റിയാദ്: സമയബന്ധിതമായ വിമാന ഷെഡ്യൂളുകളിൽ സൗദി എയർലൈൻസ് (സൗദിയ) ആഗോളതലത്തിൽ വിമാനക്കമ്പനികളുടെ പട്ടികയിൽ വീണ്ടും ഒന്നാമതെത്തി. സമയനിഷ്ഠയിൽ തുടർച്ചയായ രണ്ടാം തവണയാണ് സൗദി എയർലൈൻസ് ഒന്നാമതെത്തുന്നത്. വിമാന ഗതാഗതം നിരീക്ഷിക്കുന്ന വെബ്സൈറ്റായ ‘സിറിയം’ തയാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണിത്. മേയ് മാസത്തിലും സൗദി എയർലൈൻസായിരുന്നു ഒന്നാമത്.
വിമാനങ്ങൾ പുറപ്പെടുന്ന കാര്യത്തിൽ 88.12 ശതമാനവും എത്തിച്ചേരുന്ന കാര്യത്തിൽ 88.15 ശതമാനവും സമയനിഷഠ സൗദി എയർലൈൻസ് പാലിച്ചതായി റിപ്പോർട്ട് സൂചിപ്പിച്ചു. 16,503 വിമാന സർവിസുകൾ നടത്തി നാല് ഭൂഖണ്ഡങ്ങളിലായി നൂറിലധികം ലക്ഷ്യസ്ഥാനങ്ങളിൽ എത്തിയതായും റിപ്പോർട്ടിലുണ്ട്. സമയനിഷ്ഠ അതിഥികളുടെ സംതൃപ്തിയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നതിനാൽ അത് എല്ലാ സൗദിയ’ ജീവനക്കാർക്കും ഒരു പ്രധാന ലക്ഷ്യമാക്കിയതായി സൗദി ഗ്രൂപ് ജനറൽ മാനേജർ ഇബ്രാഹിം ബിൻ അബ്ദുറഹ്മാൻ അൽ ഉമർ പറഞ്ഞു. വർഷം മുഴുവനുമുള്ള അതിന്റെ വിമാനങ്ങളുടെ പ്രകടനത്തിലും പീക്ക് സീസണുകളിലും ഇത് പ്രതിഫലിച്ചു.
ഈ രംഗത്ത് മികവ് നിലനിർത്തുന്നതിന് വ്യോമഗതാഗത വ്യവസായത്തിൽ പ്രതീക്ഷിക്കുന്ന നിരവധി വെ ല്ലുവിളികളെ അതിജീവിക്കേണ്ടതുണ്ട്. ഈ ലക്ഷ്യം കൈവരിച്ചത് സൗദി ഗ്രൂപ് സംവിധാനത്തിന്റെ സംയോജിത പ്രവർത്തനത്തിന്റെയും വ്യോമയാന മേഖലയുമായി ബന്ധപ്പെട്ട എല്ലാ മേഖലകളുടെയും പ്രകടനത്തിന്റെ ഫലമാണെന്നും സൗദിയ ഗ്രൂപ് ജനറൽ മാനേജർ പറഞ്ഞു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.