Opinion

തൊഴിലും തൊഴിലാളിക്ഷേമവും ; ഗ്രാമീണ ഇന്ത്യയില്‍ ഉയര്‍ന്ന ദിവസക്കൂലി കേരളത്തില്‍

സ്വാതന്ത്ര്യം നേടി മുക്കാല്‍ നൂറ്റാണ്ട് പിന്നിട്ടിട്ടും ഇന്ത്യയില്‍ നഗര, ഗ്രാമപ്രദേശമെന്നോ ഭേദമില്ലാതെ അദ്ധ്വാനിക്കുന്നവരുടെ സ്ഥിതി മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് എത്രയോ പിന്നിലാണെന്നതാണ് വസ്തുത. അതേയവസരം ഇന്ത്യന്‍ ഗ്രാമപ്രദേശങ്ങളില്‍ പണിയെ ടുക്കുന്നവരുടെ കൂട്ടത്തില്‍ കേരളത്തിലാണ് ഏറ്റവും ഉയര്‍ന്ന കൂലിയുള്ളതെന്നാണ് കേന്ദ്ര ഗവണ്‍മെന്റിന്റെ തൊഴില്‍ ബ്യൂറോയുടെ പ്രസിദ്ധീകരണമായ ഇന്ത്യന്‍ ലേബര്‍ ജേര്‍ണലും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും പ്രസിദ്ധപ്പെടുത്തിയ വിവരങ്ങള്‍ വ്യക്തമാ ക്കുന്നു

                           പി ആര്‍ കൃഷ്ണന്‍

ഇന്ത്യന്‍ സമ്പദ്ഘടനയില്‍ തൊഴില്‍ മേഖലയ്ക്ക് മികച്ച പ്രാധാന്യമാണുള്ളത്. തൊഴില്‍രംഗത്തെ സംഘടി ത വ്യവസായ തൊഴില്‍ മേഖലയെന്നും അസംഘടിത തൊഴില്‍ മേഖലയെന്നുമാണ് വേര്‍തിരിച്ചിട്ടുള്ളത്. രാജ്യത്തെ മൊത്തം തൊഴില്‍ശക്തി (വര്‍ക്‌ഫോഴ്‌സ്)യില്‍ 90 ശതമാനവും അസംഘടിത തൊഴില്‍മേഖ ലയിലെന്നാണ് കണ ക്കുക ള്‍ രേഖപ്പെടുത്തുന്നത്. ഈ തൊഴില്‍ശക്തി, ഗ്രാമപ്രദേശങ്ങളിലും നഗര പ്ര ദേശങ്ങളിലുമായി വ്യാപിച്ചുകിടക്കുന്നു. എന്നാല്‍ ഗ്രാമീണ തൊഴിലാളികളാണ് രാജ്യത്തെ 90 ശതമാനം വരുന്ന അസംഘടിത മേഖലയില്‍ പണിയെടുക്കുന്നവരില്‍ ഭൂരിപക്ഷവുമെന്നതാണ് പ്രത്യേകത.

മനുഷ്യരായി പിറന്നുകഴിഞ്ഞാല്‍ ജീവിതാവശ്യങ്ങള്‍ എവിടെയായാലും എല്ലാവര്‍ക്കും ഒരുപോലെയാ ണ്. അതുകൊണ്ടുതന്നെ ഗ്രാമപ്രദേശങ്ങളില്‍ കൂലിപ്പണിയെടുക്കുന്ന വര്‍ രാജ്യത്തിന്റെ ഏതു ഭാഗത്തു ള്ളവരായാലും വേതനം ഏറെക്കുറെ തുല്യമായിരിക്കണം. കാലാവസ്ഥാടിസ്ഥാനത്തിലും ഭക്ഷ്യധാന്യ വര്‍ ഗത്തിന്റെ വിലയുടെ ഉയര്‍ച്ച താഴ്ചയനുസരിച്ചും മറ്റും അല്പസ്വല്പ വ്യത്യാസമുണ്ടാകാം. വിവിധ മേഖലയില്‍ ജോലി ചെയ്യുന്നവരുടെ വേതന സേവന വ്യവസ്ഥകള്‍ എപ്രകാരമായിരിക്കണമെന്ന് തിട്ടപ്പെടുത്തുവാന്‍ നിയുക്തമായ വേജ് ബോര്‍ഡ് ശുപാര്‍ശകളും വ്യവസായ കോടതി, ഹൈക്കോടതി, സുപ്രീം കോടതി തീരു മാനങ്ങളും ത്രികക്ഷി സമ്മേളന തീരുമാനങ്ങളും അത്തരത്തിലുള്ളതാണ്.

എന്നാല്‍ സ്വാതന്ത്ര്യം നേടി മുക്കാല്‍ നൂറ്റാണ്ട് പിന്നിട്ടിട്ടും ഇന്ത്യയില്‍ നഗരപ്രദേശമെന്നോ ഗ്രാമപ്രദേശ മെന്നോ ഉള്ള ഭേദമില്ലാതെ അദ്ധ്വാനിക്കുന്നവരുടെ സ്ഥിതി മറ്റു രാ ജ്യങ്ങളെ അപേക്ഷിച്ച് എത്രയോ പി ന്നിലാണെന്നതാണ് വസ്തുത. അതേയവസരം ഇന്ത്യന്‍ ഗ്രാമപ്രദേശങ്ങളില്‍ പണിയെടുക്കുന്നവരുടെ കൂ ട്ടത്തില്‍ കേരളത്തിലാണ് ഏ റ്റവും ഉയര്‍ന്ന കൂലിയുള്ളതെന്നാണ് കേന്ദ്ര ഗവണ്‍മെന്റിനു കീഴിലുള്ള തൊഴില്‍ ബ്യൂറോയുടെ പ്രസിദ്ധീകരണമായ ഇന്ത്യന്‍ ലേബര്‍ ജേര്‍ണലും റിസര്‍വ് ബാങ്ക് ഓഫ് ഇ ന്ത്യ യും പ്രസിദ്ധപ്പെടുത്തിയ വിവരങ്ങള്‍ വ്യക്തമാക്കുന്നത്.

കാര്‍ഷികേതര കൂലിനിരക്കില്‍ ദേശീയ ശരാശരിയുടെ ഇരട്ടി കേരളത്തില്‍

2021 ഡിസംബര്‍ ഒന്നിലെ മാധ്യമങ്ങള്‍ ഈ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഇതനുസരിച്ച് ഇന്ത്യ യു ടെ ഗ്രാമപ്രദേശങ്ങളില്‍ വിവിധ രംഗങ്ങളില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്കുള്ള കൂലിനിരക്കില്‍ ദേശീയ ശരാശരിയുടെ ഇരട്ടിയാണ് കാര്‍ഷികേതര മേഖലയില്‍ കേരളത്തില്‍ ലഭ്യമാകുന്നത്. ഈ കണ ക്കനുസരിച്ച് കേരളത്തില്‍ കാര്‍ ഷികേതര മേഖലയില്‍ പണിയെടുക്കുന്ന ഒരു തൊഴിലാളിക്ക് 2020-21-ല്‍ ലഭ്യമാകുന്ന ശരാശരി ദിവസക്കൂലി 677.6 രൂപയാണ്. അതേസമയം അക്കൂട്ടത്തില്‍ ദേശീയ ശരാശരി 315.3 രൂപ മാത്രമെന്നതാണ് വസ്തുത.

ഗ്രാമീണ കേരളത്തില്‍ പുരുഷ കര്‍ഷക തൊഴിലാളികള്‍ക്കുളള ശരാശരി കൂലി (ജൂലൈ 2017 അനുസരി ച്ച്)

 

മഹാരാഷ്ട്രയില്‍ കാര്‍ഷികേതര തൊഴിലാളിക്ക് ശരാശരി ദിവസക്കൂലി 262.3 രൂപ,
ഗുജറാത്തില്‍ ശരാശരി ദിവസക്കൂലി 239.3 രൂപ

കാര്‍ഷികവിളകള്‍ക്കും ഉല്പന്നങ്ങള്‍ക്കുമെന്നപോലെ വ്യവസായവത്കരണത്തിലും മഹാരാഷ്ട്രയാണ് മുന്‍നിരയില്‍.എന്നാല്‍ അവിടത്തെ ഗ്രാമപ്രദേശങ്ങളില്‍ കാര്‍ഷി കേതര മേഖലയില്‍ പണിയെടുക്കുന്ന തൊഴിലാളിക്ക് ലഭ്യമാകുന്ന ശരാശരി ദിവസക്കൂലി 262.3 രൂപയാണ്. വികസനത്തിലും വ്യവസായവത്കരണത്തിലും മോഡലായി വി ശേഷിപ്പിക്കപ്പെടുന്ന ഗുജറാത്തില്‍ 2020-21-ല്‍ ഈ രംഗത്തെ തൊഴിലാളിയുടെ ശരാശരി ദിവസക്കൂലി 239.3 രൂപയില്‍ ഒതുങ്ങിയിരിക്കുന്നു. ഈ മേഖലയില്‍ ഉത്തര്‍പ്രദേശി ലെ ഗ്രാമങ്ങളില്‍ പണിയെടുക്കുന്ന തൊഴിലാളിയുടെ ശരാശരി ദിവസക്കൂലി 286.8 രൂപയും ബിഹാറില്‍ 289.3 രൂപയുമാണ്. എന്നാല്‍ ഈ കാലയളവില്‍ 2020-21-ല്‍ ജമ്മു കാശ്മീരില്‍ ഉള്‍നാടന്‍ പ്രദേശത്ത് കാര്‍ഷികേതര മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളിയുടെ ശരാശരി ദിവസക്കൂലി 483 രൂപയായി കേരളത്തിന് തൊട്ടടുത്തെത്തിയി ട്ടുണ്ട്. ദക്ഷിണേന്ത്യയില്‍ തമിഴ്‌നാട്ടിലേത് 449.5 രൂപയുമാണ്.

ഗ്രാമീണ കേരളത്തില്‍ സ്ത്രീ കര്‍ഷക തൊഴിലാളികള്‍ക്കുളള ശരാശരി കൂലി (2017 ജൂലൈ അനുസരിച്ച്)

കേരളത്തില്‍ കാര്‍ഷിക തൊഴിലാളിയുടെ ശരാശരി ദിവസക്കൂലി 706.5 രൂപ

ഇതോടൊപ്പം എടുത്തുപറയേണ്ട വസ്തുതയാണ് നാട്ടിന്‍പ്രദേശങ്ങളിലെ കാര്‍ഷികമേഖലയില്‍ പണി യെടുക്കുന്ന തൊഴിലാളികളുടെ ദിവസക്കൂലിനിരക്ക്. കാര്‍ഷികേതര രംഗത്തെപ്പോലെ കാര്‍ഷി കമേഖല യിലും കേരളത്തിലെ ദിവസക്കൂലിയാണ് ഏറ്റവും ഉയര്‍ന്ന നിലയിലെന്നാണ് കേന്ദ്ര തൊഴില്‍ ബ്യൂറോയു ടെ കണക്കുകള്‍ കാണിക്കുന്നത്. ഉദാഹരണത്തിന്, കേരളത്തില്‍ കാര്‍ഷികരംഗത്ത് പണിയെടുക്കുന്ന തൊഴിലാളിയുടെ ശരാശരി ദിവസക്കൂലി 706.5 രൂപയാണ്. തൊട്ടടുത്ത് 501.1 രൂപയുമായി ജമ്മു കാശ്മീ രാ ണ് സ്ഥാനമുറപ്പിച്ചിട്ടുള്ളത്. 432.2 രൂപയുമായി തമിഴ്‌നാടാണ് മൂന്നാംസ്ഥാനത്ത്. ഈ വിഭാഗത്തില്‍ ഹരി യാനയിലേത് 384.8 രൂപയും പഞ്ചാബില്‍ 357 രൂപയുമാണ്. എന്നാ ല്‍ മഹാരാഷ്ട്രയിലെ ദിവസക്കൂലി 216.7 രൂപയും ഗുജറാത്തിലേത് 213.1 രൂപയുമാണ്. കാര്‍ഷികമേഖലയില്‍ മൊത്തത്തില്‍ രാജ്യത്തെ ദിവസക്കൂ ലി 309.9 രൂപയായിരിക്കുമ്പോ ഴാണ് അതിന്റെ ഇരട്ടിയേക്കാള്‍ കൂടുതലായി കേരളം സ്ഥാനം പിടിച്ചിരിക്കു ന്നതെന്നതാണ് പ്രത്യേകത.

കേരളത്തിലെ കാര്‍ഷികേതര ജോലിചെയ്യുന്നവരുടെ ശരാശരി കൂലി ജൂലൈ 2017

കേരളത്തില്‍ നിര്‍മാണ തൊഴിലാളികള്‍ക്ക് 829.7 രൂപ

ഗ്രാമപ്രദേശങ്ങളില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. ഇവിടങ്ങളില്‍ വിവിധയിനം നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികള്‍ക്ക് ഇന്ത്യയിലെ മറ്റേതു സംസ്ഥാനത്തേ ക്കാളും കേരളത്തിലാണ് ഏറ്റവും ഉയര്‍ന്ന കൂലി ലഭ്യമാകുന്നത്. 829.7 രൂപയാണ് കേരളത്തിലെ ശരാശരി ദിവസക്കൂലി. തമിഴ്‌നാട്ടില്‍ ഇത് 468.3 രൂപയും മഹാരാഷ്ട്രയില്‍ 347.9 രൂപയുമാണ്. കേരളത്തിലെ തൊഴി ല്‍ശക്തിയില്‍ ഗണ്യമായ ഒരു വിഭാഗം കുടിയേറ്റ തൊഴിലാളികളാണ്. കേരള സ്റ്റേറ്റ് പ്ലാനിങ് ബോര്‍ഡ് ത യ്യാറാക്കിയിട്ടുള്ള കണക്കനുസരിച്ച് 2017-18-ല്‍ കേരളേതര സംസ്ഥാനങ്ങളില്‍ നിന്നും വന്ന് ജോലി ചെയ്യു ന്ന കുടിയേറ്റ തൊഴിലാളികള്‍ 31 ലക്ഷമുണ്ടെന്നാണ് വെളിപ്പെടുത്തല്‍. അന്നത്തേക്കാള്‍ ഇപ്പോള്‍ അവ രുടെ സംഖ്യ വര്‍ദ്ധിച്ചിരിക്കുവാനാണ് സാദ്ധ്യത.

ഇക്കൂട്ടത്തിലെ ഓരോ തൊഴിലാളിയുടെയും ശരാശരി മാസവരുമാനം 16,000 രൂപയാണ്. അതേസമയം രാജ്യത്തെ ഗ്രാമപ്രദേശങ്ങളില്‍ നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളിയുടെ ദേ ശീയ ശരാശരി ദിവസക്കൂലി 362.2 രൂപയാണെന്നതാണ് വസ്തുത. കേരളത്തില്‍ ഗ്രാമീണ നിര്‍മാണ പ്രവര്‍ ത്തനത്തില്‍ ജോലി ചെയ്യുന്ന തൊഴിലാളിയുടെ ശരാശരി മാസവരുമാനം 16,000 രൂപയാണ്. ഇതില്‍ നി ന്നും ചെലവു കഴിച്ച് മാസംതോറും ശരാശരി 4000 രൂപ വീതം ഓരോ തൊഴിലാളിയും മിച്ചമുണ്ടാക്കു ന്നു വെന്നും കേരള സ്റ്റേറ്റ് പ്ലാനിങ് ബോര്‍ഡ് പഠനം വെളിപ്പെടുത്തുന്നു.

കേരളത്തില്‍ മെച്ചപ്പെട്ട കൂലിയും ആനുകൂല്യങ്ങളും ഇടതു സമരങ്ങളുടെ പ്രതിഫലനം

രാജ്യത്തെ മറ്റേതു സംസ്ഥാനത്തേക്കാള്‍ കൂടുതല്‍ മെച്ചപ്പെട്ട കൂലിയും മറ്റാനുകൂല്യങ്ങളും കേരളത്തി ലെ ഗ്രാമപ്രദേശങ്ങളില്‍ പണിയെടുക്കുന്നവര്‍ക്ക് ലഭ്യമാകുന്ന സാഹചര്യം എങ്ങനെ കൈവന്നുവെന്നു കൂടി ഈയവസരത്തില്‍ പരിശോധിക്കേണ്ടതുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍, കേരളത്തില്‍ ഇടതുപക്ഷ ജനാ ധിപത്യ പുരോഗമന പ്രസ്ഥാനങ്ങള്‍ ജനങ്ങളുടെ സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക, വിദ്യാഭ്യാസ പരമായ ഉന്നമനത്തിനു വേണ്ടി നടത്തിയ സമരങ്ങളുടെ പ്രതിഫലനമാണിതെന്ന് കാണാന്‍ കഴിയും. ഇ തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും ട്രേഡ് യൂണിയന്‍ പ്രസ്ഥാനവും വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്. എന്നാ ല്‍ ഇത് കേവലം ഉയര്‍ന്ന കൂലിയില്‍ മാത്രം ഒതുങ്ങുന്നതല്ല. ഉയര്‍ ന്ന കൂലിയോടൊപ്പം മറ്റേതു സംസ്ഥാന ത്തേക്കാള്‍ ഗ്രാമീണതൊഴിലാളികളുടെ സാമൂഹിക സുരക്ഷ ഉറപ്പുവരുത്തുന്ന സ്ഥിതിവിശേഷം കൂടി മലയാ ളക്കരയിലുണ്ടെന്ന താണ് വസ്തുത.

കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ നടപ്പാക്കുന്ന ബദല്‍ നയം തൊഴില്‍ മേഖല യിലും മികച്ച പുരോഗതി കൈവരിക്കാന്‍ സഹായകരമാകുന്നു. ഉദാഹരണത്തിന് തൊഴിലുറപ്പു തൊഴി ലാളി ക്ഷേമപദ്ധതിക്ക് സാധുത നല്‍കുന്ന നിയമവ്യവസ്ഥ നടപ്പിലാക്കാനുള്ള ഒരു ബില്‍ കേരള നിയമസ ഭ 2021 ഒക്ടോബര്‍ 15ന് പാസാക്കിയ ചരിത്രസംഭവം ഓര്‍ക്കുക. തൊഴിലുറപ്പു മേഖലയില്‍ രാജ്യത്ത് ആദ്യ മായാണ് ഇങ്ങനെയൊരു ക്ഷേമപദ്ധതി നടപ്പിലാക്കുന്നത്. മഹാത്മാഗാന്ധി, അയ്യങ്കാളി പദ്ധതികളിലെ 40 ലക്ഷം തൊഴിലാളികള്‍ക്ക് ഇതോടെ പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ലഭ്യമാകും.

ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സ് ശുപാര്‍ശകള്‍ പരിഗണിക്കപ്പെടുന്നില്ല

ഈ വിഷയത്തെക്കുറിച്ചുള്ള കുറിപ്പ് അവസാനിപ്പിക്കുന്നതിനു മുമ്പ് ഒന്നുരണ്ടു കാര്യങ്ങള്‍ കൂടി സൂചി പ്പിക്കേണ്ടതുണ്ട്. ഏതു വിഭാഗത്തില്‍പ്പെട്ട തൊഴിലാളിയുടെയും വേ തനം തിട്ടപ്പെടുത്തുമ്പോള്‍ സര്‍ക്കാ ര്‍ പരിഗണിക്കേണ്ടത് 64 കൊല്ലം മുമ്പ് 1957ല്‍ നൈനിറ്റാളില്‍ കൂടിയ 15-ാമത് തൃകക്ഷി ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സ് ശുപാര്‍ശകളാ ണ്. തൊഴിലാളി, അയാളുടെ ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവ്, അവരുടെ ഒരു കുട്ടി എന്നീ മൂന്നുപേര്‍ അടങ്ങുന്നവരെ ഒരു യൂണിറ്റായി കണക്കാക്കിക്കൊണ്ട് അവര്‍ക്ക് ജീവിക്കാന്‍ വേ ണ്ട ഭക്ഷണം, വീട്ടുവാടക, വസ്ത്രം, യാത്രാച്ചെലവുകള്‍, വിദ്യാഭ്യാസം, ആരോഗ്യം മുതലായ ആവശ്യങ്ങള്‍ പരിഗണിച്ചായിരിക്കണം കൂലി നിര്‍ണയിക്കേണ്ടത്. ഇതി ല്‍ ഒരാളുടെ ഭക്ഷണപദാര്‍ത്ഥങ്ങള്‍ 2700 ക ലോറിയെങ്കിലും ഉള്ളതായിരിക്കണം. പ്രസിദ്ധ ന്യൂട്രീഷ്യന്‍ വിദഗ്ദ്ധനായ ഡോ. ഐക്രോദിന്റേതാണ് ഈ ഫോര്‍മുല.

അന്നത്തെ തൊഴില്‍മന്ത്രി ഗുല്‍സാരിലാല്‍ നന്ദ അദ്ധ്യക്ഷത വഹിച്ച ഈ സമ്മേളനം ഉദ്ഘാടനം ചെയ്തത് പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവായിരുന്നു. പിന്നീട് ഈ ഫോര്‍മുലയില്‍ മാറ്റം വരുത്തിക്കൊണ്ട് നാ ഷണല്‍ ന്യൂട്രീഷ്യന്‍ അഡൈ്വസറി കമ്മിറ്റി 2800 കലോറിയാക്കി ഉയര്‍ത്തുകയുണ്ടായി. ഇതിന്റെ അടി സ്ഥാനത്തിലുള്ള വേതന സേവന വ്യവസ്ഥകളാണ് രാഷ്ട്രം ആവശ്യപ്പെടുന്നതെന്ന് പ്രഖ്യാപിച്ചുകൊണ്ടു ള്ള സുപ്രീം കോടതിയുടെ വിധിന്യായങ്ങളും ഏറെയുണ്ട്. എന്നാല്‍ ഇതൊന്നും പരിഗണിക്കപ്പെടുന്നില്ല എന്നതാണ് ദു:ഖസത്യം.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.