Breaking News

സാമ്പത്തിക തട്ടിപ്പ് കേസ്; മോന്‍സന്‍ മാവുങ്കലിന് ജാമ്യമില്ല, ഹര്‍ജി തള്ളി

പുരാവസ്തു-സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. എറണാകുളം എ സി ജെ എം കോടതിയുടേതാണ് നടപടി

ന്യൂഡല്‍ഹി: പുരാവസ്തു-സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലിന്റെ ജാമ്യാ പേ ക്ഷ കോടതി തള്ളി. എറണാകുളം എ സി ജെ എം കോടതി യുടേതാണ് നടപടി. 10 കോടിയുടെ സാമ്പ ത്തി ക തട്ടിപ്പ് കേസിലും, 1.72 കോടിയുടെ ഭൂമി തട്ടിപ്പ് കേസിലുമാണ് ജാമ്യാപേക്ഷ നല്‍കിയിരുന്നത്.

രണ്ട് കേസിലും വാദം ഇന്നലെ പൂര്‍ത്തിയായിരുന്നു. മോന്‍സന്റെ റിമാന്റ് കാലാവധി ഈ മാസം 20 വരെ കോടതി നീട്ടി. അതിനിടെ മോന്‍സന്റെ സാമ്പത്തിക ഇടപാടുമാ യി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ല ഭിച്ചതായാണ് സൂചന. മോന്‍സന്‍ മാവുങ്കലിന്റെ സാമ്പത്തിക ഇടപാടുകള്‍ ദുരൂഹമാണെന്ന് ക്രൈം ബ്രാ ഞ്ച് കോടതിയെ അറിയിച്ചി രുന്നു.

സ്വന്തം അക്കൗണ്ട് വഴിയല്ല മോന്‍സന്‍ ഇടപാടുകള്‍ നടത്തിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ആര് വഴിയാണ് ഇടപാടുകള്‍ നടത്തിയത് എന്നതില്‍ വ്യക്തത വരുത്താനായിരുന്നു ക്രൈംബ്രാഞ്ച് ശ്രമം. ഇതുസബന്ധിച്ച നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന. മോന്‍സന്‍ മാവുങ്കലിന്റെ സാമ്പ ത്തിക ഇടപാടുകളും വ്യാജരേഖ തയ്യാറാക്കിയതുമാണ് പ്രധാനമായും അന്വേഷിക്കുന്നത്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.