Breaking News

സമൂഹ വർഷ പ്രഖ്യാപനവുമായി യുഎഇ; ‘ഉന്നത മേൽനോട്ട’ത്തിൽ ജീവിത നിലവാരം ഉയർത്തും

അബുദാബി : 2025നെ സമൂഹ വർഷമായി (ഇയർ ഓഫ് കമ്യൂണിറ്റി) പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പ്രഖ്യാപിച്ചു. ‘ഹാൻഡ് ഇൻ ഹാൻഡ്’ എന്ന പ്രമേയത്തിൽ സാമൂഹിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതോടൊപ്പം ഉത്തരവാദിത്തങ്ങൾ പങ്കിടുന്നതിനും സമഗ്രവും സുസ്ഥിരവുമായ വളർച്ചയ്ക്കുള്ള സാധ്യതകൾ തുറക്കുന്നതിനും കൈകോർത്ത് പ്രവർത്തിക്കുമെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. യുഎഇയെ സ്വന്തം വീടായി കരുതുന്ന എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ഷെയ്ഖ് മുഹമ്മദിന്റെ പ്രഖ്യാപനം. 
∙ ബന്ധങ്ങൾ ശക്തമാക്കും
സാമൂഹിക ബന്ധങ്ങൾ ശക്തിപ്പെടുത്തുക, ഐക്യം വളർത്തുക തുടങ്ങിയ ഭാവി മുൻഗണനകൾ ഉയർത്തിക്കാട്ടുന്നതാണ് കമ്യൂണിറ്റി ഇയർ പ്രഖ്യാപനമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു. വ്യക്തികൾ തമ്മിലുള്ള അടുപ്പവും കരുതലുമാണ് രാജ്യത്തിന്റെ ശക്തിയുടെ അടിത്തറ.
വരും തലമുറകളുടെ ശോഭനമായ ഭാവിക്ക് അടിത്തറയിടുന്നതാണ് കരുത്തുറ്റ സമൂഹം. ഐക്യം ശക്തിപ്പെടുത്തുന്നതിനും സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിനും ഇമാറാത്തി മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനും ബന്ധങ്ങൾ പരിപോഷിപ്പിക്കുന്നതിനും സമഗ്ര ഇടങ്ങൾ സൃഷ്ടിക്കുന്ന ഒട്ടേറെ പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ, പ്രസിഡൻഷ്യൽ കോർട്ട് ഉപാധ്യക്ഷ ഷെയ്ഖ മറിയം ബിൻത് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവർ പദ്ധതികൾക്കു മേൽനോട്ടം വഹിക്കും. സാമൂഹിക, സന്നദ്ധ സേവനം, സംരംഭങ്ങൾ എന്നിവയിലൂടെ സമൂഹത്തിന് മികച്ച സംഭാവന നൽകാൻ പൗരന്മാരെയും താമസക്കാരെയും പ്രോത്സാഹിപ്പിക്കും. സാമൂഹിക ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നതിനും സമൂഹത്തിന്റെ പുരോഗതി വളർത്തുന്നതിനും സാംസ്കാരിക വൈവിധ്യം ആഘോഷിക്കുന്നതിനും ആശയങ്ങൾ പങ്കിടാൻ പൊതുജനങ്ങളോട് അഭ്യർഥിച്ചു.

ജീവിത നിലവാരം ഉയർത്തുക, സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുക, സാമൂഹിക സ്ഥിരത കൈവരിക്കുക, എല്ലാ സമൂഹങ്ങളിലെയും അംഗങ്ങളെ ശാക്തീകരിക്കുക എന്നിവ ലക്ഷ്യമിട്ട് 50 കോടി ദിർഹത്തിന്റെ കമ്യൂണിറ്റി സംരംഭ പാക്കേജ് കഴിഞ്ഞ നവംബറിൽ പ്രഖ്യാപിച്ചിരുന്നു. സാമൂഹിക സേവനങ്ങൾ നൽകുന്നതിനായി രാജ്യത്തുടനീളം കമ്യൂണിറ്റി കൗൺസിലുകൾ സംഘടിപ്പിച്ചിട്ടുണ്ട്. 
സമഗ്ര സുസ്ഥിര വികസനത്തിൽ സമൂഹത്തിന്റെ പങ്ക് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ജനങ്ങളിൽ നിക്ഷേപം നടത്തുന്നതെന്ന് ഷെയ്ഖ് മൻസൂർ പറഞ്ഞു. എല്ലാവർക്കും ഉയർന്ന ജീവിത നിലവാരം ഉറപ്പാക്കുന്നതിന് രാജ്യത്തിന്റെ പ്രതിബദ്ധതയാണ് ഇത് അടിവരയിടുന്നത്.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.