ഡിവൈഎഫ്‌ഐ നേതാവും പാനൂര്‍ ഏരിയാ കമ്മിറ്റി അംഗവുമായ കിരണ്‍ കരു ണാ കരനെതിരായ ആരോപണം തെറ്റാണ്. സ്വര്‍ണക്കടത്തുമായി കിരണിന് ബന്ധമില്ല. പാ ര്‍ട്ടി അംഗങ്ങള്‍ക്കുള്ള മാര്‍ഗരേഖ പാര്‍ട്ടി സഹ യാത്രികരും സ്വീകരിക്കണം. സമൂഹമാ ധ്യമങ്ങളില്‍ സഭ്യമായ ഭാഷ ഉപയോഗിക്കണമെന്നും എം വി ജയരാജന്‍
കണ്ണൂര്‍: സിപിഎം നേതാവ് പി ജയരാജന്റെ മകന്‍ ജെയിന്‍ രാജിനെതിരെ പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്ര ട്ടറി എംവി ജയരാജന്‍. ഡിവൈഎഫ്‌ഐ നേതാവും പാനൂര്‍ ഏരിയാ കമ്മിറ്റി അംഗവുമായ കിരണ്‍ കരു ണാകരനെതിരായ ആരോപണം തെറ്റാണ്. സ്വര്‍ണക്കടത്തുമായി കിരണിന് ബന്ധമില്ല. പാര്‍ട്ടി അംഗ ങ്ങ ള്‍ക്കുള്ള മാര്‍ഗരേഖ പാര്‍ട്ടി സഹ യാത്രികരും സ്വീകരിക്കണം. സമൂഹമാധ്യമങ്ങളില്‍ സഭ്യമായ ഭാഷ ഉപ യോഗിക്കണമെന്നും എം വി ജയരാജന്‍ അഭിപ്രായപ്പെട്ടു.
നേരത്തെ ഡിവൈഎഫ്‌ഐക്കു പുറമെ സിപിഎം പാനൂര്‍ ഏരിയാ കമ്മിറ്റിയും ജെയിന്‍ രാജിനെതിരെ വിമര്‍ശനവുമായി രംഗത്തു വന്നിരുന്നു. കിരണിനെതിരായ പോസ്റ്റുക ള്‍ അനവസരത്തിലും പ്രസ്ഥാന ത്തിന് അപകീര്‍ത്തികരവുമാണെന്ന് സിപിഎം പാനൂര്‍ ഏരിയാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. ജെ യിന്‍ രാജിന്റെ പേരെടുത്ത് പരാമര്‍ശിക്കാതെയാണ് വിമര്‍ശനം.
കിരണിന്റെ ഫെയ്സ്ബുക്ക് കമന്റില്‍ ഒരു വര്‍ഷം മുമ്പേ വന്നു ചേര്‍ന്ന തെറ്റായ പരാമര്‍ശം അപ്പോള്‍ തന്നെ ശ്രദ്ധയില്‍പ്പെടുകയും തെറ്റ് തിരുത്തുകയും ചെയ്യ്തിട്ടുണ്ട്.ഇ ത് വീണ്ടും കുത്തി പൊക്കിയത് ശരിയായ പ്രവണതയല്ല. വ്യക്തിപരമായ പോരായ്മകള്‍ പാര്‍ട്ടിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ സംവിധാ നങ്ങളുണ്ട്.
രാഷ്ട്രീയ എതിരാളികള്‍ക്ക് പ്രസ്ഥാനത്തെ താറടിക്കാനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നത് തികച്ചും അ പലപനീയമാണ്. സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ ‘അലക്കുന്നതി നായി’ സന്ദര്‍ഭങ്ങളും, സാഹച ര്യങ്ങളും പരാമര്‍ശങ്ങളും സൃഷ്ടിക്കുന്നത് ഗുണകരമല്ലെന്നും സിപിഎം പാനൂര്‍ ഏരിയാ കമ്മിറ്റിയുടെ പ്രസ്താവ ന യില്‍ പറയുന്നു. ഡിവൈ എഫ്‌ഐ ജില്ലാ കമ്മിറ്റിയും ജെയിന്‍ രാജിനെ വിമര്‍ശിച്ച് നേരത്തെ രംഗത്തെ ത്തിയിരുന്നു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.