Breaking News

സഞ്ചാരികൾ പർവതത്തിൽ കുടുങ്ങി; ഹെലികോപ്ടറിലെത്തി രക്ഷിച്ച് ദുബായ് പൊലീസ്.

ദുബായ് : ഹത്ത മലനിരകളിൽ കുടുങ്ങിയ 5 വിനോദ സഞ്ചാരികളെ ദുബായ് പൊലീസ് ഹെലികോപ്ടറിൽ രക്ഷപ്പെടുത്തി. എയർ ആംബുലൻസ് ഉദ്യോഗസ്ഥരും പൈലറ്റുമാരും ദുബായ് പൊലീസ് എയർ വിങ്ങിലെ നാവിഗേറ്ററും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പാരാമെഡിക്കൽ ജീവനക്കാരെ പർവതത്തിൽ ഇറക്കി സഞ്ചാരികരുടെ ആരോഗ്യനില  ഉറപ്പാക്കിയ ശേഷമാണ് ഹെലിപോക്ടറിൽ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റിയത്.
സഹായ അഭ്യർഥന ലഭിച്ച ഉടൻ ദ്രുത‌കർമസേനാംഗങ്ങളെ പ്രദേശത്തെത്തിച്ച് സഞ്ചാരികളുമായി ആശയവിനിമയം നടത്തി. വെല്ലുവിളി നിറഞ്ഞ പ്രദേശത്ത് ഹെലികോപ്റ്റർ ലാൻഡിങിന് പറ്റിയ ഇടം കണ്ടെത്തിയായിരുന്നു രക്ഷാപ്രവർത്തനം. അടിയന്തര ഘട്ടങ്ങളിൽ 999 എന്ന നമ്പറിൽ വിളിച്ചോ ദുബായ് പൊലീസ് ആപ്പിലെ എസ്ഒഎസ് സേവനം ഉപയോഗിച്ചോ സഹായം തേടാം.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.