മരം മുറി കേസിലെ പ്രതി റോജി അഗസ്റ്റിനുമായി മുഖ്യമന്ത്രി ഹസ്തദാനം നടത്തുന്ന ചിത്രമാണ് പി ടി തോമസ് നിയമസഭയില്‍ ഉയര്‍ത്തി ക്കാട്ടിയത്. 2017 ജനുവരി 22 ന് എറണാകുളം ഗസ്റ്റ് ഹൗസില്‍ എം മുകേഷ് എം.എല്‍.എക്കൊപ്പമായിരുന്നു കൂടിക്കാഴ്ചയെന്നും പി.ടി.തോമസ് പറഞ്ഞു.
തിരുവനന്തപുരം: മുട്ടില്‍ മരം കൊള്ള കേസിലെ പ്രതിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഹസ്ത ദാനം നടത്തുന്ന ചിത്രം പുറത്തുവിട്ട് പി.ടി. തോമസ് എംഎല്‍എ. മരം മുറി കേസിലെ പ്രതി റോജി അഗസ്റ്റിനുമായി മുഖ്യമന്ത്രി ഹസ്തദാനം നടത്തുന്ന ചിത്രമാണ് പി ടി തോമസ് നിയമ സഭയില്‍ ഉയര്‍ത്തിക്കാട്ടിയത്. 2017 ജനുവരി 22 ന് എറണാകുളം ഗസ്റ്റ് ഹൗസില്‍ എം മുകേഷ് എം.എല്‍ .എക്കൊപ്പമായിരുന്നു കൂടിക്കാഴ്ച യെന്നും പി.ടി.തോമസ് ആരോപിച്ചു. പ്രതികള്‍ക്ക് എതിരെ ഇന്ത്യയിലും വിദേശത്തുമായി കേസുകള്‍ നിലനിലനില്‍ക്കുന്നുണ്ട്. കേരളത്തില്‍ മാത്രം 11 സാ മ്പത്തിക കേസുകളുണ്ടെന്നും തോമസ് ആരോപിച്ചു. കര്‍ണാടക പൊലീസ് ഈ പ്രതികള്‍ക്കു വേണ്ടി നേരത്തേ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിടുണ്ട്. ഒരു നിയമസഭാംഗത്തിന്റെ സഹോ ദരനുമായി ബന്ധപ്പെട്ട് 16 കോടിയുടെ തട്ടിപ്പ് കേസിലും ഇവര്‍ പ്രതികളാണെന്ന് പി.ടി തോമസ് പറഞ്ഞു.
കോഴിക്കോടുവെച്ചു ദേശാഭിമാനി സംഘടിപ്പിച്ച എംടി വാസുദേവന്‍ നായരെ ആദരിക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പ്രതികളെ കണ്ടതിന് തെളിവായാണ് പാര്‍ട്ടി പത്രത്തില്‍ അച്ചടിച്ച് വന്ന ഫോട്ടോ പി ടി തോമസ് സഭയില്‍ ഉയര്‍ത്തിക്കാണിച്ചത്. 2017 ജനുവരി 21, 22 തീയികളിലാണ് മുഖ്യമന്ത്രി പ്രതികളെ കണ്ടതെന്നും അദ്ദേഹം പറഞ്ഞു.
മാംഗോ മൊബൈലിന്റെ സൈറ്റ് ഉദ്ഘാടനത്തിന് മുഖ്യമന്ത്രിയെ ക്ഷണിച്ചത് മുകേഷ് എംഎല്‍ എയാണ്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി ഉദ്ഘാടനത്തില്‍ നിന്ന് പിന്‍മാറി യത്. എന്നാല്‍ കോഴിക്കോടുവെച്ചു ദേശാഭിമാനി സംഘടിപ്പിച്ച ചടങ്ങില്‍ മുഖ്യമന്ത്രി പ്രതികളെ കണ്ടു. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കിട്ടിയതിന് ശേഷമാണ് കൂടിക്കാഴ്ച നടന്നതെന്നും ഇത് ഗൗരതര മാണെന്നും പി ടി തോമസ് മാധ്യമങ്ങളോട് പറഞ്ഞു.
മാംഗോ ഫോണ്‍ ഉദ്ഘാടനം ചെയ്യാമെന്ന് പറഞ്ഞത് താനല്ലെന്നും തട്ടിപ്പുകാരുടെ സ്വാധീനത്തില്‍ നില്‍ക്കുന്നത് താനല്ലെന്നും മുഖ്യമന്ത്രി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. മൊബൈല്‍ ഉദ്ഘാടനം ചെയ്യാമെന്ന് പറഞ്ഞത് മറ്റൊരു മുഖ്യമന്ത്രിയാണെന്നും അത് ആരാണെന്ന് തന്നെക്കൊണ്ട് പറയി പ്പിക്കുന്നതില്‍ പി ടി തോമസിന് സന്തോഷം ഉണ്ടാകും. സഭയെ തെറ്റിദ്ധരിപ്പിച്ചതിന് പി ടി തോമസ് മാപ്പ് പറയുകയാണ് വേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.
ഇതേത്തുടര്‍ന്നാണ് മുഖ്യമന്ത്രി പ്രതികളെ കണ്ടതിന് തെളിവായി മുഖ്യമന്ത്രിക്കൊപ്പം പ്രതികള്‍ നി ല്‍ക്കുന്ന ചിത്രം നിയമസഭയില്‍ എടുത്തുയര്‍ത്തിയായിരുന്നു പി ടി തോമസിന്റെ ആരോപണം. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കാന്‍ പി ടി തോമസ് സഭയില്‍ അനുമതി തേടിയിരുന്നു. എന്നാല്‍ സ്പീക്കര്‍ സമയം നല്‍കിയില്ല. തുടര്‍ന്ന് എല്‍ദോസ് കുന്നപ്പള്ളിയുടെ പ്രസംഗത്തിനിടെ പി ടി തോമസ് ചിത്രം ഉയര്‍ത്തിക്കാട്ടി രംഗത്തുവരി കയായിരുന്നു. പിന്നാലെ മീഡിയ റൂമിലെത്തി പത്രസമ്മേളനത്തിലൂടെ ആരോപണങ്ങള്‍ ഉന്നയി ക്കുകയായിരുന്നു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.