സിപിഎം സംസ്ഥാന കമ്മിറ്റിയംഗം അനില്‍കുമാറിനൊപ്പം വാര്‍ത്താ സമ്മേളനം നട ത്തിയ ലിജിമോള്‍ തനിക്ക് ആരോഗ്യ പ്രശ്നമില്ലെന്നും, രേഖകളിലെ ഒപ്പ് തന്റേതല്ലെ ന്നും വ്യക്തമാക്കി
കോട്ടയം : ഉമ്മന്‍ചാണ്ടിയെ പുകഴ്ത്തി സംസാരിച്ചതിന് ജോലി നഷ്ടമായെന്ന ആരോപണമുയര്‍ത്തിയ സതി യമ്മക്കെതിരെ പോലീസില്‍ പരാതി. തന്റെ പേരില്‍ വ്യാജരേഖ ചമച്ച് ജോലി നേടിയെന്ന് കാണിച്ച് അയ ല്‍വാസിയായ ലിജിമോള്‍ ആണ് ഇവര്‍ക്കെതിരെ പരാതി നല്‍കിയത്. സിപിഎം സംസ്ഥാന കമ്മിറ്റിയം ഗം അനില്‍കുമാറിനൊപ്പം വാര്‍ത്താ സമ്മേളനം നടത്തിയ ലിജിമോള്‍ തനിക്ക് ആരോഗ്യ പ്രശ്നമില്ലെ ന്നും, രേഖകളിലെ ഒപ്പ് തന്റേതല്ലെന്നും വ്യക്തമാക്കി.
താനിപ്പോള്‍ ഐശ്വര്യ കുടുംബശ്രീ അംഗമല്ല. സാമൂഹികമാധ്യമം വഴിയാണ് തന്റെ പേരില്‍ സതിയമ്മ ജോലി ചെയ്യുന്നതും ശമ്പളം വാങ്ങിയതുമൊക്കെ അറിയുന്നതെ ന്നും ലിജിമോള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ലിജിമോളുടെ ജോലി സതീദേവി ചെയ്ത് വരികയായിരുന്നുവെന്നും അതിനാലാണ് പിരിച്ചുവിട്ടതെന്നു മായിരുന്നു ഇന്നലെ മന്ത്രി വാസവന്‍ അടക്കമുള്ളവര്‍ വ്യക്തമാക്കി യിരുന്നു. കൈതേപ്പാലം മൃഗാശുപ ത്രിയിലെ സ്വീപ്പറായിരുന്നു പിഒ സതിയമ്മ. ഉമ്മന്‍ചാണ്ടിയെ കുറിച്ച് മാധ്യമങ്ങളോട് നല്ലത് പറഞ്ഞതി നാണ് ഇവരെ പിരിച്ചുവിട്ടതെന്നാ യിരുന്നു യുഡിഎഫ് ആരോപണം. ലിജിമോള്‍ ആണ് മൃഗാശുപത്രി യിലെ ജോലിക്കാരിയെന്നും സതിയമ്മ അനധികൃതമായി ജോലി ചെയ്തെന്ന് കണ്ടെത്തിയതിനാല്‍ ലിജി മോളോട് ജോലിക്ക് വരാന്‍ ആവശ്യപ്പെട്ടുവെന്നും മന്ത്രി ചിഞ്ചുറാണിയും വ്യക്തമക്കിയിരുന്നു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.