Home

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡനം ; ബോളിവുഡിലെ ഒമ്പത് പ്രമുഖര്‍ക്കെതിരെ മുന്‍ മോഡലിന്റെ പരാതി

പ്രമുഖ ബോളിവുഡ് താരം ജാക്കി ഭഗ്‌നാനി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പീഡനക്കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ്. മുംബൈയിലുള്ള ഒരു മുന്‍ മോഡല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാ നത്തിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

മുംബൈ: ബോളിവുഡിലെ ഒമ്പത് പ്രമുഖര്‍ക്കെതിരെ മുന്‍ മോഡല്‍ ബലാത്സംഗ പരാതി നല്‍കി. പ്രമുഖ ബോളിവുഡ് താരം ജാക്കി ഭഗ്‌നാനി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പീഡനക്കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ്. മുംബൈയിലുള്ള ഒരു മുന്‍ മോഡല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തി ലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ബോളിവുഡ് ഫോട്ടോഗ്രാഫര്‍ കോള്‍സ്റ്റണ്‍ ജൂലിയന്‍, നിര്‍മ്മാണ കമ്ബനിയായ ടീ സീരിസിലെ കി ഷന്‍ കുമാര്‍, ക്വാന്‍ ടാലന്റ് മാനേജ്മെന്റ് കമ്ബനി സഹ ഉടമ അനിര്‍ബന്‍ ദാസ്, നിഖില്‍ കാമത്, ഷീല്‍ ഗുപ്ത, അജിത് ഥാക്കുര്‍, ഗുരുജ്യോത് സിംഗ്, വിഷ്ണു വര്‍ധന്‍ ഇന്ദുരി എന്നിവരാ ണ് എഫ്‌ഐ ആറില്‍ ഉള്‍പ്പെട്ട മറ്റുള്ളവര്‍.

ബോളിവുഡ് താരം ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ബലാത്സംഗത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടു ണ്ടെന്ന വിവരം ബാന്ദ്രാ സ്റ്റേഷന്‍ ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ കൂടുതല്‍ വിവര ങ്ങള്‍ പുറത്തുവിടാന്‍ പൊലിസ് തയ്യാറായിട്ടില്ല. പരാതിയില്‍ ഇതുവരെ അറസ്റ്റൊന്നും രേഖപ്പെടു ത്തിയിട്ടില്ല.

2015 മുതല്‍ പലവിധത്തില്‍ ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയാകേണ്ടി വന്നുവെന്നാണ് ഗാനരച യിതാവ് കൂടിയായ പരാതിക്കാരി ആരോപിക്കുന്നത്. ബാന്ദ്രയില്‍ വച്ചാണ് ജാക്കി ഭഗ്‌നാനി പീഡന ത്തി നിരയാക്കിയതെന്നാണ് പരാതിയില്‍ പറയുന്നത്. സാന്താക്രൂസിലെ ഒരു നക്ഷത്ര ഹോട്ടലില്‍ വച്ചാണ് നിഖില്‍ കാമത്ത് ഉപദ്രവിച്ചത്. ഫോടോഗ്രാഫറായ കോള്‍സ്റ്റണ്‍ ജൂലിയന്‍, 2014 നും 2018 നും ഇടയ്ക്ക് പലതവണ ബലാത്സംഗം ചെയ്തുവെന്നും ആരോപിക്കുന്നുണ്ട്.

കേസ് അന്വേഷിച്ച് വരികയാണ്. ആരോപണവിധേയരെ ഉടന്‍ തന്നെ ചോദ്യം ചെയ്യും. നിലവില്‍ ബലാത്സംഗക്കുറ്റത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്’ പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.

 

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.