ് വീണ്ടും മാറ്റിയത്
ന്യൂഡല്‍ഹി : എസ്എന്‍സി ലാവ്ലിന്‍ കേസ് 34 തവണയും സുപ്രീംകോടതി മാറ്റിവെച്ചു. കേസ് ഇനി സെ പ്റ്റംബര്‍ 12 പരിഗണിക്കുമെന്ന് സുപ്രീംകോടതി അറിയിച്ചു. കേസ് ഇന്നു സുപ്രീംകോടതിയുടെ പുതിയ ബെഞ്ചാണ് പരിഗണിച്ചത്. എന്നാല്‍, സിബിഐക്ക് വേണ്ടി ഹാജരാകുന്ന അഡീഷണല്‍ സോളിസിസ്റ്റര്‍ ജനറല്‍ എസ് വി രാജുവിന്റെ അസൗകര്യം മൂലം കേസ് അടുത്തയാഴ്ച്ച പരിഗണിക്കണമെന്ന് സിബി ഐ കോടതിയോട് ആവശ്യപ്പെട്ടു. ഇതോടെയാണ് കേസ് വീണ്ടും മാറ്റിയത്.
ഹര്‍ജി അടുത്ത ചൊവ്വാഴ്ച്ച പരിഗണിക്കണമെന്നായിരുന്നു സിബിഐ ആവശ്യപ്പെട്ടത്. ചൊവ്വാഴ്ച്ച ഹാജ രാകുന്നതില്‍ അസൗകര്യമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാ ഷകന്‍ ഹരീഷ് സാല്‍വെ കോടതിയെ അറിയിച്ചു. സെപ്റ്റംബറിലേക്ക് മാറ്റണമെന്ന സാല്‍വേയുടെ ആ വശ്യം അംഗീകരിച്ചാണ് സെപ്റ്റംബര്‍ 12ലേക്ക് മാറ്റിയത്. മലയാളിയായ ജസ്റ്റിസ് സി.ടി.രവി കേസ് പരിഗ ണിക്കുന്നതില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്നായിരുന്നു സുപ്രീംകോടതിയുടെ പുതിയ ബെഞ്ച് കേസ് ഇന്നു പരിഗണിച്ചത്.
ഇടുക്കി ജില്ലയിലുള്ള പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണ ത്തിന് കനേഡിയന്‍ കമ്പനിയായ എസ് എന്‍ സി ലാവലിനുമായി ഒ പ്പിട്ട കരാറുകളുമായി ബന്ധപ്പെട്ട വ്യ വസ്ഥാ ലംഘനങ്ങളാണ് കേസിന്റെ അടിസ്ഥാനം. ഈ കരാര്‍ ലാവലിന്‍ കമ്പനിക്ക് നല്‍കുന്നതിന് പ്രത്യേ ക താല്‍പര്യം എടുക്കുക വഴി സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് ലാ വലിന്‍ കേസിലെ പ്രധാന ആരോപണം.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.