Breaking News

സംസ്ഥാനത്ത് വീണ്ടും കൂട്ടപരിശോധന, ഇന്ന് മുതല്‍ രാത്രി കര്‍ഫ്യൂ, കോവിഡ് പ്രോട്ടോകോള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ അടച്ചിടും

ചീഫ് സെക്രട്ടറി വിളിച്ച യോഗത്തിലെ തീരുമാനങ്ങള്‍ :

  • ഏപ്രില്‍ 21, 22 തീയ്യതികളില്‍ വീണ്ടും മാസ് ടെസ്റ്റിങ്
  • രണ്ട് ദിവസങ്ങളിലായി മൂന്ന് ലക്ഷം പേരെ പരിശോധിക്കും
  • രാത്രികാല കര്‍ഫ്യൂ പൊതുഗതാഗതത്തെ ബാധിക്കില്ല
  • മാളുകളും, മള്‍ട്ടിപ്ളെക്സുകളും വൈകുന്നേരം 7:30ന് അടയ്ക്കണം
  • കോവിഡ് പ്രോട്ടോകോള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ അടച്ചിടും
  • ജില്ലാ, നഗര അതിര്‍ത്തികളില്‍ പ്രവേശിക്കാന്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് വേണ്ട
  • തെരഞ്ഞെടുപ്പ് ഫലം വരുന്ന മേയ് രണ്ടിന് ആഘോഷങ്ങളും ആള്‍ക്കൂട്ടങ്ങളും പാടില്ല
  • ആരാധനാലയങ്ങളില്‍ പ്രവേശിക്കാന്‍ മുന്‍കൂട്ടി ബുക്കുചെയ്യണം

തിരുവനന്തപുരം : കോവിഡ് വ്യാപനം ത്രീവമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് വീണ്ടും കൂട്ടപ രിശോധന നടത്താന്‍ തീരുമാനം. ഏപ്രില്‍ 21, 22 തീയ്യതികളിലാണ് വീണ്ടും മാസ് ടെസ്റ്റിങ് നട ത്തു ക. രണ്ട് ദിവസങ്ങളിലായി മൂന്ന് ലക്ഷം പേരെ പരിശോധിക്കാനാണ് ലക്ഷ്യമിടുന്നത്. ചീഫ് സെക്രട്ട റി വിളിച്ച യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം. ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള തദ്ദേശ സ്ഥാപനങ്ങളില്‍ രോഗി കളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെ കണ്ടെത്തുന്നതിനും അവ ര്‍ക്ക് കോവിഡ് പരിശോധന നടത്തുന്നതിനും ആരോഗ്യ വകുപ്പ് കൂടുതല്‍ ഊന്നല്‍ നല്‍കണമെന്ന് യോഗം നിര്‍ദേശിച്ചു.

സംസ്ഥാനത്ത് നാളെമുതല്‍ പ്രഖ്യാപിച്ച രാത്രികാല കര്‍ഫ്യൂ പൊതുഗതാഗതത്തെ ബാധിക്കില്ല. മാളുകളും, മള്‍ട്ടിപ്ളെക്സുകളും തിയേറ്ററുകളും വൈകുന്നേരം 7:30ന് അടയ്ക്കണം. കോവിഡ് പ്രോ ട്ടോകോള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ അടച്ചിടണമെന്നും ചര്‍ച്ചയില്‍ നിര്‍ദേശമുണ്ട്. ജില്ലാ , നഗര അതിര്‍ത്തികളില്‍ പ്രവേശിക്കാന്‍ RTPCR ടെസ്റ്റ് വേണ്ട.

തെരഞ്ഞെടുപ്പ് ഫലം വരുന്ന മേയ് രണ്ടിന് ആഘോഷങ്ങളും ആള്‍ക്കൂട്ടങ്ങളും പാടില്ലെന്നും ചീഫ് സെക്രട്ടറി അടങ്ങിയ സമിതി അറിയിച്ചു. ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കും. ഉദ്യോഗസ്ഥ സമിതിയുടെ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറും. ആരാധനാലയങ്ങളില്‍ ആളുകള്‍ മുന്‍കൂട്ടി ബുക്കുചെയ്ത് വേണം എത്താനെന്നും നിബന്ധനയുണ്ട്.

 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.