Home

സത്യപ്രതിജ്ഞ സഗൗരവം ; അന്ധവിശ്വാസത്തില്‍ മാറ്റമില്ല, 13ാം നമ്പര്‍ സ്റ്റേറ്റ് കാറിനോട് മുഖം തിരിച്ച് മന്ത്രിമാര്‍

പതിമൂന്നാം നമ്പര്‍ അപശകുനമായി വിലയിരുത്തി മാറ്റി നിര്‍ത്തുന്ന പതിവ് തുടരുകയാണ് പിണറായി നേതൃത്വം നല്‍കുന്ന രണ്ടാം മന്ത്രിസഭയിലും

തിരുവനന്തപുരം : പതിമൂന്നാം നമ്പര്‍ സ്റ്റേറ്റ് കാര്‍ ഇത്തവണയും ആര്‍ക്കും വേണ്ട. പതിമൂന്നാം നമ്പര്‍ അപശകുനമായി വിലയിരുത്തി മാറ്റി നിര്‍ത്തുന്ന പതിവ് തുടരുകയാണ് പിണറായി നേതൃ ത്വം നല്‍കുന്ന രണ്ടാം മന്ത്രിസഭയിലും. കഴിഞ്ഞ പിണറായി സര്‍ക്കാരിന്റെ തുടക്കത്തിലും പതി മൂന്നാം നമ്പര്‍ കാര്‍ ആരുമെടുക്കാത്തത് വിവാദമായിരുന്നു.

കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത് സിപിഐ മന്ത്രി പി തിലോത്തമനായിരുന്നു 13ാം നമ്പര്‍ കാര്‍ ഉപയോഗിക്കേണ്ടിയിരുന്നത്. എന്നാല്‍ അദ്ദേഹം 14ാം നമ്പര്‍ കാറിലേക്ക് എത്തി. ഇത് ചര്‍ച്ചയാ യതോടെയാണ് ധനമന്ത്രി തോമസ് ഐസക്ക് 13ാം നമ്പര്‍ കാര്‍ ഏറ്റെടുത്തു.

കൂടുതല്‍ മന്ത്രിമാരും ഈശ്വര നാമത്തിലല്ലാതെ സഗൗരവമാണ് സത്യപ്രതിജ്ഞ ചെയ്തതെങ്കിലും പതിമൂന്നാം നമ്പറില്‍ അപശകുനം കാണുക യാണ് മന്ത്രിമാര്‍. ടൂറിസം വകുപ്പാണ് മന്ത്രിമാര്‍ക്ക് കാര്‍ നല്‍കുന്നത്. ഇക്കുറി മന്ത്രിമാര്‍ക്കായി പതിമൂന്നാം നമ്പര്‍ കാര്‍ തയാറാക്കിയെങ്കിലും സത്യപ്ര തിജ്ഞ കഴിഞ്ഞ് ആ കാറില്‍ കയറാന്‍ ആളില്ലാതായി.

2011ലെ യുഡിഎഫ് സര്‍ക്കാരിലും 13ാം നമ്പര്‍ കാര്‍ മന്ത്രിമാര്‍ മാറ്റി നിര്‍ത്തിയിരുന്നു. 2006ല്‍ വിഎസ് സര്‍ക്കാരിന്റെ കാലത്ത് 13ാം നമ്പര്‍ സ്റ്റേറ്റ് കാര്‍ മന്ത്രി വാഹനമായി. എംഎ ബേബിയാണ് അന്ന് അന്ധവിശ്വാസങ്ങളെ തള്ളി ഈ നമ്പര്‍ കാര്‍ ഒപ്പം കൂട്ടിയത്.

 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.