Breaking News

സന്തുഷ്ടം,യുഎഇ; ലോക ഹാപ്പിനസ് റിപ്പോർട്ടിൽ 21–ാം സ്ഥാനം.

അബുദാബി : രാജ്യാന്തര സന്തോഷ ദിനത്തിൽ യുഎഇയ്ക്ക് ഇരട്ടിമധുരം. ലോകത്തിലെ ഏറ്റവും സന്തുഷ്ട രാജ്യങ്ങളിൽ ഒന്നായി യുഎഇ തിരഞ്ഞെടുക്കപ്പെട്ടു. മധ്യപൂർവദേശ രാജ്യങ്ങളിൽനിന്ന് ആദ്യ 25 സ്ഥാനങ്ങളിൽ ഇടംപിടിച്ച ഏക രാജ്യമാണ് യുഎഇ വേൾഡ് ഹാപ്പിനസ് റിപ്പോർട്ടിൽ യുകെ (23), യുഎസ് (24), ഫ്രാൻസ് (33) തുടങ്ങിയ രാജ്യങ്ങളെ മറികടന്നാണ് മികവിന്റെ ഉയരങ്ങളിൽ യുഎഇ 21ാം സ്ഥാനത്തേക്കു കുതിച്ചത്. കുവൈത്ത് 30, സൗദി അറേബ്യ32, ഒമാൻ 52, ബഹ്റൈൻ 59 എന്നിങ്ങനെയാണ് മറ്റു ജിസിസി രാജ്യങ്ങളുടെ സ്ഥാനം. 
രാജ്യാന്തര ഹാപ്പിനസ് ദിനത്തോടനുബന്ധിച്ച് യുഎൻ സ്പോൺസർ ചെയ്ത വാർഷിക വേൾഡ് ഹാപ്പിനസ് റിപ്പോർട്ടിലാണ് യുഎഇയുടെ മികവ് പ്രകടമായത്. തുടർച്ചയായ എട്ടാം വർഷവും ഫിൻലൻഡ് ലോകത്തിലെ ഏറ്റവും സന്തുഷ്ട രാജ്യമെന്ന പദവി നിലനിർത്തി. 2012നുശേഷം ആദ്യമായി മെക്സിക്കോയും കോസ്റ്റാറിക്കയും ആദ്യ പത്തിൽ ഇടം നേടി. ഇതേസമയം റിപ്പോർട്ട് ആരംഭിച്ചതിന് ശേഷം ഏറ്റവും മോശം പ്രകടനമാണ് അമേരിക്കയുടേത്.ലോകത്തിലെ ഏറ്റവും അസന്തുഷ്ടമായ രാജ്യമാണ് അഫ്ഗാനിസ്ഥാൻ. ഈ വിഭാഗത്തിൽ സിയറ ലിയോൺ രണ്ടാം സ്ഥാനത്തും ലബനൻ മൂന്നാം സ്ഥാനത്തുമാണ്.
2022 മുതൽ 2024 വരെയുള്ള കാലയളവിൽ 147 രാജ്യങ്ങളുടെ ജീവിതനിലവാരത്തെ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട് തയാറാക്കിയത്. ജീവിത സംതൃപ്തി, വരുമാനം, സാമ്പത്തിക ഉൽപാദനം, സാമൂഹിക പിന്തുണ, ആയുർദൈർഘ്യം, സ്വാതന്ത്ര്യം, അഴിമതി  തുടങ്ങിയ സൂചകങ്ങളെ  അടിസ്ഥാനമാക്കിയാണ് ഹാപ്പിനസ് റാങ്കിങ് തയാറാക്കിയത്. സ്വന്തം ജീവിതത്തെ റേറ്റുചെയ്യാൻ ആവശ്യപ്പെട്ടപ്പോൾ ജനം നൽകിയ ഉത്തരങ്ങളുടെ അടിസ്ഥാനത്തിലാണ് രാജ്യങ്ങളുടെ റാങ്കിങ് നിർണയിച്ചത്.
ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ പാക്കിസ്ഥാൻ 109ാം സ്ഥാനത്തും ഇന്ത്യ 118ാം സ്ഥാനത്തും അഫ്ഗാനിസ്ഥാൻ 147-ാം സ്ഥാനത്തുമാണ്. ഓക്സ്ഫോർഡ് സർവകലാശാലയിലെ വെൽബിയിങ് റിസർച്ച് സെന്റർ പ്രസിദ്ധീകരിച്ച ഈ പഠനം ഗാലപ്പ്, യുഎൻ സസ്റ്റൈനബിൾ ഡെവലപ്മെന്റ് സൊല്യൂഷൻസ് നെറ്റ് വർക്ക് എന്നിവയുമായി സഹകരിച്ചാണ് തയാറാക്കിയത്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.