Home

സംസ്ഥാനത്ത് സെഞ്ച്വറി കടന്ന് ഇന്ധന വില; പ്രീമിയം പെട്രോളിന് വില നൂറ് പിന്നിട്ടു, 37 ദിവസത്തിനിടെ വര്‍ധിപ്പിച്ചത് 21 തവണ

തിരുവനന്തപുരം പാറശ്ശാ ലയില്‍ പ്രീമിയം പെട്രോള്‍ വില 101.14 രൂപയും വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരിയില്‍ 100.24 രൂപയുമായി

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ധന വില നൂറ് രൂപ കടന്നു. പ്രീമീയം പെട്രോള്‍ വിലയാണ് സെഞ്ച്വറി പിന്നിട്ടത്. തിരുവനന്തപുരം പാറശ്ശാ ലയില്‍ പ്രീമിയം പെട്രോള്‍ വില 101.14 രൂപയും വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരിയില്‍ 100.24 രൂപയുമായി. സാധാരണ പെട്രോളിനും ഡീസലിനും ഇന്ന് 28 പൈസയാണ് കൂടിയത്. ഇതോടെ തിരുവനന്തപുരം ജില്ലയില്‍ പെട്രോള്‍ ലിറ്ററിന് 97.29 രൂപയും ഡീസലിന് 92.62 രൂപയുമായി വില. കൊച്ചിയില്‍ പെട്രോള്‍, ഡീസല്‍ വില യഥാക്രമം 95.41, 90.85 എന്നിങ്ങനെയാണ്.

ഈ വര്‍ഷം മാത്രം 44 തവണയാണ് ഇന്ധന വില വര്‍ധിപ്പിക്കുന്നത്. ഡീസലിന് 13 രൂപയോളവും പെട്രോളിന് പത്ത് രൂപയോളവുമാണ് ആറ് മാസം കൊണ്ട് മാത്രം വര്‍ധിച്ചത്. നിയമസഭാ തെ രഞ്ഞെടുപ്പിന് ശേഷം മെയ് നാല് മുതല്‍ 18 തവണ വില കൂട്ടി. അതേസമയം, കേരളം, തമിഴ്നാട്, പശ്ചിമ ബംഗാള്‍, അസം സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ തുടര്‍ച്ചയായി 23 ദിവസം വിലക്കയറ്റം ഉണ്ടായിരുന്നില്ല.

മധ്യപ്രദേശ്, രാജസ്ഥാന്‍, മഹാരാഷ്ട്ര, ആന്ധ്ര പ്രദേശ്, തെലങ്കാന, ജമ്മു കാശമീര്‍ തുടങ്ങിയ ജില്ലകളിലെ 135 ജില്ലകളില്‍ പെട്രോള്‍ വില നൂറ് കടന്ന് മുന്നേറുകയാണ്.

2010ല്‍ പെട്രോള്‍ വില നിയന്ത്രണാധികാരവും 2014ല്‍ ഡീസല്‍ വില നിയന്ത്രണാധികാരവും എണ്ണക്കമ്പനികള്‍ക്ക് വിട്ട് നല്‍കിയതോടെയാണ് രാജ്യത്ത് എണ്ണക്കൊള്ളക്ക് കമ്പനികള്‍ക്ക് വഴിയൊരുങ്ങിയത്.

 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.