ദോഹ : വിമാന കമ്പനികളിൽ സമയനിഷ്ഠയിൽ വീണ്ടും റെക്കോർഡിട്ട് ഖത്തർ എയർവേയ്സ്. ലോകത്ത് ഏറ്റവും കൃത്യനിഷ്ഠത പാലിക്കുന്ന എയർലൈൻസുകളുടെ പട്ടികയിൽ അഞ്ചാം സ്ഥാനം നേടിയാണ് ‘ഓൺ ടൈം’ എയർലൈൻ ആയി ഖത്തർ എയർവേയ്സിനെ തിരഞ്ഞെടുത്തത്. സിറിയം പുറത്തുവിട്ട 2024ലെ പട്ടികയിലാണ് ഖത്തർ എയർവേയ്സ് നേട്ടം ആവർത്തിച്ചത്.ട്രാക്ക് ചെയ്ത 99.72 ശതമാനം വിമാനങ്ങളിൽ 82.83 ശതമാനമാണ് ഓൺ ടൈം അറൈവലായി കണക്കാക്കുന്നത്. നിശ്ചിത സമയത്തിന്റെ 15 മിനിറ്റിനുള്ളിൽ എത്തിച്ചേരുന്നതാണ് ഓൺടൈം അറൈവലായി കണക്കാക്കുന്നത്. രണ്ടു ലക്ഷത്തിലേറെ വിമാനങ്ങളാണ് പരിശോധനയുടെ ഭാഗമായി പരിഗണിച്ചത്. ഇവയിൽ സർവിസ് പൂർത്തിയാക്കിയതിന്റെ കണക്കിലും ഖത്തർ എയർവേസ് മുന്നിൽ തന്നെയാണ്.
99.72 ശതമാനം സർവിസുകളും സമയനിഷ്ഠയോടെ ലക്ഷ്യത്തിലെത്തിയതായി കണക്കുകൾ വ്യക്തമാക്കുന്നു . സിറിയം ഓൺടൈം വിമാനത്താവളങ്ങളുടെ പട്ടികയിലും ഖത്തർ എയർവേസിന്റെ ആസ്ഥാനമായ ഹമദ് രാജ്യാന്തര വിമാനത്താവളം ഇടംനേടി. വിമാനങ്ങളുടെ പുറപ്പെടലിലും ലാൻഡിങ്ങിലും സമയനിഷ്ഠ പാലിച്ചുകൊണ്ട് പത്താം സ്ഥാനമാണ് ഹമദ് സ്വന്തമാക്കിയത്. 81.38 ശതമാനമാണ് പ്രകടനം. ഈ പട്ടികയിൽ റിയാദ് കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളം ഒന്നാം സ്ഥാനം നേടി.
മെക്സിക്കൻ എയർലൈൻ കമ്പനിയായ എയ്റോ മെക്സിക്കോയാണ് ലോകത്ത് സമയനിഷ്ഠയിൽ ഒന്നാം സ്ഥാനത്ത്. സൗദിയ എയർലൈൻസ് രണ്ടാമതും (86.35 ശതമാനം), ജോർജിയയിലെ അറ്റ്ലാൻ കേന്ദ്രീകരിച്ച ഡെൽറ്റ എയർലൈൻസ് മൂന്നും (82.89 ശതമാനം) സ്ഥാനങ്ങളിലാണ്. മെക്സിക്കൻ എയർലൈൻ കമ്പനിയായ എയ്റോ മെക്സികോ ട്രാക് ചെയ്ത വിമാനങ്ങളിൽ 86.70 ശതമാനമാണ് ഓൺടൈം പ്രകടനം. 1.96 ലക്ഷം വിമാനങ്ങളിൽ 99.32 ലക്ഷ്യസ്ഥാനത്തു എത്തിച്ചിട്ടുണ്ട്.
ബ്രസീലിയൻ വ്യോമ കമ്പനിയായ അസുൽ ബ്രസീലിയൻ എയർലൈൻസ്, കൊളംബിയൻ കമ്പനിയായ എസ്.എ അവിയാൻക, ലൈബീരിയ, സ്കാൻഡിനേവിയർ എയർലൈൻസ് (എസ്.എ.എസ്), യുനൈറ്റഡ് എയർലൈനസ് (യു.എ) എന്നിവർ ആദ്യ പത്തിലുള്ള മറ്റു വിമാന കമ്പനികളാണ്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.