പൗരാണിക കാലം മുതലേ ഉത്തര മലബാറില്‍ ജാതീയമായും തൊഴില്‍ പരമായും അ ടിച്ചമര്‍ത്ത പ്പെട്ടിരുന്ന കീഴാള ജനതയുടെ പോരാട്ട നായകനും, കണ്‍കണ്ട ദൈവവു മായ ശ്രീമുത്തപ്പന്റെ പുരാവൃത്തമാണ് ഇപ്പോള്‍ ചലച്ചിത്രമാവുന്നത്
കൊച്ചി: മലയാള സിനിമയില്‍ ആദ്യമായി ശ്രീ മുത്തപ്പന്‍ ചരിതം സിനിമയാകുന്നു. പൗരാണിക കാലം മുതലേ ഉത്തര മലബാറില്‍ ജാതീയമായും തൊഴില്‍ പരമായും അടിച്ചമര്‍ത്തപ്പെട്ടിരുന്ന കീഴാള ജനത യുടെ പോരാട്ട നായകനും, കണ്‍കണ്ട ദൈവവുമായ ശ്രീമുത്തപ്പന്റെ പുരാവൃത്തമാണ് ഇപ്പോള്‍ ചലച്ചി ത്രമാവുന്നത്. ഓലച്ചേരി വീട് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സച്ചു അനീഷ് നിര്‍മ്മിക്കുന്ന’ശ്രീ മുത്തപ്പന്‍’ സംവിധാനം ചെയ്യുന്നത് ചന്ദ്രന്‍ നരിക്കോടാണ്.
മലയാളത്തിലെ ശ്രദ്ധേയനായ എഴുത്തുകാരന്‍ മുയ്യം രാജനും, പ്രശസ്ത നാടകകൃത്തും സംവിധായകനു മായ ബിജു കെ ചുഴലിയും ചേര്‍ന്ന് തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ മുഖ്യകഥാപാത്രമായ സന്തോഷ് കീഴാറ്റൂരിനൊപ്പം മലയാളത്തിലെ പ്രമുഖ താര നിരകളും അണിനിരക്കുന്നു.
ചിത്രത്തിന്റെ ഛായാഗ്രഹണം -റെജി ജോസഫ്, എഡിറ്റിങ്-രാം കുമാര്‍, തിരക്കഥാ ഗവേഷണം- പി.പി. ബാലകൃഷ്ണ പെരുവണ്ണാന്‍, മ്യൂസിക്-മഞ്ജിത് സുമന്‍, ആര്‍ട്ട് -മ ധു വെള്ളാവൂര്‍, പ്രോജക്ട് ഡിസൈനര്‍-ധീരജ് ബാല, മേക്കപ്പ്-പീയൂഷ് പുരുഷു, പ്രൊഡക്ഷന്‍ എക്‌സ്‌ക്യുട്ടിവ്-വിനോദ് കുമാര്‍ പി വി., ഗാന രച ന- പി വിജയകുമാര്‍, പി. ആര്‍.ഒ- പി.ആര്‍.സുമേരന്‍ സ്റ്റില്‍സ് വിനോദ് പ്ലാത്തോട്ടം, എന്നിവരാണ് അണി യറ പ്രവര്‍ത്തകര്‍. നിര്‍വ്വഹിക്കുന്നു.
സിനിമയുടെ സ്വിച്ച് ഓണ്‍ കണ്ണൂര്‍ കുന്നത്തൂര്‍ പാടി ശ്രീമുത്തപ്പന്‍ ദേവസ്ഥാനത്ത് വെച്ച് കുന്നത്തുര്‍ പാടി വാണവര്‍ കുഞ്ഞിരാമന്‍ നായനാര്‍ നിര്‍വ്വഹിച്ചു.കണ്ണൂരിലും പരിസര പ്രദേശത്തുമാണ് സിനിമ യുടെ ചിത്രീകരണം നടക്കുക.
പി.ആര്‍.സുമേരന്‍ (പി.ആര്‍.ഒ)
9446190254
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.