Kerala

ഒരു പപ്പടവട പ്രേമത്തിന്റെ ട്രെയ്‌ലര്‍ എത്തി ; ചിത്രം 20ന് ഒടിടി റിലീസിന്

മുഖ്യമന്ത്രി പിണറായി വിജയന്റെ കടുത്ത ആരാധകനായ കുഞ്ഞപ്പന്‍ എന്ന കഥാപാത്ര ത്തെ അവതരിപ്പിക്കുന്നത് മലയാളികളുടെ പ്രിയതാരം കൊച്ചുപ്രേമനാണ്

ഒരു പപ്പടവട പ്രേമം 20ന് ഒടിടിയില്‍റിലീസ് ചെയ്യും. മലയാളത്തിലെ 10 ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളി ലൂടെയാണ്ചിത്രം റിലീസ് ചെയ്യുന്നത്. അണിയറ പ്രവര്‍ത്തകര്‍ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത് വിട്ടു. ആര്‍ എം ആര്‍ പ്രൊഡക്ഷന്‍സിന്റ ബാനറില്‍ സായിര്‍ പത്താനാണ് ഒരു പപ്പടവട പ്രേമത്തി ന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചത്. മൂന്ന് കാമുകന്‍മാരുടെ രസകരമായ പ്രണയ ജീവി തമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

മുഖ്യമന്ത്രി പിണറായി വിജയന്റെ കടുത്ത ആരാധകനായ കുഞ്ഞപ്പന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മലയാളികളുടെ പ്രിയതാരം കൊച്ചുപ്രേമനാണ്. സായിര്‍ പത്താന്‍, ആലിയ, നിഹ ഹുസൈന്‍, ലിജു കലാധര്‍, ശ്രീകാന്ത് കെ സി, കടയ്ക്കാമണ്‍ മോഹന്‍ദാസ്, കനകലത, പ്രിന്‍സ് മാത്യു, സന്തോഷ് കലഞ്ഞൂര്‍ തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്. ബാനര്‍ -ആര്‍ എം ആര്‍ പ്രൊഡക്ഷന്‍സ്, നിര്‍മ്മാണം- ആര്‍ എം ആര്‍ ജിനു വടക്കേമുറിയില്‍, രചന, സംവിധാനം- സായിര്‍ പത്താന്‍, ഗാനരചന- കൈതപ്രം ദാമോദരന്‍ നമ്പൂതിരി, സംഗീതം- രാജേഷ്ബാബു കെ ശൂരനാട്, പശ്ചാത്തല സംഗീതം- രാജേഷ് ബാബു കെ ശൂരനാട് , ഷിംജിത്ത് ശിവന്‍, ഗായകര്‍-പി കെ സുനില്‍കുമാര്‍, മഞ്ജരി, ജാസി ഗിഫ്റ്റ്, ശ്രീകാന്ത് കൃഷ്ണ, അന്‍വര്‍ സാദത്ത്, അശ്വിന്‍കൃഷ്ണ. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജോയ് പേരൂര്‍ക്കട, മ്യൂസിക്ക് അറേഞ്ച്‌മെന്റ്‌സ് ആന്റ് അസോസിയേറ്റ് ഡയറക്ഷന്‍-ഷിംജിത്ത് ശിവന്‍, ക്യാമറ-പ്രശാന്ത് പ്രണവം, എഡിറ്റര്‍- വിഷ്ണു ഗോപിനാഥ്

തയ്യാറാക്കിയത് : പി ആര്‍ സുമേരന്‍ (9446190254).

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.