Breaking News

എന്തുകൊണ്ടാണ് മോദി 7 മണിക്കൂര്‍ യുക്രൈൻ സന്ദര്‍ശനത്തിനായി 20 മണിക്കൂര്‍ ട്രെയിനില്‍ പോകുന്നത്?

പ്രധാനമന്ത്രി നരേന്ദ്ര മോദി പോളണ്ടിലെ സന്ദർശനത്തിന് ശേഷം യുക്രൈനിലേക്ക് പോവുകയാണ്. എന്നാല്‍ പോളണ്ടില്‍ നിന്ന് യുക്രൈൻ തലസ്ഥാനമായ കീവിലേക്ക് വിമാനത്തില്‍ പറക്കുന്നതിന് പകരം പ്രത്യേക ട്രെയിനിലാണ് യാത്ര ചെയ്യുന്നത്.
ട്രെയിൻ ഫോഴ്സ് വണ്‍ എന്നറിയപ്പെടുന്ന ഈ ട്രെയിൻ ആഡംബരത്തിന്റെയും അത്യാധുനിക സേവനങ്ങളുടെയും പേരില്‍ അറിയപ്പെടുന്നു. യുക്രൈൻ തലസ്ഥാനത്ത് ഏഴു മണിക്കൂർ നീളുന്ന സന്ദർശനത്തിനായി പ്രധാനമന്ത്രി മോദി 20 മണിക്കൂർ ട്രെയിൻ യാത്ര നടത്തുമെന്നതാണ് കൗതുകകരം.

റഷ്യ-ഉക്രെയ്ൻ യുദ്ധത്തെ തുടർന്ന് ഉക്രെയ്നിലെ എല്ലാ വിമാനത്താവളങ്ങളും അടച്ചിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ വിമാനയാത്ര അസാധ്യമായതിനാല്‍, ഉക്രെയ്നിലേക്കുള്ള യാത്രക്കാർക്ക് ഏറ്റവും സുരക്ഷിതമായ മാർഗം റെയില്‍ ഗതാഗതമായി മാറി. ഇന്ത്യൻ സമയം വ്യാഴാഴ്ച വൈകുന്നേരം പ്രധാനമന്ത്രി മോദി കീവിലേക്ക് പുറപ്പെടും. യുക്രൈൻ സന്ദർശന വേളയില്‍ പ്രധാനമന്ത്രി മോദി പ്രസിഡൻറ് വോളോദിമർ സെലൻസ്‌കിയുമായി കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങളും തമ്മില്‍ സുപ്രധാന പ്രതിരോധ കരാറുകളും ഒപ്പുവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.