Breaking News

സത്യപ്രതിജ്ഞാ ചടങ്ങില്‍ മാറ്റമില്ല, ഐഎംഎയുടെ നിര്‍ദേശം അംഗീകരിച്ചില്ല ; ചടങ്ങ് ആ നിലയ്ക്ക് തന്നെ നടത്തുമെന്ന് മുഖ്യമന്ത്രി

സത്യപ്രതിജ്ഞാ ചടങ്ങ് മാറ്റിവെക്കില്ലെന്നും പരമാവധി ആളുകളെ കുറച്ചാണ് പരിപാടി സംഘടി പ്പിക്കക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് വ്യാപനം കണക്കിലെടുത്ത് സര്‍ക്കാ രിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ഓണ്‍ലൈന്‍ ആയി നടത്തണമെന്ന ഐഎംഎയുടെ നിര്‍ദേശം അംഗീകരിച്ചില്ല

തിരുവനന്തപുരം : മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ് മാറ്റിവെക്കില്ലെന്ന് മുഖ്യമന്ത്രി പിണറാ യി വിജയന്‍. ഇന്നത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് പരമാവധി ആളുകളെ കുറച്ചാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങ് ആ നിലയ്ക്ക് തന്നെ നടത്തുമെന്നും കൂടുതല്‍ വിവരങ്ങള്‍ സത്യപ്രതിജ്ഞക്ക് മുമ്പായി അറിയിക്കുമെന്നും മുഖ്യമന്ത്രി വ്യകമാക്കി.

കോവിഡ് വ്യാപനം കണക്കിലെടുത്ത് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ഓണ്‍ലൈന്‍ ആയി നടത്തണമെന്ന ഐഎംഎയുടെ നിര്‍ദേശത്തോടെ പത്ര സമ്മേളനത്തില്‍ പ്രതികരിക്കുകയായി രുന്നു മുഖ്യമന്ത്രി. തിരുവനന്തപുരം ഉള്‍പ്പെടെ ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹ ചര്യത്തില്‍ സത്യപ്രതിജ്ഞാ ചടങ്ങ് വിര്‍ച്ച്വലായി നടത്തണമെന്ന് ഐഎംഎ ആവശ്യപ്പെട്ടിരുന്നു. ഈ മാസം 20ന് സെന്‍ട്രല്‍ സ്റ്റേഡിയത്തി ലാണ് ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത്.

ആള്‍ക്കൂട്ടമില്ലാതെ വിര്‍ച്വല്‍ പ്ലാറ്റ്ഫോമിലേക്ക് ചടങ്ങ് മാറ്റുന്നത് പ്രതിരോധത്തിന്റെ വലിയൊരു സന്ദേശം കൂടി ജനങ്ങള്‍ക്ക് നല്‍കും. തെരഞ്ഞെ ടുപ്പ് കാലത്ത് സാമൂഹിക അകലം പാലിക്കാതെ യും മാസ്‌കുകള്‍ കൃത്യമായി ഉപയോഗിക്കാതെയുമൊക്കെ പ്രചാരണങ്ങളില്‍ ഏര്‍പ്പെട്ടതാണ് കോ വിഡ് രണ്ടാം തരംഗത്തിന്റെ പല കാരണങ്ങളിലൊന്ന് എന്ന് വ്യാപകമായി കേരളം ചര്‍ച്ച ചെയ്തതാ ണെന്നും ഐഎംഎ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ വലിയ ചടങ്ങ് നടത്തുന്നതിനെ വിമര്‍ശിച്ച് പലരും രംഗത്തെത്തിയിരുന്നു.

 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.