കോവിഡ് മഹാമാരി കാലത്ത് ജീവകാരുണ്യ പദ്ധതിയുമായി സഹകരിച്ചവരെ വാര്‍ഷിക പൊതുയോഗ ചടങ്ങില്‍ ആദരിച്ചു.
കുവൈത്ത് സിറ്റി : ശ്രീനാരായണീയ പ്രസ്ഥാനമായ സാരഥി കുവൈത്ത് വാര്‍ഷിക പൊതുയോഗം സംഘടിപ്പി ച്ചു. സാരഥി മുതിര്‍ന്ന അംഗം അഡ്വ. ശശിധര പണിക്കര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ സാരഥി പ്ര സിഡന്റ് സജീവ് നാരായണന്‍ അധ്യക്ഷനായിരുന്നു.
സാരഥി ജനറല്‍ സെക്രട്ടറി സി വി ബിജു വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ രജീഷ് മുല്ലക്കല്‍ സാമ്പത്തിക റിപ്പോര്‍ട്ടും വനിതാവേദി സെക്രട്ടറി പ്രീത സതീഷ് വ നിതാവേദിയുടെ വാര്‍ഷിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. സാരഥി ട്രസ്റ്റ് ചെയര്‍മാന്‍ കെ സുരേഷ്, വനിതാ വേദി ചെയര്‍പേഴ്സന്‍ ബിന്ദു സജീവ് എന്നിവര്‍ ആശംസ പ്രസംഗം നടത്തി. കോവിഡ് മഹാമാരിയെ തു ടര്‍ന്ന് ദുരിതം അനുഭവിക്കുന്നവര്‍ക്കുള്ള സാമ്പത്തിക സഹായം സാരഥി ഭാരവാഹികള്‍ കൈമാറി.
സാരഥി കുവൈറ്റ് :
സജീവ് നാരായണന്‍ പ്രസിഡന്റ്,
സി വി ബിജു ജനറല്‍ സെക്രട്ടറി2022 -23 വര്‍ഷത്തെ സാരഥി കുവൈറ്റ് ഭാരവാഹികളായി സജീവ് നാരായണന്‍ (പ്രസിഡന്റ്), സതീഷ് പ്രഭാകരന്‍ (വൈസ് പ്രസിഡന്റ്),സി വി ബിജു (ജനറല്‍ സെക്രട്ടറി), സൈഗാള്‍ സുശീലന്‍ (സെക്രട്ടറി), അനിത് കുമാര്‍ (ട്രഷറര്‍), ഉദയഭാനു (ജോയിന്റ് ട്രഷറര്‍)
സാരഥി വനിതാവേദി :
പ്രീത സതീഷ് ചെയര്‍പേഴസണ്‍,
മഞ്ജു സുരേഷ് സെക്രട്ടറിസാരഥി വനിതാവേദി ഭാരവാഹികളായി പ്രീത സതീഷ് (ചെയര്‍പേഴസണ്‍),ബിന്ദുസജീവ് (വൈസ് ചെയര്‍പേഴസണ്‍), മഞ്ജു സുരേഷ് (സെക്രട്ടറി), മിത്ര ഉദയന്‍ (ജോ. സെക്രട്ടറി), വൃന്ദ ജിതേഷ് (ട്രഷറര്‍), ജിതാ മനോജ് (ജോ. ട്രഷറര്‍)
മലയാളം മിഷന്‍ നടത്തിയ പരീക്ഷകളുടെ സര്‍ട്ടിഫിക്കറ്റുകള്‍, ‘സാരഥിയം 2021’ന്റെ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കുള്ള ഉപഹാരങ്ങള്‍ എന്നിവ ചടങ്ങില്‍ വിതരണം ചെയ്തു. 2020-22 കാലയളവില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച ഫാഹഹീല്‍ യൂണിറ്റിന് അവാര്‍ഡ് നല്‍കി.സാരഥി നടത്തിയ വിവിധ പരിപാടികളുടെ വിജയകരമായ നടത്തിപ്പിന് നേതൃത്വം നല്‍കിയ ബിജു ഗംഗാധരന്‍, അഭിലാഷ് രാജന്‍, എം പി ബിജു, ദിലീപ് കുമാര്‍, ജിനി ജയന്‍, ഷാജി ശ്രീധരന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
ഭവനരഹിതര്‍ക്കായുള്ള സാരഥിയുടെ ‘സ്വപ്നവീട്’ പദ്ധതിയിലേക്ക് വീട് സ്‌പോണ്‍സര്‍ ചെയ്ത ഉണ്ണികൃഷ്ണനെ ചടങ്ങില്‍ ആദരിച്ചു. സാരഥി സ്‌പോര്‍ട്‌സ് മീറ്റിനോട് അനുബന്ധിച്ച നടന്ന
ഫിറ്റ്‌നസ് ചലഞ്ചിലെ ജേതാവ് പ്രശാന്ത് കവലങ്ങാടിനു ഉപഹാരം പ്രസിഡന്റ് സജീവ് നാരായണന്‍ നല്‍കി. കെ. ആ ര്‍ അജി, സുരേഷ് വെള്ളാപ്പള്ളി, സി.ജെ റെജി , ടി എസ് രാജന്‍ എന്നിവര്‍ നിയന്ത്രിച്ച പൊതുയോഗ ചടങ്ങില്‍ ജോയിന്റ് ട്രഷറര്‍ ദീപു നന്ദി പറഞ്ഞു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.