രാമനാട്ടുകര സ്വര്‍ണക്കടത്ത് കേസില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാക്കളുടെ പങ്ക് അന്വേഷി ക്കണമെന്നും സൈബറിടങ്ങളില്‍ സിപിഎം ഗുണ്ടായി സത്തിന് നേതൃത്വം നല്‍കുന്നവര്‍ തന്നെയാണ് പല ക്രിമി നല്‍ കേസുകളിലെയും പ്രതികളെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍
തൃശൂര്‍: രാമനാട്ടുകര സ്വര്‍ണക്കടത്ത് കേസില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാക്കളുടെ പങ്ക് അന്വേഷി ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.സൈബറിടങ്ങളില്‍ സി പി എം ഗുണ്ടായിസ ത്തിന് നേതൃത്വം നല്‍കുന്നവര്‍ തന്നെയാണ് പല ക്രിമിനല്‍ കേസുകളിലെയും പ്രതികള്‍. ഇക്കാ ര്യത്തില്‍ മുഖ്യമന്ത്രി മൗനം പാലിക്കുകയാണ്. മുഖ്യമന്ത്രി മൗനം വെടിഞ്ഞ് നിലപാട് വ്യക്തമാക്ക ണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.
ഒരു പരിധി വിട്ടുകഴിഞ്ഞാല്‍ ഇത്തരം കേസുകളില്‍ അന്വേഷണം മരവിപ്പിക്കുന്ന സമീപനമാണ് സിപിഎം സ്വീകരിച്ച് വരുന്നത്.രാഷ്ട്രീയ കൊല പാതകങ്ങളെ പാര്‍ട്ടി പരസ്യമായി ന്യായീകരിക്കു കയാണ്. ഇത്തരം കൊലപാതകങ്ങളില്‍പ്പെട്ടവരെ പാര്‍ട്ടി സംരക്ഷിക്കും എന്നതിന്റെ സന്ദേ ശമാ ണിത്. കൊടകര കുഴല്‍പ്പണക്കേസ് മൂന്നുമാസമായിട്ടും എങ്ങുമെത്താതെ നില്‍ക്കുകയാണ്. ഈ കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കുക യാണെന്നും സതീശന്‍ ആരോപിച്ചു.
രാഷ്ട്രീയ കൊലപാതകം നടത്തുന്നവര്‍ക്കും സ്വര്‍ണക്കടത്തും സ്ത്രീപീഡനവും നടത്തുന്നവര്‍ക്കും സംരക്ഷണവും പ്രോത്സാഹനവുമാണ് സി പി എം നല്‍കുന്നു. കാസര്‍കോട് ജില്ലാ ആശുപത്രിയി ലേക്ക് 450 അപേക്ഷകരുണ്ടായിട്ടും, 100 പേരെ അഭിമുഖത്തിന് വിളിച്ചിട്ട്, പെരിയ ഇരട്ടക്കൊലക്കേ സിലെ ഒന്നാം പ്രതിയുടെ ഭാര്യക്ക് ഒന്നാം റാങ്കും രണ്ടാം പ്രതിയുടെ ഭാര്യയ്ക്ക് രണ്ടാം റാങ്കും മൂന്നാം പ്രതിയുടെ ഭാര്യയ്ക്ക് മൂന്നാം റാങ്കും നല്‍കി നിയമനത്തെ മുഴുവന്‍ സി പി എം അട്ടിമറിച്ചെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.