News

സംസ്ഥാന ഊർജസംരക്ഷണ അവാർഡ് 2020 – അപേക്ഷ ക്ഷണിച്ചു

എനർജി മാനേജ്‌മെന്റ് സെന്ററിന്റെ നേതൃത്വത്തിൽ, ഊർജസംരക്ഷണ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ ഊർജസംരക്ഷണ അവാർഡിന് അപേക്ഷ ക്ഷണിച്ചു. 2019-20 സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങളാണ് അവാർഡിനായി പരിഗണിക്കുന്നത്. എട്ട് വിഭാഗങ്ങളിലായാണ് അപേക്ഷ ക്ഷണിച്ചത്.
വൻകിട ഊർജ ഉപഭോക്താക്കൾ (വൻകിട വ്യവസായങ്ങൾ ഉൾപ്പെടെ വർഷത്തിൽ 1000 ടൺ എണ്ണക്ക് മുകളിലോ, തത്തുല്ല്യമായ വൈദ്യുതിയോ മറ്റ് ഇന്ധനങ്ങളോ ഉപയോഗിക്കുന്ന ഉപഭോക്താക്കളും 2001 -ലെ ഊർജ സംരക്ഷണ നിയമ പ്രകാരം പ്രഖ്യാപിച്ച ഡെസിഗ്‌നേറ്റഡ് കൺസ്യൂമേഴ്സും), ഇടത്തരം ഊർജ ഉപഭോക്താക്കൾ (വൻകിട – ഇടത്തരം വ്യവസായങ്ങൾ ഉൾപ്പെടെ വർഷത്തിൽ 150 മുതൽ 1000 ടൺ എണ്ണക്ക് തുല്യമായ വൈദ്യുതിയോ മറ്റ് ഇന്ധനങ്ങളോ ഉപയോഗിക്കുന്ന ഉപഭോക്താക്കളും 2001-ലെ ഊർജ സംരക്ഷണ നിയമ പ്രകാരം പ്രഖ്യാപിക്കപ്പെട്ട ഡെസിഗ്‌നേറ്റഡ് കൺസ്യൂമേഴ്സ് ഒഴികെയുള്ള വൈദ്യുതി   വിതരണ കമ്പനികളും), ചെറുകിട ഊർജ ഉപഭോക്താക്കൾ (ചെറുകിട വ്യവസായങ്ങൾ ഉൾപ്പെടെ വർഷത്തിൽ 150 ടൺ എണ്ണക്ക് താഴെയോ, തത്തുല്ല്യമായ വൈദ്യുതിയോ മറ്റ് ഇന്ധനങ്ങളോ ഉപയോഗിക്കുന്നവർ), കെട്ടിടങ്ങൾ (2001-ലെ ഊർജ സംരക്ഷണ നിയമ പ്രകാരം പ്രഖ്യാപിക്കപ്പെട്ട ഡെസിഗ്‌നേറ്റഡ് കൺസ്യൂമേഴ്സ് ഒഴികെയുള്ള ഊർജസംരക്ഷണ പദ്ധതികൾ/പരിപാടികൾ/ഇ-മൊബിലിറ്റി  എന്നിവ നടപ്പിലാക്കിയ പൊതു/വാണിജ്യ കെട്ടിടങ്ങൾ, ഹോട്ടലുകൾ, ആശുപത്രികൾ എന്നിവ), വ്യക്തികൾ – ഊർജസംരക്ഷണ പ്രോത്സാഹകർ, ഊർജസംരക്ഷണ മേഖലയിൽ ഇ-മൊബിലിറ്റി പോലെയുള്ള നൂതന ആശയങ്ങൾ പ്രചരിപ്പിക്കുകയും വികസിപ്പിക്കുകയും ചെയ്യുന്ന വ്യക്തികൾ, ബി.ഇ.ഇ സർട്ടിഫൈഡ് ഊർജ ഓഡിറ്റർമാർ/മാനേജർമാർ തുടങ്ങിയവർ), സംഘടനകളും സ്ഥാപനങ്ങളും (തദ്ദേശ സ്ഥാപനങ്ങൾ, ഊർജ്ജ ഓഡിറ്റിംഗ് സ്ഥാപനങ്ങൾ,  സർക്കാരിതര സംഘടനകൾ, ഗവേഷണവും ഇ-മൊബിലിറ്റി പോലെയുള്ള നൂതനാശയങ്ങളും പ്രചരിപ്പിക്കുന്ന സംഘടനകൾ, ബി.ഇ.ഇ സ്റ്റാർ ലേബലുകളുള്ള ഉപകരണങ്ങളുടെ നിർമ്മാതാക്കൾ), ചില്ലറവില്പനക്കാർ/ വ്യാപാരശാലകൾ  (കേന്ദ്രസർക്കാർ വിജ്ഞാപന പ്രകാരമുള്ള ബി.ഇ.ഇ സ്റ്റാർ ലേബലുകളുള്ള ഉപകരണങ്ങൾ വിൽക്കുകയും വിതരണം ചെയ്യുന്നതുമായ ചില്ലറവില്പനക്കാർ/ വ്യാപാരശാലകൾ), ആർക്കിടെക്ടുകൾ/ ഗ്രീൻ ബിൽഡിംഗ് കൺസൾട്ടന്റുമാർ (വിവിധ റേറ്റിംഗുകളുള്ള കെട്ടിടങ്ങൾ ഡിസൈൻ ചെയ്യുന്ന/നിർമ്മിക്കുന്ന സ്ഥാപനങ്ങൾ/കൺസൾട്ടന്റുമാർ  എന്നിവർ).
അവാർഡുകൾ ദേശീയ ഊർജ്ജ സംരക്ഷണ ദിനമായ  ഡിസംബർ 14ന് നൽകും. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാഫോമിനും www.keralaenergy.gov.in സന്ദർശിക്കുക. പൂരിപ്പിച്ച അപേക്ഷകൾ ഒക്ടോബർ 15നകം ഓൺലൈനായോ ഇ-മെയിൽ വഴിയോ സമർപ്പിക്കണം. (ecawardsemc@gmail.com, ecaward@keralaenergy.gov.in).
The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 weeks ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 weeks ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 weeks ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 weeks ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

4 weeks ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

4 weeks ago

This website uses cookies.