Breaking News

രാഹുലിന് തിരിച്ചടി : അപ്പീല്‍ തള്ളി, വിധിക്ക് സ്റ്റേ ഇല്ല; അയോഗ്യത തുടരും

രാഹുല്‍ കുറ്റക്കാരനാണെന്ന വിധി സെഷന്‍സ് കോടതി സ്റ്റേ ചെയ്തില്ല. ഉത്തരവ് സ്റ്റേ ചെയ്യാന്‍ കോടതി വിസമ്മതിച്ചതിനാല്‍ രാഹുലിന്റെ എംപി സ്ഥാനത്തുള്ള അയോ ഗ്യത നിലനില്‍ക്കും. കേസില്‍ രണ്ട് വര്‍ഷം തടവിന് ശിക്ഷിച്ച കീഴ്ക്കോടതി ഉത്തരവി നെതിരെയുള്ള അപ്പീലില്‍ ഈ മാസം 13ന് വാദം കേട്ട അഡീഷനല്‍ സെഷന്‍സ് ജ ഡ്ജി ആര്‍ പി മൊഗേര ഉത്തരവ് പുറപ്പെടുവിക്കുന്നത് ഇന്നത്തേക്ക് മാറ്റിവെക്കുകയാ യിരുന്നു

അഹമ്മദാബാദ് : അപകീര്‍ത്തി പരാമര്‍ശത്തില്‍ സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി വിധി ക്കെതിരെ രാഹുല്‍ ഗാന്ധി സമര്‍പ്പിച്ച അപ്പീല്‍ സൂറത്ത് സെഷന്‍സ് കോടതി തള്ളി. രാഹുല്‍ കുറ്റക്കാര നാണെന്ന വിധി സെഷന്‍സ് കോടതി സ്റ്റേ ചെയ്തില്ല. ഉത്തരവ് സ്റ്റേ ചെയ്യാന്‍ കോടതി വിസമ്മതിച്ചതിനാല്‍ രാഹുലിന്റെ എംപി സ്ഥാന ത്തുള്ള അയോഗ്യത നിലനില്‍ക്കും.

കേസില്‍ രണ്ട് വര്‍ഷം തടവിന് ശിക്ഷിച്ച കീഴ്ക്കോടതി ഉത്തരവിനെതിരെയുള്ള അപ്പീലില്‍ ഈ മാസം 13ന് വാദം കേട്ട അഡീഷനല്‍ സെഷന്‍സ് ജഡ്ജി ആര്‍ പി മൊഗേര ഉത്തരവ് പുറപ്പെടുവിക്കുന്നത് ഇ ന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു. സൂറത്ത് സെഷന്‍സ് കോടതിയില്‍ രണ്ട് അപേക്ഷകളാണ് രാഹു ലിന്റെ അഭിഭാഷകര്‍ സമര്‍പ്പിച്ചിരുന്ന ത്: ഒന്ന് ശിക്ഷ സ്റ്റേ ചെയ്യാനും (അല്ലെങ്കില്‍ അപ്പീല്‍ തീര്‍പ്പാക്കുന്ന ത് വരെ ജാമ്യം). രണ്ടാമത്തേത്, അപ്പീല്‍ തീര്‍പ്പാക്കുന്നതുവരെ ശിക്ഷ സ്റ്റേ ചെയ്യാനുമാണ്.

സൂറത്തിലെ മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതി മാര്‍ച്ച് 23നാണ് രാഹുലിനെ മാനനഷ്ടക്കേസില്‍ രണ്ട് വര്‍ഷം തടവിന് ശിക്ഷിച്ചത്. പിറ്റേന്ന് തന്നെ ലോക്‌സഭാ സെക്രട്ടേറിയറ്റ് എംപി സ്ഥാനത്ത് നിന്ന് അയോ ഗ്യനാക്കി ഉത്തരവിറക്കി. പിന്നാലെ വസതി ഒഴിയാനുള്ള നോട്ടീസും നല്‍കി. ഇന്ത്യന്‍ ശിക്ഷാ നിയമത്തി ലെ 499, 500 (അപകീര്‍ത്തി പ്പെടുത്തല്‍) വകുപ്പുകള്‍ പ്രകാരമുളള പരമാവധി ശിക്ഷയാണ് കീഴ്‌ക്കോടതി രാഹുലിനെതിരെ വിധിച്ചത്.

കീഴ്ക്കോടതി ഉത്തരവിനെതിരെ രാഹുല്‍ ഗാന്ധി ഈ മാസം മൂന്നിനാണ് സെഷന്‍സ് കോടതിയെ സമീപി ച്ചത്. ശിക്ഷ സ്റ്റേ ചെയ്യുന്നതിനും കുറ്റം റദ്ദാക്കുന്നതിനും വെവ്വേ റെ ഹര്‍ജികള്‍ അന്ന് രാഹുലിന് വേണ്ടി അഭിഭാഷകര്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. രാഹുല്‍ ഗാന്ധിയുടെ ശിക്ഷ സ്റ്റേ ചെയ്ത കോടതി, കുറ്റക്കാ രാനാണെന്ന് കണ്ടെത്തി യ വിധി സ്റ്റേ ചെയ്യണമെന്ന ഹര്‍ജിയില്‍ പരാതിക്കാരനായ പൂര്‍ണേഷ് മോദി ക്കും ഗുജറാത്ത് സര്‍ക്കാറിനും നോട്ടീസ് അയച്ചു. കഴിഞ്ഞയാഴ്ച ഇരു കക്ഷികളെയും കേട്ട ശേഷമാണ് ഉത്തരവ് പറയാനായി ഇന്നേക്ക് മാറ്റിയത്.

2019ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കര്‍ണാടകയിലെ കോലാറില്‍ പൊതുറാലിയെ അഭിസംബോധന ചെയ്യവേ, ‘എല്ലാ കള്ളന്മാര്‍ക്കും മോദി എന്ന പേര് പൊതുവെയുള്ളത് എന്തുകൊണ്ടാ ണെന്ന്’ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശമാണ് കേസിനാധാരം. ഗുജറാത്തിലെ ബിജെപി നേതാവ് പൂ ര്‍ണേഷ് മോദി നല്‍കിയ പരാതിയിലാണ് രാഹുല്‍ ഗാന്ധിയെ കോടതി ശിക്ഷിച്ചത്.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

1 month ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

1 month ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.