News

സഭാ ടി.വി തുടങ്ങി ; ഒരു സമ്പൂര്‍ണ്ണ ചാനലായി മാറുമെന്ന് മുഖ്യമന്ത്രി

ജനാധിപത്യത്തിന്റെ വൈവിധ്യമാര്‍ന്ന ഭാവവും ഉള്ളടക്കവും പൊതുസമൂഹത്തിനും വിദ്യാര്‍ത്ഥികള്‍ക്കും അനുഭവവേദ്യമാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ഇന്ത്യയിലെ സംസ്ഥാന നിയമസഭകളുടെ ചരിത്രത്തില്‍ ആദ്യമായി ടെലിവിഷന്‍ ചാനല്‍ എന്ന സംരംഭം കേരള നിയമസഭയില്‍ സഭാ ടി.വി. എന്ന പേരില്‍ തുടക്കം കുറിച്ചു.  സഭാ ടിവിയുടെ ഔദ്യോഗിക ഉദ്ഘാടനം 2020 ആഗസ്റ്റ് 17 (1196ചിങ്ങം1) ഉച്ചയ്ക്ക് 12.00 ന് നിയമസഭാ സമുച്ചയത്തിലെ ആര്‍. ശങ്കരനാരായണന്‍ തമ്പി മെംബേഴ്സ് ലോഞ്ചില്‍ വച്ചു നടന്ന ചടങ്ങില്‍ ബഹു. ലോക്സഭാ സ്പീക്കര്‍ ശ്രീ. ഓം ബിര്‍ള വീഡിയോ കോണ്‍ഫറന്‍സിംഗ് മുഖേന നിര്‍വഹിച്ചു. തദവസരത്തില്‍ ബഹു.നിയമസഭാ സ്പീക്കറുടെ ഔദ്യോഗിക വെബ്സൈറ്റിന്റെ ഉദ്ഘാടനം ബഹു.മുഖ്യമന്ത്രിയും, കേരള നിയമസഭയുടെ ഡൈനാമിക് വെബ്സൈറ്റിന്റെ ഉദ്ഘാടനം ബഹു.  പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രിയും നിര്‍വ്വഹിച്ചു. ബഹു. സ്പീക്കര്‍ ശ്രീ. പി.ശ്രീരാമകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍  ബഹു. ഡെപ്യൂട്ടി സ്പീക്കര്‍ ശ്രീ. വി. ശശി സ്വാഗതം പ്രസംഗം നടത്തി.
പ്രസ്തുത ചടങ്ങില്‍ ബഹു. റവന്യുവും ഭവനനിര്‍മ്മാണവും വകുപ്പ് മന്ത്രി ശ്രീ. ഇ. ചന്ദ്രശേഖരന്‍, ബഹു. തുറമുഖവും മ്യൂസിയവും പുരാവസ്തുവും വകുപ്പ് മന്ത്രി ശ്രീ. രാമചന്ദ്രന്‍ കടന്നപ്പള്ളി, ശ്രീ. മാത്യു ടി. തോമസ് എം.എല്‍.എ,  ശ്രീ. ഒ. രാജഗോപാല്‍ എം.എല്‍.എ., ശ്രീ.പി.സി.ജോര്‍ജ്ജ് എം.എല്‍.എ.,  ശ്രീമതി വീണാ ജോര്‍ജ്ജ് എം.എല്‍.എ., സഭാ ടി.വി. മീഡിയാ കണ്‍സല്‍ട്ടന്റ് ശ്രീ. വെങ്കിടേശ്വരന്‍ രാമകൃഷ്ണന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. ചടങ്ങില്‍ നിയമസഭാ സെക്രട്ടറി കൃതജ്ഞത അര്‍പ്പിച്ചു.
നാളിതുവരെയുള്ള പതിനാല് കേരളാ നിയമസഭയുടെ ചരിത്രം പ്രതിപാദിക്കുന്ന ഹൃസ്വ വീഡിയോയും സഭാ ടി.വി.യുടെ വിവിധ സെഗ്മെന്റുകളെ കുറിച്ചുള്ള വീഡിയോയും പ്രസ്തുത ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു.
The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

3 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.