പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ ഫലത്തില്‍ തൃപ്തരാവാത്തവര്‍ക്ക് വേണ്ടി പരീക്ഷ നടത്തുമെന്നും സിബിഎസ്ഇ പരീക്ഷാ കണ്‍ട്രോളര്‍ സന്യാം ഭരദ്വാജ്
ന്യൂഡല്‍ഹി: പത്താംക്ലാസ് പരീക്ഷാഫലം അടുത്തമാസം 20നകം പ്രഖ്യാപിക്കുമെന്ന് സിബി എസ്ഇ. പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ ഫലത്തില്‍ തൃപ്തരാവാത്തവര്‍ക്ക് വേണ്ടി പരീക്ഷ നട ത്തു മെ ന്നും സിബിഎസ്ഇ പരീക്ഷാ കണ്‍ട്രോളര്‍ സന്യാം ഭരദ്വാജ് അറിയിച്ചു.
പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥികളുടെ മൂല്യം നിര്‍ണയിക്കുന്നതിനുള്ള ഫോര്‍മുല കേന്ദ്രസര്‍ക്കാര്‍ ഇന്ന് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇ തിന് പിന്നാലെയാണ് കൂടുതല്‍ വ്യക്തത വരു ത്താന്‍ സി ബിഎസ്ഇ മുന്നോട്ടുവന്നത്. പത്താംക്ലാസ് പരീക്ഷയുടെ ഫലം ജൂലൈ 20നകവും പന്ത്രണ്ടാം ക്ലാ സ് പരീക്ഷയുടെ ഫലം ജൂലൈ 31നകവും പ്രസിദ്ധീകരിക്കുമെന്ന് പരീക്ഷാ കണ്‍ട്രോളര്‍ സന്യാം ഭര ദ്വാജ് അറിയിച്ചു.
പുതിയ ഫോര്‍മുലയനുസരിച്ച് തയ്യാറാക്കുന്ന ഫലത്തില്‍ തൃപ്തരാവാത്ത വിദ്യാര്‍ഥികള്‍ക്ക് വീണ്ടും അവസരം നല്‍കും. നേരിട്ട് പരീക്ഷ എഴു താനുള്ള അവസരമാണ് നല്‍കുക. എന്നാല്‍ മുന്‍പ് ഇത്തരത്തില്‍ പരീക്ഷ എഴുതാന്‍ സന്നദ്ധത അറിയിച്ച വിദ്യാര്‍ഥികള്‍ പരീക്ഷയില്‍ പങ്കെ ടുക്കാ ത്ത സാഹചര്യം ഉണ്ടായിട്ടുണ്ട്്. ഇത് പരിഹരിക്കാന്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തു മെന്നും സന്യാം ഭരദ്വാജ് പറഞ്ഞു.
പരീക്ഷ എഴുതാന്‍ എത്ര വിദ്യാര്‍ഥികള്‍ക്ക് താത്പര്യം ഉണ്ട് എന്ന് അറിയാന്‍ ഇത് സഹായിക്കുമെ ന്നും അദ്ദേഹം പറഞ്ഞു. നേരത്തെ 30 : 30: 40 അനുപാതത്തില്‍ മൂല്യനിര്‍ണയം നടത്താമെന്ന നിര്‍ദേശമാണ് സിബിഎസ്ഇ കോടതിയെ അറിയിച്ചത്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.