സിപിഎം പ്രവര്‍ത്തകന്‍ കരുമം തുളസിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ അഞ്ച് ആര്‍എസ്എസ് -ബിജെപി പ്രവര്‍ത്തകര്‍ കോടതിയില്‍ കീഴടങ്ങി. ബിജെപി നേമം മണ്ഡലം വൈസ് പ്രസിഡന്റ് മുരളീധരന്‍നായര്‍ (ലംബന്‍ മുരളി), സുരേഷ്, മോഹനന്‍, മധു, സദാശിവന്‍ എന്നിവരാണ് കീഴടങ്ങിയത്
തിരുവനന്തപുരം : സിപിഎം പ്രവര്‍ത്തകന്‍ കരുമം തുളസിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ അഞ്ച് ആര്‍എസ്എസ് -ബിജെപി പ്രവര്‍ത്തകര്‍ കോടതിയില്‍ കീഴടങ്ങി. ബിജെപി നേമം മണ്ഡലം വൈസ് പ്രസിഡന്റ് മുരളീധരന്‍നായര്‍ (ലംബന്‍ മുരളി), സുരേഷ്, മോഹനന്‍, മധു, സദാശിവന്‍ എന്നിവരാണ് കീഴടങ്ങിയത്. അപ്പീല്‍ ഹര്‍ജി ഹൈക്കോടതി തള്ളിയതിനെത്തുടര്‍ന്ന് മൂന്നുമാസമായി ഒളിവിലായിരുന്നു. നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളവരാണ് പ്രതികളെല്ലാം.
കരുമത്തെ സിപിഎം ബ്രാഞ്ച് അംഗവും ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറിയുമായിരുന്നു കരുമം തുളസിയെ 1991 മാര്‍ച്ച് 22നാണ് ആര്‍എസ്എസ് – ബിജെപി സംഘം വീട് കയറി ആക്രമിച്ചത്. വീടിന് നേരെ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം വീട്ടില്‍ കയറി തുളസിയെ തലങ്ങും വിലങ്ങും വെട്ടി. ശരീരഭാഗങ്ങള്‍ വെട്ടേറ്റ് അറ്റുതൂങ്ങിയ നിലയിലായിരുന്നു. മരിച്ചെന്ന് കരുതിയാണ് അക്രമികള്‍ കടന്നുകളഞ്ഞത്. തുളസിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആഴത്തിലുള്ള വെട്ടേറ്റ് ശരീരം തളര്‍ന്നുപോയിരുന്നു. ആശുപത്രിയില്‍ മികച്ച ചികിത്സ നല്‍കിയെങ്കിലും ജീവന്‍ മാത്രം ബാക്കിയായി. ശരീരം തളര്‍ന്ന് അനക്കമറ്റ് 15 വര്‍ഷം വീട്ടില്‍ കിടപ്പിലായിരുന്നു. 2006 ആഗസ്ത് 26ന് മരിച്ചു.
നേമം പൊലീസാണ് കേസ് അന്വേഷിച്ചത്. കേസിലെ പ്രതികളെ നെയ്യാറ്റിന്‍കര സെഷന്‍സ് കോടതി ആറ് വര്‍ഷം തടവിന് ശിക്ഷിച്ചു. പ്രതികള്‍ ജില്ലാ കോടതിയില്‍ അപ്പീല്‍ നല്‍കിയെങ്കിലും അപ്പീല്‍ തള്ളി. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതിയും അപ്പീല്‍ തള്ളി കീഴ്കോടതി വിധി അംഗീകരിച്ചു. മൂന്ന് മാസമായി ഒളിവിലായിരുന്ന പ്രതികള്‍ വെള്ളിയാഴ്ച നെയ്യാറ്റിന്‍കര കോടതിയിലാണ് കീഴടങ്ങിയത്. പ്രതികളെ നെയ്യാറ്റിന്‍കര സബ് ജയിലിലേക്ക് മാറ്റി.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.