വലിയോറ സ്വദേശി നിസാമുദ്ദീന്‍, മുജീബ് റഹ്മാന്‍ എന്നിവരാണ് പിടിയിലായത്. സുരേഷ് ചാലിയത്തിനെ മര്‍ദ്ദിച്ച കേസില്‍ കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരെ വേങ്ങര പൊലീസ് കേസെടുത്തിരുന്നു
മലപ്പുറം : സദാചാര ഗുണ്ടാ ആക്രമണത്തില്‍ മനംനൊന്ത് സിനിമ കലാസംവിധായകന്‍ സുരേഷ് ചാലിയത്ത് ആത്മഹത്യ ചെയ്ത സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍. വലിയോറ സ്വദേശി നിസാമുദ്ദീ ന്‍, മുജീബ് റഹ്മാന്‍ എന്നിവരാണ് പിടിയിലായത്. സുരേഷ് ചാലിയത്തിനെ മര്‍ദ്ദിച്ച കേസില്‍ കണ്ടാ ലറിയാവുന്ന 15 പേര്‍ക്കെതിരെ വേങ്ങര പൊലീസ് കേസെടുത്തിരുന്നു.
ആക്രമിച്ചവരെല്ലാം തന്നെ പരിസരവാസികളായിരുന്നു. മര്‍ദ്ദിച്ചതിന് അയല്‍വാസികളായ ചിലര്‍ ദൃ ക്‌സാക്ഷികളുമാണ്. മര്‍ദ്ദിക്കുകയും അപമാനി ക്കുകയും ചെയ്തതിലുള്ള മനോവിഷമത്തില്‍ സിനി മാ- നാടകപ്രവര്‍ത്തകനും ചിത്രകാരനുമായ അധ്യാപകന്‍ സുരേഷ് ചാലിയത്ത് വീട്ടില്‍ തൂ ങ്ങി മരി ച്ചത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ ഏറ്റു വാങ്ങി സംസ്‌ക്കരിച്ചു.
കഴിഞ്ഞദിവസം രാവിലെയാണ് വേങ്ങര സ്വദേശി സുരേഷ് ചാലിയത്തിനെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്ത്രീയുമായി വാട്ട്സ്ആപ്പില്‍ ചാറ്റ് ചെയ്തെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം ഒരു സംഘം സുരേഷിനെ വീട്ടില്‍ കയറി മര്‍ദിച്ചിരുന്നു. ഭാര്യ, കുട്ടികള്‍, മറ്റ് ബ ന്ധുക്കള്‍ എ ന്നിവരുടെ മുമ്പില്‍വെച്ചായിരുന്നു ആക്രമണം. ഈ സംഭവത്തിലെ മനോവിഷമം കാരണമാണ് സു രേഷ് ജീവനൊടുക്കിയതെന്നാണ് ബന്ധുക്കളും സുഹൃത്തുകളും പറയുന്നത്. അക്രമിസംഘം അ സഭ്യവര്‍ഷവും സുരേഷിന് നേരെ നടത്തി.വീട്ടുകാരുടെ മുന്നില്‍വച്ച് ഇത്തരമൊരു അപമാനത്തി ന് ഇരയായതിന്റെ മനോവിഷമത്തിലായിരുന്നു കഴിഞ്ഞ രണ്ട് ദിവസമായി സുരേഷ്.
വാട്‌സാപ്പില്‍ ചാറ്റ് ചെയ്ത സ്ത്രീ സുരേഷിന്റെ സുഹൃത്തായിരുന്നു. അമ്മയുടെയും മക്കളുടെയും മു ന്നില്‍ വച്ച് അക്രമിസംഘം സുരേഷിനെ മര്‍ദ്ദിച്ച ശേഷം വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു. ഉണ്ണികൃഷ്ണന്‍ ആവള സംവിധാനം ചെയ്ത ‘ഉടലാഴം’ എന്ന ചിത്രത്തിന്റെ കലാസംവിധാനം സുരേഷ് നിര്‍വഹിച്ചിരുന്നു. ചിത്രകാരനുമായിരുന്ന സുരേഷ്, മലപ്പുറത്തെ സാംസ്‌കാരിക കൂട്ടായ്മയായ ‘രശ്മി’യുടെ സജീവ പ്രവര്‍ത്തകനായിരുന്നു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.