Breaking News

സാമ്പത്തിക സഹകരണം ശക്തമാക്കാന്‍ ഇന്ത്യയും ജര്‍മനിയും.

ന്യൂഡല്‍ഹി/ബര്‍ലിന്‍ ∙ ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സിന്റെ നേതൃത്വത്തിലുള്ള മൂന്നുദിന ഇന്ത്യ സന്ദര്‍ശനം ആരംഭിച്ചു. ജർമനിയുടെ സന്ദര്‍ശനത്തില്‍ ഇരുരാജ്യങ്ങള്‍ക്കു ഏറെ പ്രതീക്ഷയാണുള്ളത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഷോള്‍സ് നടത്തുന്ന ചര്‍ച്ചയില്‍ സാമ്പത്തികം, തൊഴില്‍ തുടങ്ങിയ മേഖലകളില്‍ സഹകരണം മെച്ചപ്പെടുത്തുക എന്നതാവും പ്രധാന അജന്‍ഡ.
വ്യാഴാഴ്ച രാത്രിയാണ് ഷോള്‍സും സംഘവും ഇന്ത്യയില്‍ വിമാനമിറങ്ങിയത്. മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ ഭാഗമായി വ്യാഴാഴ്ച വൈകിയാണ് ഷോള്‍സ് ഡല്‍ഹിയിലെത്തിയത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ഷോള്‍സിനെയും സംഘത്തെയും വിമാനത്താവളത്തില്‍ സ്വീകരിച്ചു.
ഇന്റര്‍ഗവണ്‍മെന്റല്‍ കണ്‍സള്‍ട്ടേഷന്‍സ്, അഥവാ ഐജിസിയുടെ ഏഴാം പതിപ്പിന് ഷോള്‍സും മോദിയും സംയുക്ത അധ്യക്ഷം വഹിക്കും. ഇന്ത്യ ജര്‍മനി ബന്ധത്തില്‍ പുതിയൊരു യുഗത്തിനു തുടക്കം കുറിക്കുന്നതായിരിക്കും ഇത്തവണത്തെ ഐജിസി എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.2000 മുതല്‍ വലിയ പുരോഗതികള്‍ കൈവരിച്ചിട്ടുള്ള ഇന്ത്യ ജര്‍മനി ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താനാണ് ജര്‍മന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് ജര്‍മന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. സുരക്ഷാ മേഖലയിലും പ്രതിരോധ മേഖലയിലും സഹകരണം വര്‍ധിപ്പിക്കാന്‍ ചര്‍ച്ചകള്‍ നടക്കുമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയവും അറിയിച്ചിട്ടുണ്ട്. ഇതുകൂടാതെ തൊഴിലാളി കൈമാറ്റവും സാമ്പത്തിക സഹകരണവും സുസ്ഥിര വികസനവും പ്രധാന ചര്‍ച്ചാവിഷയങ്ങളായിരിക്കും.ഒലാഫ് ഷോള്‍സിന്റെ സംഘത്തില്‍ ജര്‍മന്‍ ഇക്കോണമി മിനിസ്ററര്‍ റോബര്‍ട്ട് ഹാബെക്ക്, തൊഴില്‍ മന്ത്രി ഹ്യുബര്‍ട്ടസ് ഹെയില്‍ എന്നിവരും ഉള്‍പ്പെടുന്നു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.