അബുദാബി : പച്ചക്കറി മാലിന്യം വൈദ്യുതിയാക്കി മാറ്റുന്ന സുസ്ഥിര വികസന പദ്ധതി യുഎഇക്ക് സമർപ്പിച്ച് ഇന്ത്യൻ വിദ്യാർഥികൾ. അബുദാബി വെസ്റ്റ് ബനിയാസിലെ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ വിദ്യാർഥികളാണ് ഉപയോഗശൂന്യമായ വസ്തുക്കൾ ഉപയോഗിച്ച് വൈദ്യുതി ഉൽപാദിപ്പിക്കുന്ന പദ്ധതി രാജ്യത്തിനു പരിചയപ്പെടുത്തിയത്.അബുദാബി ഇന്ത്യ സോഷ്യൽ ആൻഡ് കൾചറൽ സെന്ററിൽ നടന്ന ഇന്ത്യ ഫെസ്റ്റിലെ എക്സിബിഷനിലാണ് പദ്ധതി അവതരിപ്പിച്ചത്. അഞ്ചാം ക്ലാസ് വിദ്യാർഥിനിയും മലയാളിയുമായ ഇ.കെ.ആയിഷ സെയ്ൻ, എട്ടാം ക്ലാസ് വിദ്യാർഥികളായ ഷയാൻ അലി, റോണി, എന്നിവർ സംയുക്തമായാണ് പദ്ധതി ആവിഷ്കരിച്ചത്. വൈദ്യുതി ഉൽപാദിപ്പിക്കുന്നതിനുള്ള ഇലക്ട്രോകെമിക്കൽ പ്രതിപ്രവർത്തനത്തിൽ പച്ചക്കറി മാലിന്യത്തെ ഒരു ഓർഗാനിക് ഇലക്ട്രോലൈറ്റാക്കുകയായിരുന്നു ഇവർ.12 വോൾട്ട് ബൾബുകൾക്കും ആവശ്യമായ വൈദ്യുതി ഉൽപാദിപ്പിച്ച് സന്ദർശകർക്ക് ഇതിന്റെ പ്രവർത്തനം വിശദീകരിച്ചുകൊടുക്കുകയും ചെയ്യുന്നു ഇവർ. ചെറിയ കുടുംബത്തിന് ആവശ്യമായ വൈദ്യുതി ഇങ്ങനെ ഉൽപാദിപ്പിക്കാനാവും. വ്യാവസായിക അടിസ്ഥാനത്തിൽ ആവിഷ്കരിച്ചു നടപ്പാക്കിയാൽ ഒരേസമയം പരിസ്ഥിതി മലിനീകരണം തടയാനും വൈദ്യുതി ക്ഷാമം പരിഹരിക്കാനും സാധിക്കുമെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.