News

കുപ്പിവെള്ളത്തിന് വില കൂട്ടി വിറ്റു ; മൂന്നു മാസത്തിനിടെ വൻ പിഴ

കോട്ടയം: കുപ്പിവെള്ളത്തിന്റെ വില നിശ്ചയിച്ച് സർക്കാർ ഉത്തരവായിട്ടും വില കൂട്ടി വിൽക്കുന്നവരിൽ നിന്നും മൂന്നു മാസത്തിനിടെ 22,92,500 രൂപ പിഴ ഈടാക്കിയിട്ടുണ്ടെന്ന് ലീഗൽ മെട്രോളജി കൺട്രോളർ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
കുപ്പിവെള്ളത്തിന്റെ വില 13 രൂപയാക്കി കുറച്ചിട്ടും 20 രൂപ ഈടാക്കുന്നവർക്കെതിരെ സ്വീകരിക്കുന്ന നടപടികളെ കുറിച്ച് വിശദമായ റിപ്പോർട്ട് ഹാജരാക്കാൻ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് നിർദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.
ഇക്കൊല്ലം മാർച്ച് 17 ന് പുറപ്പെടുവിച്ച 5/2020 നമ്പർ സർക്കാർ ഉത്തരവിലാണ് കുപ്പി വെള്ളത്തിന്റെ വില 13 രൂപയാക്കി നിശ്ചയിച്ചത്. മാർച്ച് 17 മുതൽ ജൂൺ ഒന്നു വരെ കുടിവെള്ളം വില കൂട്ടി വിൽക്കുന്നവർക്കെതിരെ   394  പരാതികൾ ലഭിച്ചു. 544 കേസുകൾ രജിസ്റ്റർ ചെയ്തു. ഇതിൽ നിന്ന് 22, 92, 500 രൂപ പിഴ ലഭിച്ചതായി  കൺട്രോളറുടെ റിപ്പോർട്ടിൽ പറയുന്നു. വില കൂട്ടി വിൽക്കുന്ന വിവരം ശ്രദ്ധയിൽപ്പെട്ടാൽ 1800-425-4835 എന്ന ടോൾ ഫ്രീ നമ്പറിലോ സുതാര്യം എന്ന മൊബൈൽ ആപ്പിലോ lmd.kerala.gov.in എന്ന വെബ് സൈറ്റിലോ പരാതി നൽകാം.
നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുന്ന സാഹചര്യത്തിൽ മറ്റ് നടപടികൾ ആവശ്യമില്ലെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. തിരുവാർപ്പ് സ്വദേശി മിഥുൻ കെ യേശുദാസ് സമർപ്പിച്ച പരാതിയിലാണ് നടപടി.
The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

4 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.