ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള 50 ലക്ഷം രൂപയുടെ കേന്ദ്ര ഇന്‍ഷുറന്‍സ് പദ്ധതിയാണ് സര്‍ക്കാര്‍ പിന്‍വലിച്ചത്. മാര്‍ച്ച് 24 ന് ശേഷം ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ടാകില്ലെന്നു വ്യക്തമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാന സര്‍ക്കാരുകള്‍ക്കു കത്തു നല്‍കി
ന്യുഡല്‍ഹി : കോവിഡ് പ്രധിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് ജീവന്‍ നഷ്ടപ്പെടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ പിന്‍വലിച്ച് കേന്ദ്രസര്‍ക്കാര്‍. ആരോഗ്യ പ്രവര്‍ത്ത ക ര്‍ക്കുള്ള 50 ലക്ഷം രൂപയുടെ കേന്ദ്ര ഇന്‍ഷുറന്‍സ് പദ്ധതിയാണ് സര്‍ക്കാര്‍ പിന്‍വലിച്ചത്. മാര്‍ച്ച് 24 ന് ശേഷം ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ടാകില്ലെന്നു വ്യക്തമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം സം സ്ഥാന സര്‍ക്കാരുകള്‍ക്കു കത്തു നല്‍കി. രാജ്യത്തെ 20 ലക്ഷത്തോളം പേര്‍ക്കായി കഴി ഞ്ഞ വര്‍ ഷം മാര്‍ച്ച് 30 നാണ് പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ പാക്കേജ് പ്രഖ്യാപിച്ചത്.
വാക്സിന്‍ വിതരണത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കു മുന്‍ഗണന നല്‍കിയതോടെയാണ് പദ്ധതി നിര്‍ത്തിവയ്ക്കാന്‍ പ്രേരണയായതെന്നും, കേന്ദ്ര സര്‍ക്കാരിന് സാമ്പത്തിക ബാധ്യതകള്‍ കൂടുതലാ ണെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി പുതുക്കിയ ഇന്‍ഷുറന്‍സ് പദ്ധതികള്‍ പിന്നീട് കൊണ്ട് വരുമെന്നും കേന്ദ്രം വ്യക്തമാക്കി.
ഫെബ്രുവരി വരെയുള്ള സര്‍ക്കാര്‍ രേഖകള്‍ പ്രകാരം 287 പേര്‍ക്കാണ് ഇന്‍ഷുറന്‍സ് തുക ലഭി ച്ചത്.കഴിഞ്ഞ മാസം 24 വരെ മരിച്ചവരുടെ രേഖകള്‍ ഹാജരാക്കാന്‍ ഈ മാസം 24 വരെ സമയം അനുവദിച്ചിട്ടുണ്ട്. രാജ്യത്ത് കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ ആരോഗ്യ പ്രവര്‍ ത്തര്‍ക്ക് തിരിച്ചടിയാകും നടപടിയെന്ന് ചൂണ്ടിക്കാട്ടുന്നു.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.