ജുബൈൽ: സമുദ്ര സംരക്ഷിത മേഖലയിൽ തീരദേശ സസ്യജാലങ്ങൾ വർധിപ്പിക്കുന്നതിനും ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനും 30 ലക്ഷം കണ്ടൽ സസ്യങ്ങൾ നടുന്ന പദ്ധതിക്ക് തുടക്കം. നാഷനൽ സെന്റർ ഫോർ വൈൽഡ്ലൈഫും സൗദി അറേബ്യൻ മൈനിങ് കമ്പനി മആദിനും ചേർന്നാണ് ജുബൈൽ കടൽത്തീര മേഖലയിൽ നടീൽ പദ്ധതി നടപ്പാക്കുന്നത്. സൗദി അറേബ്യയുടെ സ്വപ്നപദ്ധതിയായ ‘വിഷൻ 2030’ന്റെ കീഴിൽ സൗദി ഗ്രീൻ ഇനിഷ്യേറ്റീവിന്റെ ഭാഗമായാണ് ഈ യജ്ഞം.
കണ്ടൽ സസ്യങ്ങൾ കാർബൺ ഡൈ ഓക്സൈഡ് സംഭരിക്കുന്നതിൽ ഏറെ പങ്കുവഹിക്കാൻ കഴിയുന്ന സസ്യങ്ങളിലൊന്നാണ്. അന്തരീക്ഷത്തിലുള്ള കാർബൺ ആഗിരണത്തിനും നശിച്ചുപോയ പ്രകൃതിദത്ത ആവാസ വ്യവസ്ഥകളെ പുനരുജ്ജീവിപ്പിക്കാനും ഇത് സഹായിക്കും. കാലാവസ്ഥ വ്യതിയാനത്തെ നേരിടാനും തീരപ്രദേശങ്ങളെ മണ്ണൊലിപ്പിൽനിന്ന് സംരക്ഷിക്കാനും വിവിധ സമുദ്രജീവികളുടെ പുനരുൽപാദനത്തിനും ആവശ്യമായ സുരക്ഷിത അന്തരീക്ഷം നൽകുന്നതിനും ഇത് ഇടയാക്കും.
സൗദി ഗ്രീൻ ഇനിഷ്യേറ്റിവിന് അനുസൃതമായി പരിസ്ഥിതി വ്യവസ്ഥകളെ സംരക്ഷിക്കുന്നതിനും സംരക്ഷിത പ്രദേശങ്ങളിൽ സസ്യജാലങ്ങളുടെ സാന്നിധ്യം വർധിപ്പിക്കുന്നതിനുമുള്ള പരിപാടികളാണ് ലക്ഷ്യമിടുന്നത്. സൗദി തീരങ്ങളിൽ 10 കോടിയിലധികം കണ്ടൽകാടുകൾ ഉൾപ്പെടെ 10 ശതകോടി മരങ്ങൾ നട്ടുപിടിപ്പിക്കുക വഴി ആഗോള പാരിസ്ഥിതിക വെല്ലുവിളികളെ നേരിടാനുള്ള രാജ്യത്തിന്റെ നയങ്ങളുടെ ഭാഗമാണിത്.
പി.കെ സജിത് കുമാര് : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
This website uses cookies.