Breaking News

സമൂഹ മാധ്യമത്തിന് പിടിമുറുക്കാൻ ഖത്തർ: ഇൻഫ്ലുവൻസർമാർക്ക് ലൈസൻസ്; നിയന്ത്രണം കടുപ്പിച്ച് രാജ്യം.

ദോഹ : സമൂഹ മാധ്യമങ്ങളുടെ അധാർമികവും നിരുത്തരവാദപരവുമായ ഉപയോഗം നിയന്ത്രിക്കാൻ പുതിയ നിയമ നിർമാണം നടത്തണമെന്ന് ഖത്തർ ശൂറ കൗൺസിൽ . സ്പീക്കർ ഹസൻ ബിൻ അബ്ദുല്ല അൽ ഗാനിമിയുടെ അധ്യക്ഷതയിൽ ഇന്നലെ നടന്ന ശൂറാ കൗൺസിൽ യോഗം ഇതുസംബന്ധിച്ച നിർദേശം മന്ത്രിസഭക്ക് മുൻപാകെ സമർപ്പിക്കാൻ തീരുമാനിച്ചു.
അഭിപ്രായ സ്വാതന്ത്രവും വ്യക്തിസ്വാതന്ത്ര്യവും ഖത്തർ ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങളാണെങ്കിലും രാജ്യത്ത് നിലനിൽക്കുന്ന വ്യവസ്ഥകളും പൊതു രീതികളും ധാർമികതയും എല്ലാവരും പാലിക്കണമെന്നും ദേശീയ പാരമ്പര്യങ്ങളും ആചാരങ്ങളും  സംരക്ഷിക്കപ്പെടണമെന്നും സ്പീക്കർ ഹസൻ ബിൻ അബ്ദുല്ല അൽ ഗാനിമി പറഞ്ഞു. എന്നാൽ പല സമൂഹ മാധ്യമ ഉള്ളടക്കങ്ങളും ഇതിന് വിപരീതമാണ്. ഉള്ളടക്കങ്ങളുടെ നിലവാരം ഉറപ്പാക്കുന്നതിന് സമൂഹ മാധ്യമ ഇൻഫ്ലുവൻസർമാർക്ക് ലൈസൻസ് ഏർപ്പെടുത്തണമെന്ന നിർദേശമാണ് ഖത്തർ ശൂറാ കൗൺസിൽ മന്ത്രിസഭക്ക്  മുൻപാകെ സമർപ്പിച്ചത്.
വിദേശ സംസ്കാരങ്ങളുടെ കടന്നുകയറ്റം തടയുക, ദേശീയതയും, ധാർമികതയും ഉറപ്പാക്കുക, അനിയന്ത്രിതമായ പരസ്യങ്ങളുടെ വ്യാപനം തടയുക തുടങ്ങിയ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേറ്റർമാർക്ക് ബന്ധപ്പെട്ട അധികാരികളിൽനിന്നും ലൈസൻസ് അനുവദിക്കണമെന്ന് ശൂറ കൗൺസിൽ നിർദേശിച്ചു. സമൂഹ മാധ്യമ ഉള്ളടക്കങ്ങൾ ദേശീയ-സാമൂഹിക ഐക്യത്തിന് ഹാനികരമല്ലെന്നും വിദ്വേഷ പ്രസംഗങ്ങൾ, വിവേചനം, അക്രമം എന്നിവ ഒഴിവാക്കുകയും സാംസ്കാരിക പൈതൃകം, മൂല്യങ്ങൾ, ദേശീയ സ്വത്വം എന്നിവയെ മാനിക്കുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കണം. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരുടെ സാമൂഹിക ഉത്തരവാദിത്തവും വിശ്വാസ്യത, ബൗദ്ധിക സ്വത്തവകാശം, സുതാര്യത, തെറ്റിദ്ധരിപ്പിക്കുന്നതും അശാസ്ത്രീയവുമായ വിവരങ്ങൾ ഒഴിവാക്കുക എന്നിവയും ഉൾക്കൊള്ളുന്ന പെരുമാറ്റച്ചട്ടത്തോടെയാവും ലൈസൻസ് നൽകുന്നത്. ഇത് സംബന്ധിച്ച നിർദേശം വിദ്യാഭ്യാസ, സാംസ്കാരിക, കായിക, ഇൻഫർമേഷൻ കമ്മിറ്റി ചെയർമാൻ ഖാലിദ് ബിൻ അഹ്മദ് അൽ ഉബൈദാനാണ് ശൂറ കൗൺസിലിൽ അവതരിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾക്കൊടുവിലാണ് സമൂഹ മാധ്യമ ഉള്ളടക്കം നിയന്ത്രിക്കുന്നതിനുള്ള നിർദേശം കാബിനറ്റിന് സമർപ്പിക്കാൻ ശൂറ കൗൺസിൽ തീരുമാനിച്ചത്.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

2 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

2 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

2 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

2 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

2 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

2 months ago

This website uses cookies.