ബെലറൂസില്‍ നടന്ന റഷ്യ – യുക്രൈന്‍ ചര്‍ച്ച അവസാനിച്ചു. സ മ്പൂര്‍ണ സേനാപിന്‍മാറ്റം എന്ന നിലപാടില്‍ യുക്രൈന്‍ ഉറച്ചുനിന്നു. എത്രയും പെട്ടെന്ന് റഷ്യ വെടിനിര്‍ ത്തലിന് തയ്യാറാകണമെന്നും യുക്രൈന്‍ ആവശ്യപ്പെട്ടു. ക്രിമിയയില്‍ നിന്നും ഡോണ്‍ബാസില്‍ നിന്നും റഷ്യന്‍ സേന പിന്മാറണം. വെടിനിര്‍ത്തലും സേനാ പിന്‍മാറ്റവു മാണ് പ്രധാന ആവശ്യങ്ങളെന്ന് യുക്രൈ ന്‍ പ്രസിഡന്റ് വൊളൊഡിമിര്‍ സെലന്‍സ്‌കി ചര്‍ച്ചയ്ക്കു മുന്‍പ് തന്നെ അറിയിച്ചിരുന്നു.
കൂടിക്കാഴ്ചയില്‍ അനുകൂലമായ ഫലമുണ്ടാകുമെന്ന് വിശ്വാസമില്ലെങ്കിലും ചര്‍ച്ച നടക്കട്ടെയെന്നാണ് യു ക്രൈന്‍ പ്രസിഡന്റ് വ്യക്തമാക്കിയിരുന്നു. പ്രതിരോധ മന്ത്രി ഒലെക്സി റെസ്നികോവ്, പ്രസിഡന്റിന്റെ ഉപ ദേഷ്ടാവ് മിഖായേല്‍ പോഡൊലിയാക്ക് അടക്കമുള്ള പ്രമുഖര്‍ റഷ്യന്‍ സംഘത്തിലുണ്ടായിരുന്നു. അടിയ ന്തരമായ വെടിനിര്‍ത്തലും റഷ്യയുടെ സേനാപിന്മാറ്റവുമാണ് ചര്‍ച്ച ചെയ്യാന്‍ പോകുന്ന പ്രധാന വിഷയ ങ്ങളെന്ന് യുക്രൈന്‍ വാര്‍ത്താകുറിപ്പിലൂടെ നേരത്തെ അറിയിച്ചിരുന്നു. യുക്രൈന്‍-ബെലാറൂസ് അതിര്‍ ത്തിയിലാണ് ചര്‍ച്ചാവേദി ഒരുക്കിയിരുന്നത്.
അതിനിടെ ഖാര്‍കിവില്‍ റഷ്യ വീണ്ടും ആക്രമണം നടത്തി. ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെ ട്ടു. വ്യോമപാത നിഷേധിച്ച യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ക്ക് മറുപടിയുമായി റഷ്യ രംഗത്തെത്തി. 36 രാജ്യങ്ങള്‍ക്ക് റഷ്യയിലൂടെയുള്ള വ്യോമപാത റഷ്യ നിഷേധിച്ചു. അതിനിടെ ബലറൂസിലെ എംബസി അമേരിക്ക അടച്ചു. റഷ്യയുടെ സഖ്യരാജ്യം കൂടിയായ ബെലാറൂസില്‍ സമാധാന ചര്‍ച്ചയ്ക്ക് നേരത്തെ യു ക്രൈന്‍ സന്നദ്ധമായിരുന്നില്ല.
അതേസമയം,റഷ്യയിലുള്ള സ്വന്തം പൗരന്‍മാരോട് എത്രയും വേഗം തിരികെ വരാന്‍ അമേരിക്ക നിര്‍ദേ ശം നല്‍കി. മോസ്‌കോയിലെ യുഎസ് എംബസിയാണ് സുരക്ഷ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരക്കുന്നത്. എംബസിയില്‍ അത്യാവാശ്യ ജോലികള്‍ കൈാകാര്യം ചെയ്യാത്ത ഉദ്യോഗസ്ഥരും അവരുടെ കുടുംബങ്ങ ളും ഉടന്‍ റഷ്യ വിടണമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് നിര്‍ദേശം നല്‍കി.
36 രാജ്യങ്ങളുടെ വ്യോമപാത നിഷേധിച്ച് റഷ്യ
അതേസമയം, 36 രാജ്യങ്ങളുടെ വ്യോമപാത റഷ്യ നിഷേധിച്ചു. ബ്രിട്ടന്‍, ജര്‍മനി, ഫ്രാന്‍സ്, ഇറ്റ ലി, സ്പെയിന്‍, കാനഡ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കാണ് വിലക്കെന്ന് വാര്‍ത്താ ഏജന്‍സിയാ യ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. റഷ്യയ്ക്ക് മേല്‍ കടുത്ത സാമ്പത്തിക ഉപരോധങ്ങള്‍ ഏര്‍പ്പെടു ത്തിയ രാജ്യങ്ങളാണ് ഇവ. റഷ്യന്‍ വിദേശകാര്യ മന്ത്രി ലാവ്റോവ് യുഎന്‍ സന്ദര്‍ശനവും റദ്ദാ ക്കി.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.