കോഴിക്കോട്: പൂക്കോട് സർവകലാശാല വിദ്യാർത്ഥി സിദ്ധാർഥന്റെ മരണത്തിൽ കടുത്ത നടപടിയുമായി ഗവർണർ. പൂക്കോട് വെറ്ററിനറി സർവകലാശാല മുൻ വൈസ് ചാൻസിലർ എംആർ ശശീന്ദ്രനാഥിന് ഗവർണർ കാരണം കാണിക്കൽ നോട്ടീസ് നൽകി. 30 ദിവസത്തിനകം മറുപടി നൽകണമെന്നാണ് നിർദേശം. ഇതിനുപുറമെ സിദ്ധാർത്ഥന്റെ മരണത്തെ തുടർന്ന് സസ്പെൻഷനിൽ ഉള്ള മുൻ ഡീനിനും അസിസ്റ്റന്റ് വാർഡനും എതിരെ കൂടുതൽ നടപടിക്കും നീക്കമുണ്ട്. ഡീൻ എം. കെ. നാരായണനും അസി. വാർഡൻ ഡോ. ആർ.കാന്തനാഥനും
വീഴ്ചപറ്റിയെന്നാണ് ചാൻസലറായ ഗവർണർ വ്യക്തമാക്കുന്നത്.
ഇരുവർക്കും എതിരെ കൂടുതൽ നടപടിക്ക് സാധ്യതയുണ്ട്. നിലവിൽ രണ്ടു പേരും സസ്പെൻഷനിലാണ്.ഗവർണർ നിയമിച്ച കമ്മീഷൻ റിപ്പോർട്ടിലെ ഉള്ളടക്കം വിസിക്ക് കൈമാറി. 45 ദിവസത്തിനകം ഇരുവർക്കും എതിരെ എന്ത് നടപടി എടുത്തെന്നു അറിയിക്കണമെന്നാണ് നിർദേശം. റിപ്പോർട്ടിലെ കണ്ടെത്തലുകൾ പരിശോധിക്കാൻ നാലംഗ സമിതിയെ നിയോഗിച്ചു. സമിതിയുടെ വിലയിരുത്തൽ മാനേജ്മെന്റ് കൗൺസിലിൽ വെയ്ക്കും. മുൻ വിസി എം. ആർ. ശശീന്ദ്രനാഥിനും വീഴ്ച പറ്റിയെന്നു കണ്ടെത്തിയിരുന്നു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.