Breaking News

ദുബായിലെ പൊതുഗതാഗത മേഖലയിൽ സമയക്രമം മാറ്റി ആർടിഎ

ദുബായ് : റമസാൻ മാസം പൊതുഗതാഗത മേഖലയിലെ സമയക്രമം പുതുക്കി ആർടിഎ . കസ്റ്റമർ ഹാപ്പിനസ് സെന്റർ, പെയ്ഡ് പാർക്കിങ് സോൺ, ബസ്, മെട്രോ, ട്രാം, മറൈൻ ട്രാൻസ്പോർട്ട്, സർവീസ് പ്രൊവൈഡർ സെന്റർ (വാഹന പരിശോധന കേന്ദ്രം) എന്നിവയുടെ പ്രവൃത്തി സമയമാണ് പുതുക്കിയത്.
∙ കസ്റ്റമർ ഹാപ്പിനസ് കേന്ദ്രങ്ങൾ
ദെയ്റ ഉം റമൂൽ, അൽ മനാറ, അൽ ബർഷ, അൽ തവാർ എന്നിവിടങ്ങളിലെ കസ്റ്റമർ ഹാപ്പിനസ് കേന്ദ്രങ്ങൾ തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെയും വെള്ളിയാഴ്ചകളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്കു 12 വരെയും പ്രവർത്തിക്കും. അതേസമയം, സ്മാർട്ട് ഹാപ്പിനസ് കേന്ദ്രങ്ങൾ പതിവു പോലെ 7 ദിവസവും 24 മണിക്കൂറും പ്രവർത്തിക്കും.
∙ സർവീസ് പ്രൊവൈഡർ സെന്റർ
ജബൽ അലിയിലെയും ഹത്തയിലെയും വാഹന പരിശോധനാ കേന്ദ്രങ്ങൾ (സർവീസ് പ്രൊവൈഡർ സെന്റർ) തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 7 മുതൽ വൈകിട്ട് 4 വരെയും ശനിയാഴ്ചകളിൽ രാവിലെ 8 മുതൽ ഉച്ചയ്ക്കു 3 വരെയും പ്രവർത്തിക്കും. വെള്ളിയാഴ്ചകളിൽ ജബൽ അലി കേന്ദ്രം രാവിലെ 7 മുതൽ ഉച്ചയ്ക്കു 12 വരെയും ഹത്തയിലേത് രാവിലെ 8 മുതൽ ഉച്ചയ്ക്കു 12വരെയും തുറക്കും. ഖിസൈസ്, ബർഷ, വർസാൻ എന്നിവിടങ്ങളിലെ വാഹന പരിശോധന കേന്ദ്രങ്ങൾ (തസ്ജീൽ) തിങ്കൾ മുതൽ വ്യാഴം വരെയും ശനിയാഴ്ചകളിലും രാവിലെ 8 മുതൽ വൈകിട്ട് 4 വരെയും രാത്രി 8 മുതൽ 12 വരെയും പ്രവർത്തിക്കും. വെള്ളിയാഴ്ചകളിൽ രാവിലെ 8 മുതൽ ഉച്ചയ്ക്കു 12 വരെയും വൈകുന്നേരം 4 മുതൽ രാത്രി 12 വരെയും പ്രവർത്തിക്കും.
∙ ദുബായ് മെട്രോ
ദുബായ് മെട്രോ തിങ്കൾ മുതൽ വ്യാഴം വരെയും ശനിയാഴ്ചകളിലും രാവിലെ 5 മുതൽ രാത്രി 12 വരെ സർവീസ് നടത്തും. വെള്ളിയാഴ്ചകളിൽ രാത്രി ഒന്നുവരെ സർവീസുണ്ട്. ഞായറാഴ്ചകളിൽ രാവിലെ 8 നു മാത്രമേ സർവീസ് ആരംഭിക്കൂ. രാത്രി 12വരെ തുടരും.
∙ ദുബായ് ട്രാം
ദുബായ് ട്രാം തിങ്കൾ മുതൽ ശനി വരെ രാവിലെ 6 മുതൽ രാത്രി ഒന്നുവരെ സർവീസ് നടത്തും. ഞായറാഴ്ചകളിൽ രാവിലെ 9 മുതൽ രാത്രി ഒന്നുവരെ.
∙ ആർടിഎ ബസ്
ആർടിഎ ബസുകളുടെ സമയം എസ് ഹെയ്‌ൽ ആപ്പിൽ പരിശോധിച്ച് ഉറപ്പാക്കണം. പണം നൽകി ഉപയോഗിക്കേണ്ട പാർക്കിങ് സമയം തിങ്കൾ മുതൽ ശനിവരെ രണ്ടു ഘട്ടമാക്കി. രാവിലെ 8 മുതൽ 6വരെയും രാത്രി 8 മുതൽ 12 വരെയും. ഞായറാഴ്ച സൗജന്യം. അതേസമയം ബഹുനില പാർക്കിങ് കേന്ദ്രങ്ങളിൽ മുഴുവൻ സമയവും പണം നൽകണം.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

5 days ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 week ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.