സംഭവത്തില്‍ മുന്നൂറില്‍ അധികം ആളുകള്‍ക്ക് പരിക്കേറ്റതായും അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പരിക്കേറ്റ പലരുടേയും നില ഗുരുതരമാണ്. റംസാനി നോട് അനുബന്ധിച്ച് ഒരു ചാരിറ്റി സംഘടന നടത്തിയ സക്കാത്ത് വിതരണ പരിപാ ടിയില്‍ എത്തിയവരാണ് മരിച്ചത്.
സന : യെമന്‍ തലസ്ഥാനമായ സനയില്‍ തിക്കിലും തിരക്കിലും പെട്ട് 85 പേര്‍ മരിച്ചു. ധനസഹായ വിതരണ ചടങ്ങിനിടെയാണ് ദുരന്തമുണ്ടായത്. സംഭവത്തില്‍ മുന്നൂറില്‍ അധികം ആളുകള്‍ക്ക് പരിക്കേറ്റതായും അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പരിക്കേറ്റ പലരുടേയും നില ഗുരു തരമാണ്. റംസാനിനോട് അനുബന്ധിച്ച് ഒരു ചാരിറ്റി സംഘടന നടത്തിയ സക്കാത്ത് വിതരണ പ രിപാടിയില്‍ എത്തിയവരാണ് മരിച്ചത്.
ഒരു സ്‌കൂളിലാണ് സഹായ വിതരണം നടന്നത്. യുദ്ധത്തെ തുടര്‍ന്ന് കടുത്ത ദാരിദ്രത്തിലൂടെ കടന്നു പോകുന്ന ജനങ്ങള്‍ സഹായധനം സ്വീകരിക്കാന്‍ കൂട്ടത്തോടെ എത്തു കയായിരുന്നു. ധനസഹായ വി തരണത്തിനിടെ അനിയന്ത്രിതമായ കനത്ത തിരക്കായതോടെ ജനക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള ശ്രമ ത്തിന്റെ ഭാഗമായി ആയുധധാരികളായ ഹൂതി സുരക്ഷാ ഉദ്യോഗസ്ഥര്‍ ആകാശത്തേക്ക് വെടിയുതിര്‍ത്ത തിനെ തുടര്‍ന്ന് സമീപത്തെ വൈദ്യുതി കമ്പിയില്‍ തട്ടി ലൈന്‍ പൊട്ടിത്തെറിക്കുകയായിരുന്നെന്ന് ദൃക് സാക്ഷികള്‍ പറഞ്ഞു. വെടിയൊച്ച കേട്ട് പരിഭ്രാന്തരായ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ ഓടു ന്നതിനിടെ പൊട്ടിവീണ വൈദ്യുത ലൈനില്‍ കമ്പിയില്‍ ചവിട്ടിയതാണ് മരണസംഖ്യ ഉയരാന്‍ കാരണ മായത്.
റംസാന്‍ മാസത്തിന്റെ അവസാനത്തെ അടയാളപ്പെടുത്തുന്ന ഈദ് അല്‍-ഫിത്തറിന് ദിവസങ്ങള്‍ക്ക് മു മ്പാണ് രാജ്യത്തെ ഞെട്ടിച്ച അപകടമുണ്ടായത്. സനയിലെ ബാബ് അല്‍-യെമന്‍ ജില്ലയിലുണ്ടായ തിക്കി ലും തിരക്കിലും പെട്ട് 85 പേര്‍ കൊല്ലപ്പെടുകയും 322 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്നാണ് ഹൂതി സുരക്ഷാ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മരിച്ച വരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നുണ്ട്.
അപകടത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. തിക്കിലും തിരക്കിലും നിന്നും രക്ഷപ്പെടാന്‍ ആളുകളുടെ മുകളിലൂടെ പോകാന്‍ നോക്കുന്നതും ദൃശ്യങ്ങളിലുണ്ട്. മരിച്ചവരേ യും പരിക്കേറ്റവരേയും ആശുപത്രിയി ലേക്ക് മാറ്റി. സംഭവത്തില്‍ സക്കാത്ത് വിതരണ പരിപാടി നടത്തിയവരെ കസ്റ്റഡിയിലെടുത്തു. രണ്ട് സം ഘാടകരെ കസ്റ്റഡിയിലെടുത്ത തായും അന്വേഷണം നടക്കുകയാണെന്നും ആഭ്യന്തര മന്ത്രാലയം അറി യിച്ചു.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.