നടന്‍ ഹരീഷ് പേരടിയ്ക്ക് പുരോഗമന കലാ സാഹിത്യസംഘത്തിന്റെ ചടങ്ങില്‍ പങ്കെടു ക്കുന്നതിന് വിലക്ക്. നടന്‍ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം വ്യ ക്തമാ ക്കിയത്. അടുത്തിടെ സംസ്ഥാന സര്‍ ക്കാരിനെയും സിപിഎമ്മിനെയും വിമര്‍ശിച്ച് ഹ രീഷ് പേരടി ഫേസ്ബുക്കില്‍ നിരന്തരം പോസ്റ്റിട്ടിരുന്നു.
കോഴിക്കോട്: നടന്‍ ഹരീഷ് പേരടിയ്ക്ക് പുരോഗമന കലാ സാഹിത്യസംഘത്തിന്റെ ചടങ്ങില്‍ പങ്കെടു ക്കുന്നതിന് വിലക്ക്. നടന്‍ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അടു ത്തിടെ സംസ്ഥാന സര്‍ക്കാരിനെയും സിപിഎമ്മിനെയും വിമര്‍ശിച്ച് ഹരീഷ് പേരടി ഫേസ്ബുക്കില്‍ നിരന്തരം പോസ്റ്റിട്ടിരുന്നു. ഇതാണ് ചടങ്ങില്‍ നിന്നും അദ്ദേഹത്തെ മാറ്റി നിര്‍ത്താന്‍ കാരണം എ ന്നാണ് വിലയിരുത്തല്‍.
പുകസ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നാടകോത്സവത്തിന്റെ ഉദ്ഘാടകനായിരുന്നു ഹരീഷ് പേരടി. ഇതില്‍ പങ്കെടുക്കാന്‍ കോഴിക്കോട്ടേക്ക് പോകുന്നതിനിടെ സംഘാടകര്‍ പരിപാടിയില്‍ പങ്കെടുക്കേണ്ടതില്ലെന്ന് അദ്ദേഹത്തെ അറിയിക്കുകയായിരുന്നു. പ്രമുഖ നാടക കൃത്ത് എ ശാന്തന്റെ ഓര്‍മ്മയ്ക്ക് വേണ്ടിയാണ് നാടകോത്സവം സംഘടിപ്പിച്ചത്. എ ശാന്തന്റെ അടുത്ത് സുഹൃത്തായതിനാലാണ് ഹരീഷിനെ ഉദ്ഘാടനത്തിനായി സംഘാടകര്‍ ക്ഷണിച്ചത്. കോയമ്പത്തൂരില്‍ ആയിരുന്ന അദ്ദേഹം എറണാക ുളത്ത് എത്തി അവിടെ നിന്നും കോഴിക്കോട്ടേക്ക് വരുന്നതിനിടെയാണ് സംഘാടകര്‍ ചടങ്ങില്‍ പങ്കെടുക്കേണ്ടതില്ലെന്ന് അറിയിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:
ശാന്താ ഞാന്‍ ഇന്നലെ കോയമ്പത്തൂരിലെ ലോക്കേഷനില്‍ നിന്ന് അനുവാദം ചോദിച്ച് പു.ക.സ യുടെ സംഘാടനത്തിലുള്ള നിന്റെ ഓര്‍മ്മയില്‍ പങ്കെടുക്കാന്‍ എറണാകുളത്തെ വീട്ടിലെ ത്തി.. ഇന്നലെ രാത്രിയും സംഘാടകര്‍ എന്നെ വിളിച്ച് സമയം ഉറപ്പിച്ചു…ഇന്ന് രാവിലെ ഞാന്‍ ബിന്ദു വിനേയും കൂട്ടി കോഴിക്കോട്ടേക്ക് പുറപ്പെട്ടു…പാതി വഴിയില്‍ വെച്ച് സംഘാടകരുടെ ഫോണ്‍ വന്നു…പ്രത്യേക രാഷ്ട്രിയ സാഹചര്യത്തില്‍ ഹരീഷ് ഈ പരിപാടിയില്‍ പങ്കെടുക്കാതിരിക്കുന്ന താണ് നല്ലത് എന്ന സ്നേഹം പൊതി ഞ്ഞ വാക്കുകളില്‍ …നിന്റെ ഓര്‍മ്മകളുടെ സംഗമത്തില്‍ ഞാന്‍ ഒരു തടസ്സമാണെങ്കില്‍ അതില്‍ നിന്ന് മാറി നില്‍ക്കുകയെന്നതാണ് എനിക്ക് നിനക്ക് തരാനുള്ള ഏറ്റവും വലിയ സ്നേഹവും..അതുകൊണ്ട് ഞാന്‍ മാറി നിന്നു …ഇത് ആരെയും കുറ്റ പ്പെടുത്തുന്നതല്ല… ഇതാണ് സത്യം…പിന്നെ നിന്നെയോര്‍ക്കാന്‍ എനിക്ക് ഒരു സംഘടനയു ടെ യും സൗജന്യം ആവിശ്യമില്ലല്ലോ…’ദാമേട്ടാ സത്യങ്ങള്‍ വിളിച്ചു പറയാന്‍ എനിക്കെന്റെ ചൂണ്ടു വിരല്‍ വേണം’നാടകം-പെരുംകൊല്ലന്‍.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.