കവി, നോവലിസ്റ്റ്, നിരൂപകന്‍, പ്രാസംഗികന്‍ എന്ന നിലയില്‍ ശ്രദ്ധേയനായിരുന്നു. നാല് നോവലും 10 കാവ്യസമാഹാരങ്ങളും ഒരു ഖണ്ഡകാവ്യ വും ഗദ്യസമാഹാരവും വിവര്‍ത്ത നകൃതിയും അദ്ദേഹത്തിന്റേതായിട്ടുണ്ട്
തൃശൂര്‍: എഴുത്തുകാരനും മാതൃഭൂമി മുന്‍ ചീഫ് സബ് എഡിറ്ററുമായിരുന്ന കരൂര്‍ ശശി തൃശൂര്‍ കോ ലഴിയില്‍ അന്തരിച്ചു. 82 വയസായിരുന്നു. വാര്‍ധക്യ സഹജമായ ബുദ്ധിമുട്ടുകളെത്തുടര്‍ന്ന് ദീര്‍ഘ കാലമായി കിടപ്പിലായിരുന്നു.
തിരുവനന്തപുരം കരൂര്‍ രാമപുരത്ത് കെ രാഘവന്‍ പിള്ളയുടേയും ജി മാധവിയമ്മയുടേയും
മകനായ കരൂര്‍ ശശി 1939 മാര്‍ച്ച് 13നാണ് ജനിച്ചത്. കവി, നോവലിസ്റ്റ്, നിരൂപകന്‍, പ്രാസംഗികന്‍ എന്ന നിലയില്‍ ശ്രദ്ധേയനായിരുന്നു. നാല് നോവലും 10 കാവ്യസമാഹാരങ്ങളും ഒരു ഖണ്ഡകാവ്യ വും ഗദ്യസമാഹാരവും വിവര്‍ത്തനകൃതിയും അദ്ദേഹത്തിന്റേതായിട്ടുണ്ട്.
പൊതുജനം, മലയാളി, തനിനിറം, കേരളപത്രിക, വീക്ഷണം എന്നീ പത്രങ്ങളില്‍ പ്രവര്‍ത്തിച്ചു. കേ രള സാഹിത്യ അക്കാദമിയിലും കേരള കലാമ ണ്ഡലത്തിലും ജനറല്‍ കൗണ്‍സില്‍ അംഗമായി രു ന്നിട്ടുണ്ട്. കേരള സര്‍ക്കാരിന്റെ സിനിമാ അവാര്‍ഡ് കമ്മറ്റിയില്‍ രണ്ട് തവണ അംഗമായിരുന്നു. ആകാശവാണിയിലും ദൂരദര്‍ശനിലും അദ്ദേഹം എഴുതിയ നിരവധി ഗാനങ്ങള്‍ സംപ്രേഷണം ചെയ്തിട്ടുണ്ട്.
നാല് നോവല്‍, പത്ത് കാവ്യ സമാഹാരങ്ങള്‍, ഒരു ഖണ്ഡകാവ്യം, ഒരു ഗദ്യ സമാഹാരം, വിവര്‍ത്തന കൃതി എന്നിവ രചിച്ചു. തികച്ചും വ്യക്തിപരം, മെതിയടിക്കുന്ന് എന്നീ നോവലുകള്‍ മികച്ച കൃതികള്‍ എന്ന ഖ്യാതി നേടി. അറിയാമൊഴികള്‍ എന്ന കാവ്യസമാഹാരത്തിന് ചങ്ങമ്പുഴ പുരസ്‌കാരവും പുത്തേഴന്‍ പുരസ്‌കാരവും ലഭിച്ചു.
സാഹിത്യ ചിത്രകലാ വിമര്‍ശകന്‍, പ്രാസംഗികന്‍ എന്നീ നിലകളിലും പ്രശസ്തനാണ്. ശ്യാമപക്ഷ ത്തി ന് തോപ്പില്‍ രവി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. പി ആര്‍ ശ്യാമളയുടെ മരണശേഷം കേരള സാഹിത്യ അ ക്കാദമിയിലെ ഉദ്യോഗസ്ഥ വി മാധവിക്കുട്ടിയെ വിവാഹം കഴിച്ചു. കേരള സാഹിത്യ അക്കാദമി, കേര ള കലാമണ്ഡലം എന്നിവിടങ്ങളില്‍ ജനറല്‍ കൗണ്‍സില്‍ അംഗമായിരുന്നു. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരനിര്‍ണയ കമ്മിറ്റി യില്‍ രണ്ട് തവണ അംഗമായിരുന്നു. സംസ്‌കാരം നാളെ രാവിലെ പാറമേക്കാവ് ശാന്തിഘട്ടില്‍.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.